ചീഫ് വിപ്പ് ഡോ. എന്‍ ജയരാജിൻ്റെ  പേഴ്സണല്‍ സ്റ്റാഫില്‍ 17 പേരെ കൂടി അനുവദിച്ച്‌ സര്‍ക്കാര്‍ ഉത്തരവ്; പുതിയ നിയമനം സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരിക്കെ

ചീഫ് വിപ്പ് ഡോ. എന്‍ ജയരാജിൻ്റെ പേഴ്സണല്‍ സ്റ്റാഫില്‍ 17 പേരെ കൂടി അനുവദിച്ച്‌ സര്‍ക്കാര്‍ ഉത്തരവ്; പുതിയ നിയമനം സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരിക്കെ

സ്വന്തം ലേഖിക

തിരുവനന്തപുരം: ചീഫ് വിപ്പ് ഡോ. എന്‍ ജയരാജിൻ്റെ പേഴ്സണല്‍ സ്റ്റാഫില്‍ 17 പേരെ കൂടി അനുവദിച്ച്‌ സര്‍ക്കാര്‍ ഉത്തരവിറക്കി.

ചീഫ് വിപ്പിന്റെ പേര്‍സണല്‍ സ്റ്റാഫില്‍ ഡ്രൈവറും പേഴ്സണല്‍ അസിസ്റ്റൻ്റും അടക്കം 7 പേരെ സര്‍ക്കാര്‍ നേരത്തെ അനുവദിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതുകൂടാതെയാണ് ഇപ്പോള്‍ 17 പേരെ കൂടി ഉള്‍പ്പെടുത്തി പുതിയ ഉത്തരവിറക്കിയത്.

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരിക്കുമ്പോഴാണ് വീണ്ടും പേഴ്സണല്‍ സ്റ്റാഫ് നിയമനം.

പ്രൈവറ്റ് സെക്രട്ടറി ഉള്‍പ്പെടെയാണ് പുതിയ പട്ടികയിലുള്ളത്. ഇതില്‍ 4 പേര്‍ സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും ഡെപ്യൂട്ടേഷനില്‍ എത്തിയവരാണ്.

ചീഫ് വിപ്പ് പദവി തന്നെ അനാവശ്യമെന്ന വിവാദങ്ങള്‍ക്കിടെയാണ് പേര്‍സണല്‍ സ്റ്റാഫ് അംഗങ്ങളുടെ എണ്ണം സര്‍ക്കാര്‍ കൂട്ടിയിരിക്കുന്നത്. എന്‍ ജയരാജിൻ്റെ പേഴ്‌സണല്‍ സ്റ്റാഫിന് ശമ്പള ഇനത്തില്‍ ചെലവ് പ്രതിവര്‍ഷം ഒരു കോടി ഇരുപത് ലക്ഷം രൂപയാണ്.

ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്‍റെ കാലത്ത് ചീഫ് വിപ്പായിരുന്ന പി സി ജോര്‍ജാണ് പേഴ്സണ്‍ സ്റ്റാഫ് നിയമനത്തില്‍ ധൂര്‍ത്ത് നടന്നത്. 30 പേരെയാണ് ഉള്‍പ്പെടുത്തിയത്.

അന്നത്തെ പ്രതിപക്ഷം ഏറെ വിവാദമുണ്ടാക്കിയപ്പോള്‍ അത് 20 ആക്കി കുറച്ചു. അന്ന് പേഴ്സണ്‍ സ്റ്റാഫ് നിയമനത്തില്‍ ധൂര്‍ത്ത് ആരോപിച്ച എല്‍ഡിഎഫാണ് ഇന്ന് ചീഫ് വിപ്പിൻ്റെ പേഴ്സണല്‍ സ്റ്റാഫ് നിയമനത്തില്‍ ഇത്തരം സമീപനമെടുക്കുന്നത്.

ദൈനംദിനമുള്ള പ്രത്യേക ചുമതലകളൊന്നും ചീഫ് വിപ്പിനില്ലെന്നിരിക്കെയാണ് ഇത്രയും സ്റ്റാഫുകളെ ഉള്‍പ്പെടുത്തുന്നത്.