ബിഷപ്പ് കെ.പി യോഹന്നാനെതിരെ നടപടികളുമായി ആദായനികുതി വകുപ്പ് : ബിലീവേഴ്‌സ് ചർച്ചിന്റെ ഉടമസ്ഥതയിലുള്ള സ്വത്തുക്കളെല്ലാം മരവിപ്പിക്കും;ആദ്യം പിടിച്ചെടുത്തത് ശബരിമല വിമാനത്താവള പദ്ധതിയിൽ ഉൾപ്പെട്ട ചെറുവള്ളി എസ്റ്റേറ്റ് : താറാവ് കർഷകർ സുവിശേഷം വിറ്റ് ഉണ്ടാക്കിയ ശതകോടികൾ സർക്കാർ കണ്ടുകെട്ടുന്നു.

ബിഷപ്പ് കെ.പി യോഹന്നാനെതിരെ നടപടികളുമായി ആദായനികുതി വകുപ്പ് : ബിലീവേഴ്‌സ് ചർച്ചിന്റെ ഉടമസ്ഥതയിലുള്ള സ്വത്തുക്കളെല്ലാം മരവിപ്പിക്കും;ആദ്യം പിടിച്ചെടുത്തത് ശബരിമല വിമാനത്താവള പദ്ധതിയിൽ ഉൾപ്പെട്ട ചെറുവള്ളി എസ്റ്റേറ്റ് : താറാവ് കർഷകർ സുവിശേഷം വിറ്റ് ഉണ്ടാക്കിയ ശതകോടികൾ സർക്കാർ കണ്ടുകെട്ടുന്നു.

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ബിഷപ്പ് കെ.പി. യോഹന്നാനെതിരായ കള്ളപ്പണ കേസിൽ നടപടികളുമായി ആദായനികുതി വകുപ്പ്. ബിലീവേഴ്‌സ് ചർച്ചിന്റെ ഉമസ്ഥതയിലുള്ള ചെറുവള്ളി എസ്റ്റേറ്റ് ആദായനികുതി വകുപ്പ്  കണ്ടുകെട്ടി.അഞ്ഞൂറുകോടി രൂപയുടെ ഫെമാ കേസാണ് ഇതിന് കാരണം..

ശബരിമല വിമാനത്താവള പദ്ധതി പ്രദേശം കൂടി ഉൾപ്പെട്ട 2000 ഏക്കർ ഭൂമിയാണ് ആദായ നികുതി വകുപ്പ് കണ്ടെടുത്തിരിക്കുന്നത്.

ശബരിമല വിമാനത്താവളത്തിനായി പ്രാഥമിക പഠനം നടത്താൻ ഒരു കോടിയോളം രൂപ നൽകി അമേരിക്കൻ കമ്പനിയായ ലൂയി ബെർഗറിന് കരാർ നൽകിയത് മാത്രം ബാക്കിയായേക്കും. ബിലീവേഴ്‌സ് ചർച്ചിൽ വലിയ സാമ്പത്തിക ക്രമക്കേട് നടന്നുവെന്ന് ആദായ നികുതി വകുപ്പ് കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ചർച്ചിന്റെ ഉടമസ്ഥതയിലുള്ള ചെറുവള്ളി എസ്റ്റേറ്റ് കണ്ടു കണ്ടുകെട്ടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നഷ്ടപരിഹാരത്തുക കോടതിയിൽ കെട്ടിവെച്ച് ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കാനുള്ള സംസ്ഥാന സർക്കാർ ഉത്തരവിലെ വ്യവസ്ഥ ഹൈക്കോടതി റദ്ദാക്കിയ സംഭവത്തിൽ ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ച് സേവ് ഫോറം സുപ്രീം കോടതിയിൽ തടസ്സഹർജി നൽകിയിരുന്നു.ഇതിനിടെയാണ് നിർണ്ണായക നീക്കം ആദായ നികുതി വകുപ്പ് നടത്തിയത്.

പിന്നീട് ശബരിമല വിമാനത്താവള നിർമ്മാണത്തിന് ചെറുവള്ളി എസ്റ്റേറ്റ് എറ്റെടുക്കാനുള്ള നടപടികളുമായി സംസ്ഥാന സർക്കാരിന് മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഏറ്റെടുക്കൽ നടപടികൾക്ക് ഏർപ്പെടുത്തിയ സ്റ്റേ കോടതി നീക്കുകയും ചെയ്തിരുന്നു.

ശബരിമല വിമാനത്താവള പദ്ധതിയ്ക്കായി ആകെ 2263.13 ഏക്കർ ഭൂമിയാണ് പദ്ധതിക്കായി ഏറ്റെടുക്കുന്നത്. ശബരിമല തീർത്ഥാടകർക്കുള്ള വിമാനത്താവളം കോട്ടയം ജില്ലയിലെ ചെറുവള്ളി എസ്റ്റേറ്റിൽ സ്ഥാപിക്കുന്നതിന് 2017 ലാണ് സർക്കാർ തീരുമാനിച്ചത്.

ചെറുവള്ളിയിലേത് ബിലീവേഴ്‌സ് ചർച്ചും സർക്കാരും തമ്മിലുള്ള ഒത്തുകളിയാണെന്ന ആരോപണം നേരത്തെ മുതൽ ഉയർന്നു കേൾക്കുകയും ചെയ്തിരുന്നു. സർക്കാരിന്റെ ഭൂമിയെന്നാണ് ചെറുവള്ളിയെ വിലയിരുത്തുന്നത്. അത്തരമൊരു ഭൂമി പണം കൊടുത്തു വാങ്ങി യോഹന്നാന് സഹായം ചെയ്യാനായിരുന്നു നീക്കമെന്ന ആക്ഷേപവും ശക്തമായിരുന്നു.

ഹാരിസണിൽ നിന്നാണ് ഈ ഭൂമി കോടികൾ കൊടുത്ത് യോഹന്നാൻ വാങ്ങിയത്. അന്നുമുതൽ നിയമ പ്രശ്‌നമാവുകയും ചെയ്തിരുന്നു. ഇതോടെയാണ് ഏത് വിധേനെയും ഭൂമി സർക്കാരിന് കൈമാറാനുള്ള നീക്കം അതീവ രഹസ്യമായി നടത്തിയത്. ഇതിന് ഹൈക്കോടതി വിധി തടസ്സമാകുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ആദായനികുതി വകുപ്പിന്റെ ഇടപെടൽ ഉണ്ടായിരിക്കുന്നത്.

ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ചിന്റെ വിവിധ സ്ഥാപനങ്ങളിൽ ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയിൽ നിരോധിത നോട്ടുകൾ ഉൾപ്പെടെ 15 കോടി രൂപയുടെ കറൻസി വിവിധ സ്ഥലങ്ങളിൽ നിന്നു കണ്ടെടുത്തിരുന്നു.