play-sharp-fill
കോട്ടയം ചിങ്ങവനം പുത്തൻപാലത്ത് നിയന്ത്രണം നഷ്ടമായ കാറും മിനി ലോറിയും കൂട്ടിയിടിച്ച് അപകടം;  രണ്ട് പേർക്ക് പരിക്ക്

കോട്ടയം ചിങ്ങവനം പുത്തൻപാലത്ത് നിയന്ത്രണം നഷ്ടമായ കാറും മിനി ലോറിയും കൂട്ടിയിടിച്ച് അപകടം; രണ്ട് പേർക്ക് പരിക്ക്

സ്വന്തം ലേഖിക

കോട്ടയം: ചിങ്ങവനം പുത്തൻപാലത്ത് നിയന്ത്രണം നഷ്ടമായ കാറും മിനി ലോറിയും കൂട്ടിയിടിച്ച് അപകടം. രണ്ടു പേർക്ക് പരിക്കേറ്റു.

ഇന്ന് വൈകിട്ട് നാലരയോടെയാണ് അപകടം. കോട്ടയം ഭാഗത്തുനിന്നും എത്തിയ കാർ നിയന്ത്രണം നഷ്ടമായി ചങ്ങനാശ്ശേരി ഭാഗത്തുനിന്നും എത്തിയ മിനി ലോറിയിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിൻറെ മുൻഭാഗം തകർന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരിക്കേറ്റവരെ ഉടൻ തന്നെ കോട്ടയം ജില്ല ജനറൽ ആശുപത്രിയിൽ എത്തിച്ചു.

പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണെന്നാണ് സൂചന. പരിക്കേറ്റവർ ചങ്ങനാശേരി ക്രിസ്തു ജ്യോതി കോളജിലെ വിദ്യാർത്ഥികളാണ്.