പന്തളം രാജകുടുംബാംഗം ചോതിനാൾ അംബിക തമ്പുരാട്ടി അന്തരിച്ചു: പന്തളം ക്ഷേത്രം 11 ദിവസത്തേക്ക് അടച്ചിടും:
പന്തളം : പന്തളം രാജകുടുംബാംഗമായ കൈപ്പുഴ തെക്കേമുറി കൊട്ടാരത്തിൽ ചോതിനാൾ അംബിക തമ്പുരാട്ടി (76) അന്തരിച്ചു. ഇന്ന് രാവിലെ 5.20 നായിരുന്നു അന്ത്യം.
പന്തളം ക്ഷേത്രം 11 ദിവസം അടച്ചിടും.
ജനുവരി 17 ബുധനാഴ്ച ശുദ്ധി ക്രിയകൾക്ക് ശേഷമായിരിക്കും തുറക്കുക.അതുവരെ ഘോഷയാത്രത്തിലെ തിരുവാഭരണ ദര്‍ശനം ഉണ്ടാവില്ല.
അതേസമയം, തിരുവാഭരണ ഘോഷയാത്രക്ക് മുടക്കം ഉണ്ടാവില്ല.
എന്നാല്‍ രാജപ്രതിനിധി തിരുവാഭരണ ഘോഷയാത്രയെ അനുഗമിക്കില്ല.
Third Eye News Live
0