ചങ്ങനാശ്ശേരിയിൽ വൻ കഞ്ചാവ് വേട്ട; 2.5 കിലോ കഞ്ചാവുമായി ഒരാൾ അറസ്റ്റിൽ; പിടിയിലായത് മാമ്മൂട് സ്വദേശിയായ ഇരുപത്തിയെട്ടുകാരൻ

ചങ്ങനാശ്ശേരിയിൽ വൻ കഞ്ചാവ് വേട്ട; 2.5 കിലോ കഞ്ചാവുമായി ഒരാൾ അറസ്റ്റിൽ; പിടിയിലായത് മാമ്മൂട് സ്വദേശിയായ ഇരുപത്തിയെട്ടുകാരൻ

സ്വന്തം ലേഖകൻ
കോട്ടയം : ചങ്ങനാശേരിിൽ വൻ കഞ്ചാവ് വേട്ട. ഒരാൾ പിടിയിൽ. മാമ്മൂട് മണിമലപ്പറമ്പിൽ തകിടിയിൽ അഷിക്ക് ജേക്കബ്(28) ആണ് അറസ്റ്റിലായത്. പ്രതിയുടെ വീട്ടിൽ നിന്നും 2.5 കിലോ കഞ്ചാവ് കണ്ടെടുത്തു.

ചങ്ങനാശേരി റെയിഞ്ച് എക്സൈസ് ഇൻസ്പെക്ടർ പ്രമോദ് റ്റി.എസിന്റെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫിസർമാരായ രാജീവൻപിള്ള കെ., സന്തോഷ് കുമാർ ബി., സിവിൽ എക്സൈസ് ഓഫീസർമാരായ അന്റണി സേവ്യർ, സുനിൽകുമാർ.കെ., രാജേഷ് ആർ., ജോസഫ് തോമസ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ നിത്യാ വി. മുരളി, എക്സ്സെസ് ൈഡ്രവർ മനീഷ് കുമാർ എം.ആർ. എന്നിവർ പങ്കെടുത്തു.

പ്രതിയുടെ കഞ്ചാവിന്റെ ഉറവിടത്തെ കുറിച്ച് വ്യാപകമായ അന്വേഷണം ആരംഭിച്ചതായി എക്സൈസ് ഇൻസ്പെക്ടർ റ്റി.എസ്. പ്രമോദ് അറിയിച്ചിട്ടുള്ളതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group