റബർവെട്ടിനിടയിൽ ഫോൺ ചെവിയിൽ വച്ച് പ്രാർത്ഥന: പ്രാർത്ഥനയ്ക്കായി വിളിച്ച ഇരുപതുകാരിയെ പാസ്റ്റർ വളച്ചത് വാഗ്ദാനങ്ങൾ ഏറെ നൽകി; 20 കാരിയെ വളച്ച് പാസ്റ്റർ ഒളിവിൽ കഴിഞ്ഞത് തമിഴ്‌നാട്ടിൽ

റബർവെട്ടിനിടയിൽ ഫോൺ ചെവിയിൽ വച്ച് പ്രാർത്ഥന: പ്രാർത്ഥനയ്ക്കായി വിളിച്ച ഇരുപതുകാരിയെ പാസ്റ്റർ വളച്ചത് വാഗ്ദാനങ്ങൾ ഏറെ നൽകി; 20 കാരിയെ വളച്ച് പാസ്റ്റർ ഒളിവിൽ കഴിഞ്ഞത് തമിഴ്‌നാട്ടിൽ

തേർഡ് ഐ ബ്യൂറോ

കറുകച്ചാൽ: കറുകച്ചാലിൽ നിന്നും കാണാതായ പാസ്റ്റർ മുണ്ടക്കയത്തെ ഇരുപതുകാരിയുമായി ഒളിച്ചോടിയ ഒളിവിൽ കഴിഞ്ഞത് തമിഴ്‌നാട്ടിൽ. റബർ ടാപ്പിംങ് തൊഴിലാളി കൂടിയായ പാസ്റ്റർ റബർ വെട്ടുമ്പോഴെല്ലാം ഫോൺ ചെവിയിൽ ഇയർഫോണുമായി ബന്ധിപ്പിച്ചിരുന്നു. ഈ ഫോണിന്റെ മറുതലയ്ക്കൽ എപ്പോഴും ആ ഇരുപതുകാരിയായിരുന്നു. എന്നാൽ, നാട്ടുകാർ ചോദിക്കുമ്പോഴെല്ലാം ഇദ്ദേഹം താൻ പ്രാർത്ഥനയിലാണ് എന്നാണ് പറഞ്ഞിരുന്നത്.

മുണ്ടക്കയം സ്വദേശിയായ യുവതിയെയുമായി ഒളിച്ചോടിയ പാസ്റ്റർ കറുകച്ചാൽ ചാമംപതാൽ മാപ്പിളക്കുന്നേൽ ലൂക്കോസിനെ(58) കറുകച്ചാൽ പൊലീസ് പിടികൂടി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മുണ്ടക്കയത്തും കറുകച്ചാലിലുമായാണ് താമസിച്ചിരുന്നതെങ്കിലും പാസ്റ്ററും, യുവതിയും തമ്മിൽ അടുപ്പത്തിലായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യുവതിയുടെ വീട്ടിൽ നിരന്തരം പാസ്റ്റർ പ്രാർത്ഥനയ്ക്ക് എത്തിയിരുന്നു. വൃദ്ധനായ പാസ്റ്റർ ഇവിടെ എത്തിയ ശേഷം ഇരുപതുകാരിയുമായി അടുപ്പം സ്ഥാപിക്കുകയായിരുന്നു. തുടർന്നു, ഇയാൾ ഇവിടെ നിന്നും യുവതിയെയുമായി മുങ്ങുകയായിരുന്നുവെന്നു പൊലീസ് പറയുന്നു.

കറുകച്ചാൽ പോലീസ് സ്റ്റേഷൻ പരിധിയിൽ വാഴൂർ കാനത്തിനു സമീപത്തു നിന്നാണ് പാസ്റ്ററെ കാണാതായത്. വീട്ടിൽ ഒരു കത്ത് എഴുതി വച്ച ശേഷമാണ് പാസ്റ്റർ പെൺകുട്ടിയുമായി മുങ്ങിയത്. ഇതേ തുടർന്നു വീട്ടുകാർ കറുകച്ചാൽ പൊലീസിൽ പാസ്റ്ററെ കാണാനില്ലെന്നു പരാതി നൽകി.

തുടർന്നു പൊലീസ് നടത്തിയ പരിശോധനയിൽ മുണ്ടക്കയം സ്വദേശിയായ പെൺകുട്ടിയെയും കാണാനില്ലെന്നു കണ്ടെത്തി. തുടർന്നു, പൊലീസ് ഇരുവരുടെയും മൊബൈൽ ഫോൺ പരിശോധിച്ചതോടെ രണ്ടു ഫോണും ഒരേ ടവറിന്റെ പരിധിയിൽ ഉണ്ടെന്നു കണ്ടെത്തിയിരുന്നു. തുടർന്നു, പൊലീസ് പരിശോധിച്ചെങ്കിലും ഇവരുടെ ഫോണുകൾ പിന്നീട് സ്വിച്ച് ഓഫ് ആയിരുന്നു.

ഇതിനിടെ രണ്ടു പേരും തമിഴ്‌നാട്ടിലേയ്ക്കു കടന്നതായി കറുകച്ചാൽ സ്റ്റേഷൻ ഹൗസ് ഓഫിസർ കെ.എൽ സലിമോനു വിവരം ലഭിച്ചു. തുടർന്നു, ഇദ്ദേഹത്തിന്റെ നിർദേശാനുസരണം കറുകച്ചാൽ സ്‌റ്റേഷനിലെ എ.എസ്.ഐ ബൈജു, സിവിൽ പൊലീസ് ഓഫിസർമാരായ സന്ദീപ് , രതീഷ് എന്നിവർ ചേർന്നു തമിഴ്‌നാട്ടിൽ നടത്തിയ പരിശോധനയിലാണ് ഇരുവരെയും കണ്ടെത്തിയത്.

മുണ്ടക്കയം പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നതിനാൽ യുവതിയെ മുണ്ടക്കയം പൊലീസ് കസ്റ്റഡിയിൽ വിട്ടു. പാസ്റ്ററെ കറുകച്ചാൽ പൊലീസ് അറസ്റ്റ് ചെയ്തു. ടാപ്പിംഗ് തൊഴിലാളി കൂടി ആയിരുന്ന പാസ്റ്റർ കൂടുതൽ സമയവും ചിലവഴിച്ചിരുന്നത് ഫോൺ ഉപയോഗത്തിലൂടെ ആയിരുന്നു.ടാപ്പിംഗ് സമയത്തും ഇയർ ഫോൺ ചെവിയിൽ വെച്ച് യുവതിയുമായി സംസാരത്തിലായിരുന്നു.ആരെങ്കിലും അരികിൽ എത്തിയാൽ ഫോണിലൂടെ പ്രാർത്ഥന കേൾക്കുകയാണെന്ന് ആണ് പാസ്റ്റർ പറഞ്ഞിരുന്നത്.സോഷ്യൽ മീഡിയയിൽ സജീവമായ പാസ്റ്റർ ഇതിലൂടെയാണ് യുവതിയെ പരിചയപ്പെടുന്നത്.പിന്നീട് ഇരുവരും നമ്പർ കൈമാറുകയും ഫോൺ വിളിയിലൂടെ യുവതിയുമായുള്ള പാസ്റ്ററുടെ ബന്ധം വളരുകയുമായിരുന്നു.

ഇതിനിടെ കഴിഞ്ഞ ദിവസം പാസ്റ്റർ യുവതിയ്ക്കു ഒരു വിവാഹ ആലോചന കൊണ്ടു വന്നു. ഈ വിവാഹാലോചനയുവതി നിരസിക്കുകയായിരുന്നു. ഇതേ തുടർന്നാണ് യുവതിയെ പാസ്റ്ററെ മാത്രമേ വിവാഹം കഴിക്കൂ എന്നു വാശിപിടിക്കുകയും ഒളിച്ചോടുകയും ചെയ്തത്.