play-sharp-fill
ചാരപ്രവർത്തനം നടത്തിയെന്ന കേസിൽ മാധ്യമപ്രവർത്തകൻ അറസ്റ്റിൽ. ഫ്രീലാൻസ് ജേർണലിസ്റ്റായ വിവേക് രഘുവൻഷിയെ സിബിഐ അറസ്റ്റ് ചെയ്തു. നാവികസേന മുൻ കമാൻഡർ ആശിഷ് പഠക്കിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

ചാരപ്രവർത്തനം നടത്തിയെന്ന കേസിൽ മാധ്യമപ്രവർത്തകൻ അറസ്റ്റിൽ. ഫ്രീലാൻസ് ജേർണലിസ്റ്റായ വിവേക് രഘുവൻഷിയെ സിബിഐ അറസ്റ്റ് ചെയ്തു. നാവികസേന മുൻ കമാൻഡർ ആശിഷ് പഠക്കിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

സ്വന്തം ലേഖകൻ

ന്യൂഡൽഹി; ചാരപ്രവർത്തനം നടത്തിയെന്ന കേസിൽ മാധ്യമപ്രവർത്തകൻ അറസ്റ്റിൽ. ഫ്രീലാൻസ് ജേർണലിസ്റ്റായ വിവേക് രഘുവൻഷിയെ സിബിഐ അറസ്റ്റ് ചെയ്തു. നാവികസേന മുൻ കമാൻഡർ ആശിഷ് പഠക്കിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഡിആർഡിഒ, സൈന്യം എന്നിവയുമായി ബന്ധപ്പെട്ട പ്രതിരോധരഹസ്യങ്ങൾ ചോർത്തി നൽകിയെന്നാണ് ഇവർക്കെതിരെ ഉടർന്ന ആരോപണം. കേസുമായി ബന്ധപ്പെട്ട് 12 ഇടങ്ങളിൽ സിബിഐ പരിശോധന നടത്തിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചാര പ്രവർത്തി നടത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്ന് പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആർഡിഒയിലെ ശാസ്ത്രഞ്ജനെ തീവ്രവാദ വിരുദ്ധസേന ഏതാനും ദിവസം മുമ്പ് അറസ്റ്റ് ചെയ്തിരുന്നു. മഹാരാഷ്ട്രയിലെ ഡിആർഡിഒ ശാസ്ത്രജ്ഞനായ പ്രദീപ് കുരുൽക്കറെയാണ് അറസ്റ്റ് ചെയ്തത്.

ഡിആർഡിഒയുടെ വിശ്രാന്ദ് വാഡിയിലുള്ള പ്രീമിയർ സിസ്റ്റംസ് എഞ്ചിനീയറിങ് വിഭാഗത്തിന്റെ ചുമതലയുണ്ടായിരുന്ന ഡയറക്ടറായിരുന്നു പ്രദീപ് കുരുൽക്കർ. മഹാരാഷ്ട്ര എടിഎസാണ് കുരുൽക്കറെ അറസ്റ്റ് ചെയ്തത്. പാക്കിസ്ഥാൻ ഏജൻസി ഹണി ട്രാപ്പിൽ കുടുക്കി പ്രദീപ് കുരുൽക്കറിനെ ഉപയോഗിക്കുകയായിരുന്നു എന്നാണ് വിശദീകരണം.

Tags :