സംസ്ഥാനത്ത് വീണ്ടും പനി മരണം; കോട്ടയം മെഡിക്കൽ കോളേജിൽ പനി ബാധിച്ച് ചികിത്സയിലിരിക്കെ പത്തനംതിട്ട സ്വദേശി മരിച്ചു; എച്ച്1 എൻ1  എന്ന് സംശയം

സംസ്ഥാനത്ത് വീണ്ടും പനി മരണം; കോട്ടയം മെഡിക്കൽ കോളേജിൽ പനി ബാധിച്ച് ചികിത്സയിലിരിക്കെ പത്തനംതിട്ട സ്വദേശി മരിച്ചു; എച്ച്1 എൻ1 എന്ന് സംശയം

സ്വന്തം ലേഖകൻ

പത്തനംതിട്ട: സംസ്ഥാനത്ത് ‌വീണ്ടും പനി മരണം. പത്തനംതിട്ട സ്വദേശിയാണ് പനി ബാധിച്ച് മരിച്ചത്. പന്തളം കടയ്ക്കാട് വടക്ക് സ്വദേശി സുരേഷ്കുമാർ (56) ആണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇയാൾക്ക് എച്ച്1 എൻ1 ആയിരുന്നോ എന്നാണ് ഉയരുന്ന സംശയം.

അതേസമയം, സംസ്ഥാനത്ത് പകർച്ചപ്പനി പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ കേരളത്തിൽ ആവശ്യത്തിന് ഡോക്ടർമാരെ നിയമിക്കണമെന്ന് കെജിഎംഒഎ ആവശ്യപ്പെട്ടു. പനി ബാധിതരുടെ എണ്ണം അഞ്ചു മടങ്ങ് കൂടിയ സാഹചര്യമാണ് നിലവിലുള്ളതെന്നും രോഗികളുടെ ബാഹുല്യം, ഡോക്ടർമാരുടെ കുറവ് എന്നിവ ആരോഗ്യമേഖലയെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നും കെജിഎംഒഎ വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒഴിവുകൾ നികത്താൻ അടിയന്തര നടപടികൾ വേണം. മരുന്നുകളുടെ ലഭ്യത ഉറപ്പാക്കണം. മുൻകാലങ്ങളിൽ പ്രതിസന്ധി മറികടക്കാൻ മൺസൂൺ കാലത്ത് അധിക ഡോക്ടർമാരെയും പാരാമെഡിക്കൽ സ്റ്റാഫിനെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലൂടെ താൽക്കാലികമായി നിയമിച്ചിരുന്നു.