വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നു പരാതി ; പണവും സ്വർണവും തട്ടി എടുത്തു: കോഴിക്കോട്ടെ ഫ്ലാറ്റില്‍ ഒരുമിച്ച് താമസിച്ചിരുന്ന യുവാവിനെതിരെ പരാതിയുമായി യുവതി
കോഴിക്കോട്: മൈസൂര്‍ സ്വദേശിയായ യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നും പണം തട്ടിയെന്നുമുളള പരാതിയില്‍ കോഴിക്കോട് സ്വദേശിക്കെതിരെ കേസ്.
കോഴിക്കോട് പന്തീരങ്കാവിലെ ഫ്ളാറ്റില്‍ വച്ച് തന്നെ പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. പരാതിയില്‍ അന്വേഷണം ആരംഭിച്ചതായി പന്തീരങ്കാവ് പൊലീസ് അറിയിച്ചു.
ബംഗളൂരുവില്‍ എഞ്ചിനീയറായ വിവാഹമോചിതയായ യുവതിയുടെ പരാതിയിലാണ് കോഴിക്കോട് സ്വദേശിയായ അക്ഷയ്ക്കെതിരെ പന്തീരങ്കാവ് പൊലീസ് കേസ് എടുത്തത്. മാട്രിമോണിയല്‍ സെറ്റ് വഴിയാണ് ഇരുവരും പരിചയത്തിലായത്. തുടര്‍ന്ന് അക്ഷയ് വിവാഹാഭ്യര്‍ഥന നടത്തി. തുടര്‍ന്ന് ഇയാളുടെ നിര്‍ബന്ധപ്രകാരം ഇരുവരും ഒരുമിച്ച് കോഴിക്കോട്ടെ ഫ്ലാറ്റില്‍ താമസം തുടങ്ങി. ഇവിടെ വച്ച് യുവതിയെ നിരവധി തവണ പീഡിപ്പിച്ചെന്നുമാണ് പരാതി. 19 ലക്ഷം രൂപയും സ്വര്‍ണവും തട്ടിയെടുത്തുവെന്നും പണം തിരികെ ചോദിച്ചപ്പോള്‍ നഗ്ന വീഡിയോ കാണിച്ച് ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ലഹരി സ്ഥിരമായി ഉപയോഗിക്കുന്ന ഇയാള്‍ ബംഗളൂരുവിലെ ഫ്ലാറ്റില്‍ പൂട്ടിയിട്ടുവെന്നും സിഗരറ്റ് വച്ച് പൊളളിക്കുന്നതുള്‍പ്പടെ ശാരീരകമായി ഉപദ്രവിച്ചിട്ടുണ്ടെന്നും യുവതി പറയുന്നു. ഗര്‍ഭം അലസിപ്പിച്ചുവെന്നും പരാതിയിലുണ്ട്. ഇയാള്‍ മറ്റൊരു വിവാഹം കഴിക്കുന്നതറിഞ്ഞ് നാട്ടിലെത്തിയ യുവതിയെ അക്ഷയുടെ ബന്ധുക്കള്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ആരോപണമുണ്ട്. അക്ഷയുടെ മുൻകൂര്‍ ജാമ്യാപേക്ഷ കോടതി തളളിയിരുന്നു. ഇയാളെ അറസ്റ്റ് ചെയ്യാനായി പന്തീരാങ്കാവ് പൊലീസ് ഇയാള്‍ താമസിക്കുന്ന കര്‍ണാടകയിലേക്ക് തിരിച്ചിട്ടുണ്ട്.