ഓൾ കേരള പ്ലസ് ടു ലാബ് അസിസ്റ്റൻസ് അസോസിയേഷൻ കോട്ടയം ജില്ലാ സമ്മേളനം ശനിയാഴ്ച്ച 12 മണിക്ക് കോട്ടയം വൈഎംസിഎ ഹാളിൽ നടത്തപ്പെടും
സ്വന്തം ലേഖിക
കോട്ടയം :ഓൾ കേരള പ്ലസ് ടു ലാബ് അസിസ്റ്റൻസ് അസോസിയേഷൻ കോട്ടയം ജില്ലാ സമ്മേളനം 2022 ശനിയാഴ്ച്ച 12 മണിക്ക് കോട്ടയം വൈഎംസിഎ ഹാളിൽ നടത്തപെടുമെന്ന് ഭാരവാഹികൾ അറിയിച്ചു .സമ്മേളനത്തിൽ സെമിനാർ, തെരെഞ്ഞെടുപ്പ്, പ്രതിനിധി സമ്മേളനം, യാത്രയയപ്പ്, ആദരിക്കൽ, പൊതുസമ്മേളനം എന്നിവ നടത്തപ്പെടും.
ശനിയാഴ്ച രാവിലെ 9.15ന് പതാക ഉയർത്തലും തുടർന്ന് 9.45 ന് സജേഷ്കുമാർ എൻ. നയിക്കുന്ന സെമിനാറും 10 മണിക്ക് തെരഞ്ഞെടുപ്പും നടക്കും .10.30 നു നടക്കുന്ന പൊതുസമ്മേളനം എ. കെ.പി. എൽ. എ. ജില്ലാ പ്രസിഡൻ്റ് മനോജ് കുമാർ കെ.കെയുടെ അധ്യക്ഷതയിൽ അഡ്വ. ജോബ് മൈക്കിൾ എം എൽ എ ഉദ്ഘാടനം ചെയ്യും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സംസ്ഥാന നേതാക്കളായ ജോൺസി ജേക്കബ്, സുമേഷ് കാഞ്ഞിരം, ടി.വി കുര്യാക്കോസ്, അരുൺ ജോസ്, സജി തോമസ് എന്നിവരെ ആദരിക്കുകയും, സർവ്വീസിൽ നിന്നും വിരമിക്കുന്നവർക്ക് യാത്രയയപ്പ് നൽകുകയും ചെയ്യും.
നിർമ്മല ജിമ്മി (ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ്), .ബിൻസി സെബാസ്റ്റ്യൻ (മുൻസിപ്പൽ ചെയർപേഴ്സൺ) എന്നിവർ മുഖ്യാതിഥികൾ ആയിരിക്കും. ബിജു ഡൊമിനിക്, ലിനു കെ. ഫ്രാൻസിസ്, ജി. രാധാകൃഷ്ണൻ, ബിജു എസ്. മേനോൻ, ജോസഫ് കുര്യൻ, സജേഷ്കുമാർ എൻ, സക്കീർ മജീദ്, സാജൻ തറയിൽ, ജിൻസി ജോസഫ്. ജോൺ ഏബ്രഹാം, സോമി തോമസ് എന്നിവർ പ്രസംഗിക്കും