video
play-sharp-fill
ദിവസങ്ങളായി കുട്ടികള്‍ക്ക് ഭക്ഷണം നല്‍കിയിട്ടില്ല; ദേഹത്ത് അടിയേറ്റ പാടുകള്‍; ഇതരസംസ്ഥാന ദമ്പതികള്‍ പൂട്ടിയിട്ട കുട്ടികളെ രക്ഷപ്പെടുത്തി

ദിവസങ്ങളായി കുട്ടികള്‍ക്ക് ഭക്ഷണം നല്‍കിയിട്ടില്ല; ദേഹത്ത് അടിയേറ്റ പാടുകള്‍; ഇതരസംസ്ഥാന ദമ്പതികള്‍ പൂട്ടിയിട്ട കുട്ടികളെ രക്ഷപ്പെടുത്തി

സ്വന്തം ലേഖകന്‍

മലപ്പുറം: ഇതരസംസ്ഥാന ദമ്പതികള്‍ പൂട്ടിയിട്ട കുട്ടികളെ നാട്ടുകാരും പൊലീസും ചേര്‍ന്ന് രക്ഷപ്പെടുത്തി. ആറും നാലും വയസ് പ്രായമുള്ള കുട്ടികളെ മാതാപിതാക്കള്‍ മുറിക്കുള്ളില്‍ ദിവസങ്ങളായി പൂട്ടിയിട്ട നിലയിലായിരുന്നു.

ദമ്പതികള്‍ പുറത്തുപോകുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ പഞ്ചായത്ത് അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. പൂട്ട് തകര്‍ത്ത് പഞ്ചായത്ത് അധികൃതര്‍ കയറി പരിശോധിച്ചപ്പോള്‍ അവശനിലയിലായ കുട്ടികളെയാണ് കണ്ടെത്തിയത്. തുടര്‍ന്ന് കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആശുപത്രിയില്‍ എത്തിച്ച കുട്ടികള്‍ക്ക് വെള്ളവും ബിസ്‌കറ്റും മറ്റും നല്‍കി. ഇതോടെ കുട്ടികളുടെ നില അല്‍പം മെച്ചപ്പെട്ടു. ദിവസങ്ങളായി കുട്ടികള്‍ക്ക് ഭക്ഷണം നല്‍കിയിരുന്നില്ല. ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ കുട്ടികളുടെ ദേഹത്ത് അടിയേറ്റ പാടുകള്‍ കണ്ടെത്തി. സംഭവത്തില്‍ കുട്ടികളുടെ മാതാപിതാക്കളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

 

Tags :