play-sharp-fill
നെല്ലിക്ക തൊണ്ടയില്‍ കുടുങ്ങി ഒരു വയസുകാരന് ദാരുണാന്ത്യം

നെല്ലിക്ക തൊണ്ടയില്‍ കുടുങ്ങി ഒരു വയസുകാരന് ദാരുണാന്ത്യം

സ്വന്തം ലേഖിക

തൃശൂര്‍: നെല്ലിക്ക തൊണ്ടയില്‍ കുടുങ്ങി ഒരു വയസുകാരന് ദാരുണാന്ത്യം.

മുളങ്കുന്നത്തുകാവ് കോഞ്ചിറ കല്ലാറ്റ് റോഡില്‍ കളരിക്കല്‍ കിരണ്‍-മഞ്ജു ദമ്പതികളുടെ ഏക മകന്‍ നമസാണ് മരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബുധനാഴ്ച രാത്രി ഭക്ഷണം കഴിച്ചതിന് ശേഷം കളിക്കുന്നതിനിടയില്‍ മേശപ്പുറത്തിരുന്ന നെല്ലിക്ക കഴിക്കുകയായിരുന്നു. എന്നാല്‍ കുട്ടിയുടെ മാതാപിതാക്കള്‍ ഇത് ശ്രദ്ധിച്ചിരുന്നില്ല.

കുഞ്ഞ് അസ്വസ്ഥത പ്രകടിപ്പിച്ചതോടെ ഉടന്‍ തന്നെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.