play-sharp-fill
“ഞങ്ങൾ പോകുന്നു , ഇനി അടുത്ത വർഷം കാണാം; ഞങ്ങൾ പോകുന്നത് പട്ടാളത്തേയും പൊലീസിനേയും അറിയിക്കണ്ട”; വീട്ടിൽ കത്തെഴുതി വെച്ച് നാടുവിട്ട മൂന്ന് വിദ്യാർത്ഥികളെ കണ്ടെത്തി

“ഞങ്ങൾ പോകുന്നു , ഇനി അടുത്ത വർഷം കാണാം; ഞങ്ങൾ പോകുന്നത് പട്ടാളത്തേയും പൊലീസിനേയും അറിയിക്കണ്ട”; വീട്ടിൽ കത്തെഴുതി വെച്ച് നാടുവിട്ട മൂന്ന് വിദ്യാർത്ഥികളെ കണ്ടെത്തി

കൊച്ചി : എറണാകുളം പുതുവൈപ്പിൽ നിന്നും നാടുവിടുകയാണെന്ന് കത്തെഴുതി വച്ച് വീട് വിട്ടിറങ്ങിയ മൂന്ന് വിദ്യാർത്ഥികളെ കണ്ടെത്തി. തൃശൂർ ജില്ലയിലെ തൃപ്രയാറിൽ നിന്നുമാണ് ഇവരെ പൊലീസ് കണ്ടെത്തിയത്.

 

എറണാകുളം പുതുവൈപ്പ് സ്വദേശികളായ ആദിത് (13), ആദിഷ് (13), ആഷ്‍വിൻ (13) എന്നിവരെയാണ് വെള്ളിയാഴ്ച ഉച്ചമുതല്‍ കാണാതായത്.

 

ഞങ്ങൾ നാടുവിടുകയാണെന്നും ആരും അന്വേഷിക്കണ്ട എന്നും അടുത്ത ജനവരിയിൽ തിരികെ വരുമെന്നുമാണ് കത്തിൽ എഴുതിയിരുന്നത്. വെള്ളിയാഴ്ച്ച ഉച്ചയോടെയാണ് മൂന്ന് കുട്ടികള്‍ വീടുവിട്ടതായി പരാതി ലഭിച്ചത്. ഇന്നലെ രാത്രി ഏഴുമണിയോടെയാണ് കുട്ടികളെ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

 

രാവിലെ 11 മണിയോടെ വീട്ടില്‍ നിന്നിറങ്ങിയത്. ഇനി തിരിച്ച്‌ വീട്ടിലേക്ക് ഉടനില്ലെന്നും അടുത്ത വര്‍ഷം കാണാമെന്നും പറഞ്ഞ് കത്തെഴുതി വെച്ചാണ് ഇവര്‍ വീടുവിട്ടത്. ആദിത്താണ് വീട്ടില്‍ കത്തെഴുതി വെച്ചത്. ഞങ്ങളെ മൂന്ന് പേരെ അന്വേഷിച്ച്‌ അച്ഛനും അമ്മയും വരേണ്ടെന്നും ഇനി അടുത്തൊന്നും വീട്ടിലേക്കില്ലെന്നുമാണ് കത്തില്‍ പറയുന്നത്. അടുത്ത വര്‍ഷം ജനുവരിയില്‍ മാത്രമേ ഇനി തിരിച്ചുവരൂ. ഞങ്ങള്‍ പോകുന്നത് പൊലീസിനെയും പട്ടാളത്തെയും അറിയിക്കണമെന്നില്ലെന്നും കത്തില്‍ പറയുന്നു.