play-sharp-fill
കോട്ടയത്തെ ചെകുത്താന്‍ ബഷീര്‍ അകത്ത്..! മോഷണവും കഞ്ചാവ് വില്‍പ്പനയും അടിപിടിയും പ്രധാന കലാപരിപാടികള്‍; കുപ്രസിദ്ധ ഗുണ്ടയെ കാപ്പാ ചുമത്തി കരുതല്‍ തടങ്കലില്‍ അടച്ച് പൊലീസ്

കോട്ടയത്തെ ചെകുത്താന്‍ ബഷീര്‍ അകത്ത്..! മോഷണവും കഞ്ചാവ് വില്‍പ്പനയും അടിപിടിയും പ്രധാന കലാപരിപാടികള്‍; കുപ്രസിദ്ധ ഗുണ്ടയെ കാപ്പാ ചുമത്തി കരുതല്‍ തടങ്കലില്‍ അടച്ച് പൊലീസ്

സ്വന്തം ലേഖകന്‍

കോട്ടയം: ജില്ലയിലെ അറിയപ്പെടുന്ന ഗുണ്ടയും കവര്‍ച്ച, കൊട്ടേഷന്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വഹണത്തെ തടസ്സപ്പെടുത്തുക തുടങ്ങിയ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയുമായ ഈരാറ്റുപേട്ട വടക്കേക്കരയില്‍ വാക്കാപറമ്പ് വീട്ടില്‍ ചെകുത്താന്‍ ബഷീര്‍ എന്ന് വിളിക്കുന്ന ബഷീര്‍ (42) എന്നയാളെയാണ് കാപ്പ നിയമപ്രകാരം കരുതല്‍ തടങ്കലില്‍ അടച്ചത്.

കോട്ടയം ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്കിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇയാള്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ട,പാലാ,എരുമേലി എന്നിവിടങ്ങളില്‍ മോഷണം, കഞ്ചാവ് വില്പന അടിപിടി, തുടങ്ങിയ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വഹണത്തെ തടസ്സപ്പെടുത്തിയ കേസില്‍ കോടതിയില്‍ നിന്ന് ജാമ്യത്തില്‍ കഴിഞ്ഞു വരവേയാണ് ഇപ്പോള്‍ കാപ്പ നിയമപ്രകാരം ഇയാളെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കരുതല്‍ തടങ്കലില്‍ അടച്ചത്. ജനങ്ങളുടെ സൈ്വര്യ ജീവിതത്തിനു തടസ്സം സൃഷ്ടിക്കുന്ന നിരന്തര കുറ്റവാളികള്‍ക്കെതിരെ ശക്തമായ നിയമ നടപടിയാണ് ജില്ലാ പോലീസ് സ്വീകരിച്ചു വരുന്നത്. തുടര്‍ന്നും ഇത്തരക്കാര്‍ക്കെതിരെ കാപ്പാ പോലുള്ള ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.