ചിട്ടിക്കമ്പനി പൊട്ടിച്ചു നാടു വിട്ടു: പാർത്ഥാസ് ലൈനിലെ ഒറ്റമുറി വാടക വീട്ടിൽ നിന്നും മുങ്ങിയ യുവാവ് മടങ്ങിയെത്തിയത് കോടീശ്വരനായ സ്വർണ്ണവ്യാപാരിയായി; കോട്ടയത്തെ ശതകോടീശ്വരനായി വളർന്ന സ്വർണ്ണക്കടമുതലാളിയുടെ തട്ടിപ്പിന് ഇരയായ ചിട്ടി ഇടപാടുകാർ ഇപ്പോഴും ദുരിതത്തിൽ

ചിട്ടിക്കമ്പനി പൊട്ടിച്ചു നാടു വിട്ടു: പാർത്ഥാസ് ലൈനിലെ ഒറ്റമുറി വാടക വീട്ടിൽ നിന്നും മുങ്ങിയ യുവാവ് മടങ്ങിയെത്തിയത് കോടീശ്വരനായ സ്വർണ്ണവ്യാപാരിയായി; കോട്ടയത്തെ ശതകോടീശ്വരനായി വളർന്ന സ്വർണ്ണക്കടമുതലാളിയുടെ തട്ടിപ്പിന് ഇരയായ ചിട്ടി ഇടപാടുകാർ ഇപ്പോഴും ദുരിതത്തിൽ

തേർഡ് ഐ ബ്യൂറോ

കോട്ടയം: വർഷങ്ങൾക്കു മുൻപ് കോട്ടയം നഗരത്തിൽ എട്ടു നിലയിൽപൊട്ടിയ ഒരു ചിട്ടികമ്പനിയുണ്ടായിരുന്നു. പാർത്ഥാസ് ലൈനിൽ താമസിച്ചിരുന്ന രണ്ടു സഹോദരങ്ങളായിരുന്നു ചിട്ടിക്കമ്പനിയുടെ നടത്തിപ്പുകാർ. മൂന്നര പതിറ്റാണ്ട് മുൻപ് രണ്ടു സഹോദരന്മാരും ചേർന്നു ചിട്ടിക്കമ്പനി നടത്തുകയും, ഈ കമ്പനിയിൽ കോടികൾ നിക്ഷേപമായെത്തിയപ്പോൾ കമ്പനി പൊട്ടിച്ച് ഇരുവരും നാട് വിട്ട് പോകുകയും ചെയ്ത കഥ ഇന്നും കോട്ടയത്തെ പഴമക്കാർ ഓർക്കുന്നു.

വർഷങ്ങൾക്കു ശേഷം ആ ചിട്ടിക്കമ്പനി ഉടമയായ യുവാവ് നാട്ടിൽ തിരികെ എത്തി. തുടർന്നു, അൽപം ചില്ലറ മുടക്കി സ്വർണ്ണക്കട ആരംഭിക്കുകയും ചെയ്തു. പിന്നീട് വച്ചടി വച്ചടി കയറ്റമായിരുന്നു. സാധാരണക്കാരുടെ പോക്കറ്റിൽ നിന്നും കൊള്ളയടിച്ച കോടികളുമായാണ്  സ്വർണ്ണക്കട ഉടമയായി രംഗത്ത് എത്തിയത്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാർത്ഥാസ് ലൈനിലെ ഒറ്റമുറി വാടക വീട്ടിലായിരുന്നു കോട്ടയത്തെ ഇന്നത്തെ വമ്പൻ സ്വർണ്ണ വ്യാപാരിയായ യുവാവ് അന്നു താമസിച്ചിരുന്നത്. ഇവിടെ ചിട്ടിക്കമ്പനി ആരംഭിക്കുകയും നിരവധി ആളുകൾ ഇയാളെ വിശ്വസിച്ച് പണം നിക്ഷേപിക്കുകയും ചെയ്തു. എന്നാൽ, ലക്ഷങ്ങളും കോടികളും ചിട്ടിപ്പണമായി ലഭിച്ചതോടെ ചേട്ടനും അനുജനും ചേർന്നു കമ്പനി പൊട്ടിച്ച് നാടുവിട്ടു.

പാർത്ഥാസ് ലൈനിലെ ഒറ്റമുറി വാടക വീട്ടിൽ നിന്നും ബെൽബോട്ടം പാൻറും ധരിച്ച് പച്ച കളറിലുള്ള റാലി സൈക്കിൾ ഉന്തിക്കൊണ്ട് പോകുന്ന യുവാവിനെ ഇന്നും പഴമക്കാർ കൃത്യമായി ഓർക്കുന്നു.

ചിട്ടിക്കമ്പനി പൊട്ടിച്ച് കോടികളുമായി തമിഴ്‌നാട്ടിലേയ്ക്കാണ് ഇരുവരും കടന്നത്. പൊലീസ് അന്വേഷണം മന്ദീഭവിച്ചതോടെ രണ്ടു പേരും അതിവേഗം നാട്ടിൽ മടങ്ങിയെത്തി. തുടർന്നു, നാട്ടുകാരെ പറ്റിച്ച് സമ്പാദിച്ച പണം ഉപയോഗിച്ച് സ്വർണ്ണക്കടയും തുടങ്ങി.

പിന്നീട് കേസുകൾ മുക്കാൻ അതിവിദഗ്ദ്ധനായ മുതലാളി തൻ്റെ ചിട്ടിക്കമ്പനിക്കെതിരായ കേസുകളും പണം വാരിയെഞ്ഞ് മുക്കി. ഈ കഥകളെല്ലാം പഴയ കാല പോലീസ് ഉദ്യോഗസ്ഥരും പണം നഷ്ടപ്പെട്ടവരും വിവരിക്കുന്ന കദനകഥ ഉടൻ!  തുടരും