കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവത്തില്‍ അഞ്ച് പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം; അനുപമ നല്‍കിയ ഹേബിയസ് കോര്‍പ്പസ് പിന്‍വലിച്ചില്ലെങ്കില്‍ തള്ളുമെന്ന് ഹൈക്കോടതി

കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവത്തില്‍ അഞ്ച് പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം; അനുപമ നല്‍കിയ ഹേബിയസ് കോര്‍പ്പസ് പിന്‍വലിച്ചില്ലെങ്കില്‍ തള്ളുമെന്ന് ഹൈക്കോടതി

സ്വന്തം ലേഖിക

കൊച്ചി: അമ്മ അറിയാതെ കുഞ്ഞിനെ ദത്തു നല്‍കിയ സംഭവത്തില്‍ അഞ്ചു പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം.

അനുപമയുടെ അച്ഛന്‍ ജയചന്ദ്രന്‍, അമ്മ സ്മിത ജെയിംസ് എന്നിവര്‍ ഉള്‍പ്പെടെ ആറുപേരാണ് പ്രതികള്‍. ഇതില്‍ അഞ്ചു പ്രതികളാണ് മുന്‍ കൂര്‍ ജാമ്യം തേടിയത്. സ്മിത ജയിംസ്, അനുപമയുടെ സഹോദരി അഞ്ജു, അഞ്ജുവിന്‍്റെ ഭര്‍ത്താവ് അരുണ്‍, ജയചന്ദ്രന്‍െറ സുഹൃത്തുക്കളായ രമേശ്, അനില്‍കുമാര്‍ എന്നിവര്‍ക്കാണ് ജാമ്യം അനുവദിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേസിലെ ഒന്നാം പ്രതിയായ ജയചന്ദ്രന്‍ മുന്‍കൂര്‍ ജാമ്യം തേടിയിരിരുന്നില്ല. തിരുവനന്തപുരം സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. അതേ സമയം കുഞ്ഞിനുവേണ്ടി അനുപമ നല്‍കിയ ഹേബിയസ് കോര്‍പ്പസ് പിന്‍വലിച്ചില്ലെങ്കില്‍ തള്ളുമെന്ന് ഹൈക്കോടതി പറഞ്ഞു.

കുടുംബക്കോടതിയുടെ പരിഗണനയിലുളള കേസില്‍ അടയിന്തര ഹൈക്കോടതി ഇടപെടല്‍ ആവശ്യമില്ലെന്ന് പറഞ്ഞ ഡിവിഷന്‍ ബെഞ്ച് ഹ‍ര്‍ജി ഫയലില്‍ സ്വീകരിക്കാതെ നാളത്തേക്ക് മാറ്റി. പിന്‍വലിച്ചില്ലെങ്കില്‍ ഹര്‍ജി തളളുമെന്ന മുന്നറിയിപ്പും ഡിവിഷന്‍ ബെഞ്ച് നല്‍കിയിട്ടുണ്ട്.

നിലവില്‍ കുഞ്ഞ് നിയമവിരുദ്ധ കസ്റ്റഡിയിലാണെന്ന് പറയാനാകില്ലെന്ന് നിരീക്ഷിച്ച കോടതി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് ഡിഎന്‍എ പരിശോധന നടത്താനുളള അവകാശമുണ്ടെന്നും വ്യക്തമാക്കി.

അഞ്ചു പ്രതികള്‍ക്കും ക്രിമിനല്‍ പശ്ചാത്തലമില്ലെന്ന് നിരീക്ഷിച്ച കോടതി അറസ്റ്റ് അനിവാര്യമാണെങ്കില്‍ ഒരു ലക്ഷം രൂപയുടെ ജാമ്യത്തില്‍ വിട്ടയക്കണമെന്നും പൊലീസിന് നിദ്ദേശം നല്‍കി.

കേസില്‍ വിശദമായ വാദം കേട്ട കോടതി ഇന്ന് രാവിലെ ജാമ്യ ഹര്‍ജികളില്‍ വിധി പറയാനിരുന്നുവെങ്കിലും മാറ്റിവച്ചു. പിന്നീട് വൈകുന്നേരത്തോടെയാണ് മുന്‍കൂര്‍ ജാമ്യ ഹര്‍ജികളില്‍ ഉത്തരവുണ്ടായത്. ഒന്നാം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജ‍‍ഡ്ജി എസ്,മിനിയാണ് ജാമ്യഹര്‍ജികളില്‍ ഉത്തരവ് പറഞ്ഞത്.