കോട്ടയത്തെ നവീകരിച്ച കുട്ടികളുടെ ലൈബ്രറി ഉദ്ഘാടനം ജൂൺ 19ന്

കോട്ടയത്തെ നവീകരിച്ച കുട്ടികളുടെ ലൈബ്രറി ഉദ്ഘാടനം ജൂൺ 19ന്

സ്വന്തം ലേഖിക

കോട്ടയം: കൂടുതൽ പുതിയ പുസ്തകങ്ങളുമായി നവീകരിച്ച കോട്ടയം ചിൽഡ്രൻസ് ലൈബ്രറി വായനാ ദിനമായി 19 ന് രാവിലെ 11 ന് മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാർഡ് നേടിയ ആദിത്യൻ മണിക്കുട്ടൻ ഉദ്ഘാടനം ചെയ്യും.

കുട്ടികളുടെ ലൈബ്രറി & ജവഹർ ബാലഭവൻ ചെയർമാൻ എബ്രഹാം ഇട്ടിച്ചെറിയ അദ്ധ്യക്ഷത വഹിക്കും. എക്സിക്യൂട്ടീവ് ഡയറക്ടർ വി. ജയകുമാർ, മാനേജിംഗ് കമ്മിറ്റിയംഗങ്ങളായ ഷാജി വേങ്കടത്ത്, ബിനോയ് വേളൂർ, പബ്ലിക് ലൈബ്രറി എക്സിക്യൂട്ടീവ് സെക്രട്ടറി കെ. സി. വിജയകുമാർ, പരസ്പരം മാസിക ചീഫ് എഡിറ്റർ ഔസേപ്പ് ചിറ്റക്കാട് എന്നിവർ പ്രസംഗിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group