വാഹന പരിശോധനയ്ക്കിടെ വണ്ടി നിർത്തിയില്ല; കഞ്ചാവ് വില്പനക്കാരൻ എന്നാരോപിച്ച് നടുറോഡിൽ പതിനാറുകാരന്റെ മുണ്ടഴിച്ച് പരിശോധന’; ക്രൂര മർദ്ദനമേറ്റെന്നും പരാതി
സ്വന്തം ലേഖകൻ
കൊല്ലം: വാഹന പരിശോധനയ്ക്കിടെ വണ്ടി നിര്‍ത്താതെ പോയ പതിനാറുകാരനെ കഞ്ചാവ് വില്‍പ്പനക്കാരന്‍ എന്നാരോപിച്ച് പെലീസ് ക്രൂരമായി മരാദ്ദിച്ചതായി പരാതി. കൊല്ലം പരവൂര്‍ പൊലീസിനും എക്സൈസിനും എതിരെയാണ് ആരോപണം. പരവൂര്‍ കുറുമണ്ടല്‍ സ്വദേശി വിപിനാണ് മര്‍ദ്ദനമേറ്റത്.
വഴിയില്‍ എക്സൈസും പൊലീസും വാഹന പരിശോധന നടത്തുന്നത് കണ്ട വിപിന്‍ ലൈസന്‍സോ മറ്റു രേഖകളോ ഇല്ലാത്തതിനാല്‍ വണ്ടി നിര്‍ത്തിയില്ല.
ഈ സമയം എതിര്‍ ദിശയില്‍ വന്ന എക്സൈസ് വാഹനം വിപിന്റെ ബൈക്കിനു കുറുകേ നിര്‍ത്തി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടര്‍ന്ന് സംഘത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ കാല്‍മുട്ടുകൊണ്ടും കൈ കൊണ്ടും മുഖത്തും മുതുകിലും ഇടിക്കുകയായിരുന്നെന്ന് വിപിന്‍ പറയുന്നു. കഞ്ചാവ് വില്‍പ്പനക്കാരന്‍ എന്നാരോപിച്ചായിരുന്നു മര്‍ദ്ദനം.
വെള്ളിയാഴ്ച വൈകിട്ട് അഞ്ചു മണിയോടെയായിരുന്നു സംഭവം. ശബരിമല ദര്‍ശനം കഴിഞ്ഞെത്തിയ വിപിന്‍ സഹപാഠിക്ക് അരവണ പായസം നല്‍കാനായി ബന്ധുവിന്റെ ബൈക്കില്‍ പോകുകയായിരുന്നു. നടുറോഡില്‍ ഉടുമുണ്ടഴിച്ച് പരിശോധിച്ചെന്നും പരാതിയുണ്ട്.
ഒന്നും കിട്ടാതെ വന്നതോടെ ലൈസന്‍സ് ഇല്ലാതെ വണ്ടി ഓടിച്ചതിന് കേസെടുത്ത് വണ്ടി കസ്റ്റഡിയില്‍ എടുത്ത് പൊലീസ് പോവുകയായിരുന്നു. മര്‍ദ്ദിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.