കോട്ടയം ചുങ്കത്ത് വാഹനാപകടം;  എൻഫീൽഡ് ബൈക്കും, പിക്ക് അപ് ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു; മൂന്ന് പേർക്ക് പരിക്ക്

കോട്ടയം ചുങ്കത്ത് വാഹനാപകടം; എൻഫീൽഡ് ബൈക്കും, പിക്ക് അപ് ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു; മൂന്ന് പേർക്ക് പരിക്ക്

സ്വന്തം ലേഖകൻ

കോട്ടയം: കോട്ടയം ചുങ്കത്ത് വാഹനാപകടം. മെഡിക്കല്‍ കോളേജ് റോഡില്‍ വാരിശ്ശേരിയില്‍ നിയന്ത്രണം വിട്ട എൻഫീൽഡ് ബൈക്കും പിക്ക് അപ് ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് മൂന്ന് യുവാക്കള്‍ക്ക് പരിക്കേറ്റു.

മരിയാതുരുത്ത് സ്വദേശികളായ ശരത് (21) , ഗോകുല്‍ (19), സൂരജ് (19) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബുധാനാഴ്ച രാത്രി 9.15 ഓടെയായിരുന്നു അപകടം. മെഡിക്കല്‍ കോളേജ് ഭാഗത്ത് നിന്നും എത്തിയ ആപേ ഓട്ടോറിക്ഷയെ എതില്‍ ദിശയില്‍ നിന്നെത്തിയ ബുള്ളറ്റ് ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് വീണ് യുവാക്കൾക്ക് പരിക്കേറ്റു. ഇവരെ നാട്ടുകാർ ചേർന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു.