വാറണ്ടുമായി പൊലീസ് എത്തിയാല്‍ സ്വയം വിവസ്ത്രയായി ഇറങ്ങി ഓടും; ഒരിക്കല്‍ പൊലീസ് ലോക്കപ്പിലാക്കിയപ്പോള്‍ വിവസ്ത്രയായി ദേഹത്താകെ സ്വന്തം മലംപുരട്ടി ഇറങ്ങിയോടി; അങ്കമാലിയില്‍ കഴിഞ്ഞ വര്‍ഷം സ്‌കൂട്ടര്‍ യാത്രക്കാരിയെ ഇടിച്ചിട്ട് മര്‍ദ്ദിച്ച കേസില്‍ പിടിയിലായപ്പോഴും സ്‌റ്റേഷനില്‍ വച്ച് വിവസ്ത്രയായി; കൊച്ചിയില്‍ കൊല്ലപ്പെട്ട കുഞ്ഞിന്റെ മുത്തശ്ശി പൊലീസിന്റെയും പേടിസ്വപ്നം
സ്വന്തം ലേഖിക
അങ്കമാലി: കൊച്ചിയിലെ ഹോട്ടലില്‍ ഒന്നരവയസ്സുകാരി നോറ മരിയ കൊല്ലപ്പെട്ട കേസിലെ മുത്തശ്ശി മോഷണം മുതല്‍ കഞ്ചാവ് കേസില്‍ വരെ പ്രതി.
കഴിഞ്ഞ വര്‍ഷം ജനുവരിയില്‍, അങ്കമാലിയില്‍ വച്ച് സ്‌കൂട്ടര്‍ യാത്രികയെ നടുറോഡില്‍ ഇടിച്ചുവീഴ്‌ത്തി മര്‍ദ്ദിക്കുകയും വസ്ത്രങ്ങള്‍ വലിച്ചുകീറുകയും ചെയ്ത സംഭവത്തില്‍ മുത്തശ്ശി അറസ്റ്റിലായിരുന്നു. അന്ന് നാട്ടുകാരുടെ സഹായത്തോടെയാണ് പൊലീസ് പിടികൂടിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അങ്കമാലി പാറക്കടവ് വട്ടപറമ്പ് കരയില്‍ പൊന്നാടത്ത് വീട്ടില്‍ സാജുവിന്റെ മകള്‍ കൊച്ചുത്രേസ്യ എന്ന സിപ്‌സി നിരവധി മോഷണക്കേസുകളില്‍ പ്രതിയാണ്. അങ്കമാലി ടി.ബി. ജംഗ്ഷനിലായിരുന്നു 2021 ജനുവരിയിലായിരുന്നു സംഭവം. സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന സിപ്‌സി മുന്നില്‍ മറ്റൊരു സ്‌കൂട്ടറില്‍ പോയ 20കാരിയെ ഇടിച്ചിടുകയായിരുന്നു.
തനിക്ക് കടന്നു പോകാന്‍ സൈഡ് നല്‍കിയില്ല എന്നാരോപിച്ച് അസഭ്യ വര്‍ഷത്തോടെ ഇവര്‍ യുവതിയെ ആക്രമിക്കുകയായിരുന്നു. യുവതിയെ മര്‍ദിക്കുകയും കഴുത്തില്‍ പിടിച്ച് ശ്വാസംമുട്ടിക്കുകയും അസഭ്യം പറഞ്ഞ് യുവതിയുടെ വസ്ത്രങ്ങള്‍ വലിച്ചുകീറുകയും ചെയ്തു. സംഭവം കണ്ട നാട്ടുകാര്‍ ഉടന്‍തന്നെ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.
വനിതാ പൊലീസുള്‍പ്പെടെ സ്ഥലത്തെത്തിയെങ്കിലും സിപ്‌സി പിടികൊടുത്തില്ല. ഒടുവില്‍ സാഹസികമായാണ് സിപ്‌സിയെ പൊലീസ് പിടികൂടിയത്. സംഭവത്തില്‍ സാരമായി പരിക്കേറ്റ സ്‌കൂട്ടര്‍ യാത്രികയെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇതിനിടെ, പൊലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ച സിപ്‌സി അവിടെയും പരാക്രമം തുടര്‍ന്നു. പൊലീസ് സ്റ്റേഷനില്‍വെച്ച് ഇവര്‍ സ്വയം വസ്ത്രം വലിച്ചുകീറി ബഹളംവെച്ചു. ഒടുവില്‍ വനിതാ പൊലീസുകാരടക്കം ഏറെ പണിപ്പെട്ടാണ് പ്രതിയെ ശാന്തയാക്കിയത്.
കസ്റ്റഡിയിലെടുത്ത ശേഷം സ്റ്റേഷനിലെത്തിച്ച സിപ്സി പൊലീസിനെ നന്നായി വട്ടംചുറ്റിക്കുകയും ചെയ്തു. കോവിഡ് പരിശോധനയ്ക്കു മുൻപായി കസ്റ്റഡിയിലെടുക്കുന്നവരെ സൂക്ഷിക്കുന്നതിനായി സ്റ്റേഷനില്‍ ഒരുമുറി ഒരുക്കിയിരുന്നു. ഈ മുറിയിലാണ് സിപ്സിയെ ആദ്യം എത്തിച്ചത്. ഇവിടെ എത്തിയപാടെ സിപ്സി ബഹളം വയ്ക്കാന്‍ തുടങ്ങി.
കോവിഡ് ടെസ്റ്റിനായി ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ ഇവര്‍ പൊലീസ് നീക്കത്തിനെതിരെ വീണ്ടും പ്രതിഷേധമുയര്‍ത്തി. താന്‍ കോവിഡ് ടെസ്റ്റിന് തയ്യാറല്ലെന്ന നിലപാടിലായിരുന്നു സിപ്സി.
കൊരട്ടി സ്വദേശിയാണ് സി പ്സിയെ വിവാഹം കഴിച്ചിരുന്നതെന്നും ഇയാളുള്ളപ്പോള്‍ തന്നെ ഇവര്‍ മോഷണക്കേസ്സില്‍ പൊലീസ് പിടിയിലായിട്ടുണ്ടെന്നും സ്വഭാവദൂഷ്യം മൂലം ഭര്‍ത്താവ് ഇവരെ ഉപേക്ഷിച്ച് പോയെന്നും പിന്നീട് തട്ടിപ്പും വെട്ടിപ്പും മയക്കുമരുന്ന് വില്‍പ്പനയും സെക്സ് റാക്കറ്റ് പ്രവര്‍ത്തനങ്ങളുമൊക്കൊയായി ഇവര്‍ വിലസുകയായിരുന്നെന്നും ഇതുമായി ബന്ധപ്പെട്ട് ഇവര്‍ നിരവധി തവണ പൊലീസ് പിടിയിലായിട്ടുണ്ടെന്നും കേസ്സുകള്‍ നിലവിലുണ്ടെന്നും പൊലീസ് അറിയിച്ചു. മകനേക്കാള്‍ പ്രായം കുറവുള്ള കഞ്ചാവ് കേസ്സിലെ പ്രതിക്കൊപ്പമാണ് ഇവരുടെ ഇപ്പോഴത്തെ താമസമെന്നും സിപ്സിയുടെ വഴിവിട്ട പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍പിടിക്കുന്നത് ഈ യുവാവാണെന്നുമാണ് അന്ന് വാര്‍ത്ത വന്നത്.
ഈ യുവാവ് ജോണ്‍ ബിനോയി ആണെന്ന് കരുതുന്നു. പൊലീസ് നടപടിയില്‍ രക്ഷപെടാന്‍ ഇവര്‍ ചെയ്ത വിക്രിയകള്‍ പൊലീസിനെ വല്ലാതെ വിഷമിപ്പിട്ടുണ്ട്. ഒരിക്കല്‍ പൊലീസ് ലോക്കപ്പിലാക്കിയപ്പോള്‍ വസ്ത്രം ഊരിമാറ്റി ,ദേഹത്താകെ സ്വന്തം മലംപുരട്ടി ഇവര്‍ ഇറങ്ങിയോടി. മറ്റൊരവസരത്തില്‍ പൊലീസ് സ്റ്റേഷന്‍ കെട്ടിടത്തിന് മുകളില്‍ക്കയറി ആത്മഹത്യഭീഷണി മുഴക്കി. വാറണ്ടുമായി പൊലീസ് എത്തിയാല്‍ സ്വയം വിവസ്ത്രയായി താമസ്ഥലത്തുനിന്നും ഇറങ്ങി ഓടുന്നതാണ് ഇവരുടെ പ്രധാന അടവ്.
പിടുകൂടാനെത്തിയ പൊലീസുകാര്‍ ഉപദ്രവിച്ചതായി നാട്ടുകാരെ ബോദ്ധ്യപ്പെടുത്തി, പീഡനക്കേസ്സില്‍ കുടുക്കുകയാണ് സി പ്സി ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നതെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്. ഒരിക്കല്‍ കൊച്ചിയില്‍ പൊലീസ് പിടികൂടിയപ്പോള്‍ സ്റ്റേഷന്‍ കെട്ടിടത്തിന്റെ മുകളില്‍ കയറി ആത്മഹത്യഭീഷണി മുഴക്കിയിരുന്നു.