പരിശുദ്ധിയുടെ പാൽരുചി ; മിൽമയ്ക്ക് ബദലായി ശബരി എന്ന പേരിൽ വിതരണം ; മൂന്ന് ജില്ലകളിൽ ഉപയോഗിക്കുന്നത്  ‘ഈ വിഷപ്പാൽ ‘; ആര്യങ്കാവിൽ പിടികൂടിയ ഹൈഡ്രജന്‍ പെറോക്‌സൈഡ് കലര്‍ത്തിയ പാലെത്തുന്നത് പന്തളത്തേക്ക്; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

പരിശുദ്ധിയുടെ പാൽരുചി ; മിൽമയ്ക്ക് ബദലായി ശബരി എന്ന പേരിൽ വിതരണം ; മൂന്ന് ജില്ലകളിൽ ഉപയോഗിക്കുന്നത് ‘ഈ വിഷപ്പാൽ ‘; ആര്യങ്കാവിൽ പിടികൂടിയ ഹൈഡ്രജന്‍ പെറോക്‌സൈഡ് കലര്‍ത്തിയ പാലെത്തുന്നത് പന്തളത്തേക്ക്; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

Spread the love

സ്വന്തം ലേഖകൻ

പത്തനംതിട്ട : കൊല്ലം തമിഴ്നാട് അതിർത്തിയിൽ കഴിഞ്ഞ ദിവസം മായം കലർന്ന പാൽ റാപ്പിഡ് ആക്ഷൻ ഫോഴ്സ് പിടിച്ചെടുത്ത വാർത്ത ഞെട്ടലോടെയാണ് മലയാളികൾ അറിഞ്ഞത്. തഴ്‌നാട്ടില്‍ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്ന മായംചേര്‍ത്ത 15,300 ലിറ്റര്‍ പാലാണ് ആര്യങ്കാവ് ചെക്ക്പോസ്റ്റിൽ പിടികൂടിയത് . വലിയ അളവിൽ ഹൈഡ്രജന്‍ പെറോക്‌സൈഡ് കലര്‍ത്തിയ പാലാണിതെന്ന് പാൽ പിടിച്ചെടുത്ത സംഘത്തിലെ സുരക്ഷാ വിഭാഗം വ്യക്തമാക്കിയിരുന്നു.

നമ്മൾ ഓരോരുത്തരും കഴിക്കുന്ന ഈൗ വിഷപ്പാൽ പത്തനംതിട്ട പന്തളം ഇടപ്പോൺ ഐരാണിക്കുടിയിലുള്ള അഗ്രിസോഫ്ട് ഡയറി ആൻഡ് അഗ്രോ പ്രൊഡ്യൂസിങ് കമ്ബനിയിലേക്ക് കൊണ്ടു വന്നതാണെന്ന് ലോറിയിലുണ്ടായിരുന്ന ജീവനക്കാർ മൊഴി നൽകി. ഇവിടെനിന്നും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ വിതരണം നടത്തും. പത്തനംതിട്ടയിൽ നിന്ന് അരലിറ്റർ വീതമുള്ള കവറുകളിലാക്കി, കേരളത്തിൽ ഉത്പദാി്പിക്കുന്ന പാൽ എന്ന പേരോടെ ഇവ കടകളിലെത്തുകയാണ് ചെയ്യുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശബരി എന്ന പേരിലാണ് പാൽ വിതരണം ചെയ്യുന്നത്. കടകളിലുള്ള വിപണനത്തിന് പുറമേ നേരിട്ടും വീടുകളിൽ ഇവരുടെ ഏജന്റുമാർ പാൽ എത്തിച്ചിരുന്നു. ആകർഷകമായ കമ്മീഷനിലാണ് വ്യാപാരികൾ വീഴുന്നത്. മിൽമ പാക്കറ്റ് പാലിന് ചെറുകിട വ്യാപാരികൾക്ക് കമ്മിഷൻ നൽകുന്നത് ഒരു രൂപയിൽ താഴെയാകുമ്പോൾ ശബരിക്ക് അത് മൂന്നു രൂപ വരെ ലഭിക്കും. അതിനാൽ തന്നെ വ്യാപാരികൾ ഇതിൽ വീഴും.

മുൻപ് മിൽമയ്ക്ക് ബദലായി മേന്മ എന്ന പേരിലാണ് കമ്ബനി പാൽ ഇറക്കിയിരുന്നത്. നിയമ പ്രശ്നങ്ങളായതോടെയാണ് ശബരി പേരിലേക്ക് മാറ്റുകയായിരുന്നു.
ഏജന്റ് മാരിലൂടെ വീടുകളിൽ നേരിട്ട് പാൽ വിതരണവും ഇവർക്കുണ്ട്. ജീപ്പിലും പിക്കപ്പ് വാനിലുമായി പാൽ വീട്ടുമുറ്റത്ത് എത്തിച്ച് അളന്ന് വിതരണം ചെയ്യുകയാണ് ചെയ്യുന്നത്. പന്തളം ഫാമിലെ പശുവിൻ പാൽ എന്ന ലേബലിലായിരുന്നു വിൽപ്പന.

നിരവധി പേർ ഈ പാൽ ഉപയോഗിക്കുന്നുണ്ടെന്നുള്ള റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്. ഇതോടെ ഏതുകാര്യത്തിനും ഇതര സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന മലയാളികൾ കഴിച്ചുകൊണ്ടിരിക്കുന്നത് കൊടും വിഷമാണെന്നുള്ള വാർത്തകൾക്ക് പിൻബലമേകുകയാണ് ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ. മായം ചേർക്കുന്ന രുചിക്കൊപ്പം പോകുന്ന ഓരോ മലയാളിയുടെ ഭക്ഷണവും ഈ കൊടും വിഷമാണ്.. ഹോട്ടലുകളിലെ
ഭക്ഷ്യവിഷബാധയെ കുറ്റം പറയുന്ന നാം അതിലും കൂടുതൽ വിഷമാണ് ദിനം പ്രതി ഉപയോഗിക്കുന്നത്. എത്ര കൊണ്ടാലും പഠിക്കാത്ത മലയാളി ഇനിയും ഇത്തരം മായം ചേർത്ത ഭക്ഷണപദാർത്ഥങ്ങൾക്ക് പിന്നാലെ പോകുമെന്നതിനാൽ വ്യാജന്മാർക്ക് ഒരു കുറവുമുണ്ടാകില്ല !