ചെമ്പിലരയന്‍ ജലോത്സവ മത്സരവള്ളം കളി; ട്രാക്ക് ആന്‍ഡ് ഹീട്‌സ് നിര്‍ണ്ണയവും ക്യാപ്റ്റന്‍മാരുടെ യോഗവും ചെമ്പ് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു
സ്വന്തം ലേഖകന്‍
കോട്ടയം: ചെമ്പ് ഗ്രാമപഞ്ചായത്ത് ചെമ്പിലരയന്‍ ജലോത്സവ മത്സരവള്ളങ്ങളിലെ ട്രാക്ക് ആന്‍ഡ് ഹീട്‌സ് നിര്‍ണ്ണയവും ക്യാപ്റ്റന്‍മാരുടെ യോഗവും പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. ജലോത്സവ കമ്മറ്റി ചെയര്‍മാന്‍ അഡ്വ. എസ്.ഡി. സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. ചെമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌റ് സുകന്യ സുകുമാരന്‍ യോഗം ഉദ്ഘാടനംചെയ്തു.
ഗോത്തുരുത്തുപുത്രന്‍, താണിയന്‍, തുരുത്തിപ്പുറം, ഹനുമാന്‍ നമ്പര്‍ വണ്‍, പോഞ്ജനത്തമ്മ, സെന്റ് സെബാസ്റ്റ്യന്‍ നമ്പര്‍ വണ്‍, വലിയ പണ്ഡിതന്‍, പുത്തെന്‍ പറമ്പന്‍ തുടങ്ങിയ ഇരുട്ടുകുത്തി എ- ബി വിഭാഗത്തില്‍പ്പെട്ട പ്രമുഖ വള്ളങ്ങള്‍ ഈ ജലമേളയില്‍ മത്സരിക്കുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ടെക്‌നിക്കല്‍ കമ്മറ്റി വൈ.ചെയര്‍മാന്‍ ടി.സി ഗോപി സ്വാഗതം ആശംസിച്ചു. ചീഫ് ഓര്‍ഗനൈസര്‍ കുമ്മനം അഷറഫ്, പഞ്ചായത്തംഗങ്ങളായ ആശാ ബാബു, രഞ്ജിനി ബാബു, രാഗിണി ഗോപി , രമണി മോഹന്‍ദാസ്, ഉഷ പ്രസാദ്, പി.ആര്‍. ഒ എം.എ.അബ്ദുള്‍ജലീല്‍ ,സുവനീര്‍കമ്മറ്റികണ്‍വീനര്‍ പി.എ.രാജപ്പന്‍, പി.ആര്‍ രാജി. , സാജിന താരിഷ് ,പി. .കെ പുരുഷോത്തമന്‍ എന്നിവര്‍ സംസാരിച്ചു. 2022 നവംബര്‍20ന്-മുറിഞ്ഞപുഴയിലാണ് വളളം കളി മത്സരം നടക്കുന്നത്.