സംസ്ഥാനത്ത് ക്രിസ്മസ് തലേന്ന് ബിവറേജസ് കോര്‍പ്പറേഷന്‍ വിറ്റത് 65 കോടിയുടെ മദ്യം; കൂടുതല്‍ മദ്യം വിറ്റത് തിരുവനന്തപുരത്ത്; രണ്ടാമത് ചാലക്കുടി

സംസ്ഥാനത്ത് ക്രിസ്മസ് തലേന്ന് ബിവറേജസ് കോര്‍പ്പറേഷന്‍ വിറ്റത് 65 കോടിയുടെ മദ്യം; കൂടുതല്‍ മദ്യം വിറ്റത് തിരുവനന്തപുരത്ത്; രണ്ടാമത് ചാലക്കുടി

സ്വന്തം ലേഖിക

തിരുവനന്തപുരം: സംസ്ഥാനത്ത് ക്രിസ്മസ് തലേന്ന് ബിവറേജസ് കോര്‍പ്പറേഷന്‍ വിറ്റത് 65 കോടിയുടെ മദ്യം.

കഴിഞ്ഞ വര്‍ഷം ഇതേദിവസം വിറ്റത് 55 കോടിയുടെ മദ്യമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പത്തു കോടിയുടെ അധിക വില്‍പ്പനയാണ് ഇത്തവണയുണ്ടായത്.

തിരുവനന്തപുരം പവര്‍ഹൗസ് റോഡിലുള്ള ഷോപ്പിലാണ് കൂടുതല്‍ മദ്യം വിറ്റത്. 73.53 ലക്ഷം രൂപയുടെ വില്‍പ്പന ഈ ഷോപ്പില്‍ നടന്നു.

രണ്ടാം സ്ഥാനത്ത് ചാലക്കുടിയിലെ ഷോപ്പാണ്-70.72 ലക്ഷം. മൂന്നാം സ്ഥാനത്ത് ഇരിഞ്ഞാലക്കുട-63.60 ലക്ഷം രൂപ.

265 മദ്യഷോപ്പുകളാണ് ബിവറേജസ് കോര്‍പറേഷനുള്ളത്. കണ്‍സ്യൂമര്‍ഫെഡ് ഷോപ്പുകള്‍ വഴി വിറ്റ മദ്യത്തിന്റെ കണക്കുകള്‍ ലഭ്യമായിട്ടില്ല.