play-sharp-fill
ഗാര്‍ഹിക പീഡന  പരാതി നൽകിയിട്ടും പൊലീസ് കേസെടുത്തില്ല; പൊലീസ് സ്റ്റേഷനു മുന്നില്‍ യുവതി ആത്മഹത്യക്ക് ശ്രമിച്ചു

ഗാര്‍ഹിക പീഡന പരാതി നൽകിയിട്ടും പൊലീസ് കേസെടുത്തില്ല; പൊലീസ് സ്റ്റേഷനു മുന്നില്‍ യുവതി ആത്മഹത്യക്ക് ശ്രമിച്ചു

സ്വന്തം ലേഖിക

കൊല്ലം: പരവൂര്‍ പൊലീസ് സ്റ്റേഷനു മുന്നില്‍ യുവതി ആത്മഹത്യക്ക് ശ്രമിച്ചു.

പരവൂര്‍ സ്വദേശിനി ഷംനയാണ് പൊലീസ് സ്റ്റേഷന് മുന്നില്‍ കൈ ഞരമ്പ് മുറിച്ച്‌ ആത്മഹത്യക്ക് ശ്രമിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ന് രാവിലെയായിരുന്നു സംഭവം. ഭര്‍ത്താവിനും ഭര്‍തൃവീട്ടുകാര്‍ക്കുമെതിരെ ഷംന ഗാര്‍ഹിക പീഡനത്തിന് പരാതി നല്‍കിയിരുന്നു.

ഈ പരാതിയില്‍ പൊലീസ് നടപടി എടുത്തില്ലെന്നാരോപിച്ചാണ് യുവതി സ്റ്റേഷന് മുന്നില്‍ കൈ ഞരമ്പ് മുറിച്ചത്.

തെളിവില്ലാത്തതിനാലാണ് പ്രതികളുടെ അറസ്റ്റ് വൈകിയതെന്നാണ് പൊലീസ് വാദം.

യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.