ചിങ്ങവനം എൻഎസ്എസ് ഹയർ സെക്കണ്ടറി സ്കൂളിലെ പ്രവേശനോത്സവവും കേരളപിറവിദിനാഘോഷവും നടത്തി

ചിങ്ങവനം എൻഎസ്എസ് ഹയർ സെക്കണ്ടറി സ്കൂളിലെ പ്രവേശനോത്സവവും കേരളപിറവിദിനാഘോഷവും നടത്തി

സ്വന്തം ലേഖിക

കുഴിമറ്റം: ചിങ്ങവനം എൻഎസ്എസ് ഹയർ സെക്കണ്ടറി സ്കൂളിലെ പ്രവേശനോത്സവവും കേരളപിറവിദിനാഘോഷവും നടത്തി.

പൊതുസമ്മേളനം പനച്ചിക്കാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് റോയി മാത്യു ഉദ്ഘാടനം നിർവ്വഹിച്ചു. പിറ്റിഎ പ്രസിഡൻ്റ് ഹരിരാഗ് നന്ദൻ അധ്യക്ഷത വഹിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്കൂൾ പ്രിൻസിപ്പൽ വി രേഖ കേരള പിറവിദിന സന്ദേശം നല്കി. സ്കൂൾ ഹെഡ്മിസ്ട്രസ് എ ലക്ഷ്മി, മുൻ പിറ്റിഎ പ്രസിഡൻ്റ് എസ് സുനിൽകുമാർ, സീനിയർ അസി. എസ് ഗീത , സ്റ്റാഫ് സെക്രട്ടറി വി എം ഗോപകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.

വാദ്യമേളങ്ങളുടെയും കലാ-സാംസ്ക്കാരിക വേഷങ്ങളുടെയും അകംമ്പടിയോടെ വിശിഷ്ട അതിഥികളെ സ്വീകരിച്ചു.
തുടർന്ന് വേദിയിൽ പൊതിയിൽ നാരായണ ചാക്യാർ അവതരിപ്പിച്ച ചാക്യാർകൂത്ത് അരംങ്ങേറി. കുട്ടികളുടെ വിവിധ കലാപരിപാടികളോടെ കേരള പിറവി ആഘോഷിച്ചു.