play-sharp-fill
കുറഞ്ഞ ജനനനിരക്ക്, ഒപ്പം ഉയര്‍ന്ന കോവിഡ് മരണനിരക്ക്; ചൈന ജനസംഖ്യയില്‍ വന്‍ഇടിവ്‌

കുറഞ്ഞ ജനനനിരക്ക്, ഒപ്പം ഉയര്‍ന്ന കോവിഡ് മരണനിരക്ക്; ചൈന ജനസംഖ്യയില്‍ വന്‍ഇടിവ്‌

സ്വന്തം ലേഖിക

ചൈനയുടെ ജനസംഖ്യ നിരക്കില്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും വൻ ഇടിവ്. ജനന നിരക്കില്‍ റെക്കോര്‍ഡ് താഴ്ചയാണ് ഈ വര്‍ഷം രേഖപ്പെടുത്തിയത്.

 

കുറഞ്ഞ ജനനനിരക്കിനോടൊപ്പം ഉയര്‍ന്ന കോവിഡ് മരണ നിരക്കും ജനസംഖ്യ നിരക്ക് ഇടിയാൻ കാരണമായിട്ടുണ്ട്. ലോകത്തെ രണ്ടാമത്തെ വലിയ സമ്ബദ് വ്യവസ്ഥയില്‍ കാര്യമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാൻ പോന്നതാണ് ജനസംഖ്യ പ്രതിസന്ധി. 2022 ലും ചൈനയില്‍ ജനസംഖ്യയില്‍ ഇടിവ് രേഖപ്പെടുത്തിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

2022 അവസാനത്തെ അപേക്ഷിച്ച്‌ 20.8 ദശലക്ഷം കുറവാണ് പുതിയ വര്‍ഷത്തെ കണക്കുകള്‍. 2023-ല്‍ ചൈനയുടെ ജനസംഖ്യ നിരക്ക് 1.409 ബില്യണാണ്. ചൈനയുടെ നാഷണല്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് (എൻബിഎസ്) ആണ് ഔദ്യോഗിക കണക്കുകള്‍ പുറത്ത് വിട്ടത്. 2022-ല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഇടിവിന്റെ ഇരട്ടിയിലധികമായിരുന്നു കഴിഞ്ഞ വര്‍ഷത്തെ ഇടിവ്. 1961 ലെ മാവോ സെതൂങ് കാലഘട്ടത്തിലെ മഹാക്ഷാമകാലത്തിന് ശേഷം ഏറ്റവും കുറഞ്ഞ നിരക്കിലെത്തിയ ജനസംഖ്യയില്‍ കഴിഞ്ഞ വര്‍ഷം 85,00,00 ആളുകളുടെ ഇടിവാണ് രേഖപ്പെടുത്തിയത്.

 

2022 ലെ 9.56 ദശലക്ഷം ജനനനിരക്ക് 5.7% കുറഞ്ഞ് 2023 ല്‍, 9.02 ദശലക്ഷമായിരുന്നു. ആയിരത്തിന് 6.39 ജനനനിരക്ക് എന്ന നിരക്കില്‍. 2022 ല്‍ ഇത് ആയിരത്തിന് 6.77 എന്ന നിരക്കിലായിരുന്നു.

 

 

അതേസമയം സാമ്ബത്തിക രംഗത്ത്, ചൈനയുടെ സമ്ബദ്‌വ്യവസ്ഥ കഴിഞ്ഞ വര്‍ഷം 5.2 ശതമാനം വളര്‍ച്ച നേടിയതായി എൻബിഎസ് റിപ്പോര്‍ട്ട് ചെയ്തു. സര്‍ക്കാര്‍ ലക്ഷ്യം അഞ്ച് ശതമാനം ആയിരുന്നു. 2022 ല്‍ വെറും 3 ശതമാനം മാത്രമായിരുന്നു ജിഡിപി വളര്‍ച്ച. എങ്കിലും ഇപ്പോഴും മൂന്ന് പതിറ്റാണ്ടിനിടയിലെ ഏറ്റവും മോശം സാമ്ബത്തിക പ്രകടനങ്ങളില്‍ ഒന്നാണ് കഴിഞ്ഞ വര്‍ഷവും ഉണ്ടായത്.

ജനന നിരക്ക് കൂട്ടാൻ ലക്ഷ്യമിട്ട് നിരവധി പദ്ധതികള്‍ കഴിഞ്ഞ വര്‍ഷങ്ങളിലായി ചൈന അവതരിപ്പിച്ചിട്ടുണ്ട്. 1980-കളില്‍ അമിത ജനസംഖ്യാ ഭീതികള്‍ക്കിടയില്‍ അടിച്ചേല്‍പ്പിക്കപ്പെട്ട ഒരു കുട്ടി നയം ചൈന 2016-ല്‍ അവസാനിപ്പിക്കുകയും 2021-ല്‍ ദമ്ബതികള്‍ക്ക് മൂന്ന് കുട്ടികള്‍ വരെ അനുവദിക്കുകയും ചെയ്തിരുന്നു.

 

ശക്തമായ കോവിഡ് തരംഗത്തില്‍ മരണസംഖ്യ കുതിച്ചുയര്‍ന്നതും ജനസംഖ്യ വര്‍ധനവിന് കനത്ത തിരിച്ചടിയായിട്ടുണ്ട്. സാംസ്കാരിക വിപ്ലവകാലത്ത് 1974 ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലയിലാണ് ചൈനയിലെ മരണ നിരക്ക്. മരണ നിരക്ക് 2022 നെ അപേക്ഷിച്ച്‌ 6.6% വര്‍ധിച്ച്‌ 11.1 മില്യണ്‍ ആയി ഉയര്‍ന്നിട്ടുണ്ട്.