രണ്ടു വര്‍ഷമായി കൊല്ലത്തെ റിസോട്ടില്‍ ചിന്ത താമസിച്ചത് കുടുംബത്തോടൊപ്പം; പ്രതിദിന വാടക 8500 രൂപവെച്ച്‌ ചെലവ് 38 ലക്ഷം; കൊല്ലത്തെ സ്റ്റാര്‍ ഹോട്ടലില്‍ ചിന്ത താമസിച്ചത് ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തോ ?ചിന്ത വിവാദ നായികയാകുമ്പോൾ!

രണ്ടു വര്‍ഷമായി കൊല്ലത്തെ റിസോട്ടില്‍ ചിന്ത താമസിച്ചത് കുടുംബത്തോടൊപ്പം; പ്രതിദിന വാടക 8500 രൂപവെച്ച്‌ ചെലവ് 38 ലക്ഷം; കൊല്ലത്തെ സ്റ്റാര്‍ ഹോട്ടലില്‍ ചിന്ത താമസിച്ചത് ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തോ ?ചിന്ത വിവാദ നായികയാകുമ്പോൾ!

സ്വന്തം ലേഖകൻ

കൊല്ലം: ചിന്താ ജെറോമിനെ സംബന്ധിച്ചിടത്തോളം വിവാദങ്ങൾ ഒരു പുതുമ ഉള്ള കാര്യം അല്ല. ഉയർന്ന ശമ്പളം,ഗവേഷണ പ്രബന്ധത്തിലെ പരാമർശങ്ങൾ തുടങ്ങിയവയ്ക്ക് പിന്നാലെ കൊല്ലം നഗരത്തിലെ തീരദേശ റിസോര്‍ട്ടിലെ ചിന്തയുടെ താമസം ആണ് പുതിയ വിവാദം. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി വിഷ്ണു സുനില്‍ പന്തളം വിജിലന്‍സിനു പരാതി നല്‍കി.

പ്രതിദിനം എണ്ണായിരത്തി അഞ്ഞൂറ് രൂപയാണ് ഈ അപ്പാർട്ട്മെന്റിന്റെ വാടക. ഇക്കണക്കില്‍ 38 ലക്ഷത്തോളം രൂപ ഹോട്ടലിന് ചിന്ത നല്‍കേണ്ടി വന്നുവെന്നും പരാതിയില്‍ പറയുന്നു. യൂത്തുകോണ്‍ഗ്രസ് ആരോപണങ്ങള്‍ ശരിയാണെങ്കില്‍ ചിന്തയുടെ രാഷ്ട്രീയ സ്വാധീനത്തിലേക്ക് തന്നെയാണ് പുതിയ വിവാദങ്ങള്‍ വിരല്‍ ചൂണ്ടുന്നത്. ഇത്രയും പണം യുവജന കമ്മീഷന്‍ അധ്യക്ഷക്ക് എങ്ങനെ കിട്ടി, ചിന്തയുടെ സാമ്പത്തിക സ്രോതസ് തുടങ്ങിയ കാര്യങ്ങള്‍ അന്വഷിക്കണമെന്നാണ് ആവശ്യം. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി വിഷ്ണു സുനില്‍ പന്തളം, വിജിലന്‍സിനും എന്‍ഫോഴ്സ്മെന്റ് ഡയറക്‌ട്രേറ്റിലും പരാതി നല്‍കിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊല്ലത്തെ ഫോര്‍ സ്റ്റാര്‍ ഹോട്ടലില്‍ ചിന്ത കുടുംബത്തോടൊപ്പം ഒന്നേമുക്കാല്‍ വര്‍ഷം താമസിച്ചെന്നും, ഇവരുടെ സാമ്പത്തിക സ്രോതസ്സ് പരിശോധിക്കണമെന്നുമാണ് യൂത്ത് കോണ്‍ഗ്രസിന്റെ ആവശ്യം. എന്നാല്‍ ആരോപണങ്ങള്‍ തള്ളി ചിന്ത രംഗത്തെത്തി. അമ്മയുടെ ആയുര്‍വ്വേദ ചികിത്സയ്ക്കായി താമസിച്ചതാണെന്നാണ് ചിന്താ ജെറോമിന്റെ വിശദീകരണം.

2021 2022 കാലയളവില്‍ ഒന്നരക്കൊല്ലത്തോളം ഫോര്‍ സ്റ്റാര്‍ ഹോട്ടലില്‍ താമസിച്ചതായി ചിന്ത സമ്മതിക്കുന്നുണ്ട്. അമ്മയുടെ ആയുര്‍വേദ ചികിത്സയുടെ ഭാഗമായാണ് ഇത്. എന്നാല്‍ കൊടുത്ത വാടകയുടെ കണക്ക് യൂത്ത് കോണ്‍ഗ്രസ് പറയുന്പോലെയല്ലെന്നും പ്രതിമാസം ഇരുപതിനായിരം രൂപ മാത്രമാണ് മാസ വാടകയായി നല്‍കിയതെന്നുമാണ് ചിന്ത പറയുന്നത്. ഏതായാലും ഗവേഷണ പ്രബന്ധത്തിലെ വിവാദങ്ങള്‍ക്ക് പിന്നാലെ സിപിഎം സംസ്ഥാന കമ്മറ്റി അംഗത്തിന്റെ പേരിലുണ്ടായ പുതിയ വിവാദം പാര്‍ട്ടിയെ കൂടുതല്‍ പ്രതിരോധത്തില്‍ ആക്കിയിരിക്കുകയാണ്.