‘ഇതൊരു ഒന്നൊന്നര ഏപ്രിൽ ഫൂളായി പോയി…..! സ്ത്രീധനം വാങ്ങുന്നത് തെറ്റല്ല, ഭാര്യയ്ക്ക് മേല്‍ ഭര്‍ത്താവിന് ബലപ്രയോഗം നടത്താമെന്നും  ഫേസ്ബുക്ക് പോസ്റ്റ്; പറ്റിക്കാനിട്ട പോസ്റ്റിന് പൊങ്കാലയിട്ട് ജനങ്ങൾ; ഒടുവിൽ ഏപ്രില്‍ ഫൂള്‍ എന്ന പേരില്‍ സമൂഹമാധ്യമത്തില്‍ പങ്കുവെച്ച പോസ്റ്റ് പിന്‍വലിച്ച് വനിതാ ശിശുക്ഷമ വകുപ്പ്

Spread the love

സ്വന്തം ലേഖിക

തിരുവനന്തപുരം: ഏപ്രില്‍ ഫൂള്‍ എന്ന പേരില്‍ സമൂഹമാധ്യമത്തില്‍ പങ്കുവെച്ച പോസ്റ്റ് വനിതാ ശിക്ഷേമ വകുപ്പ് പിന്‍വലിച്ചു.

ഇന്ന് മുതല്‍ നിലവില്‍വരുന്ന നിയമങ്ങള്‍ എന്ന പേരിലാണ് പോസ്റ്റ് ഇട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്ത്രീധനം കൊടുക്കുന്നതും വാങ്ങുന്നതും തെറ്റല്ല, ഭാര്യയെ നിലക്ക് നിര്‍ത്താന്‍ ഭര്‍ത്താവിന് ബലപ്രയോഗം നടത്താം, സ്ത്രീകള്‍ക്ക് കുറഞ്ഞ വേതനം കൊടുക്കുന്നത് തെറ്റല്ല തുടങ്ങിയ പോസ്റ്റുകളാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.

ഇതിനെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നതോടെയാണ് പോസ്റ്റുകള്‍ പിന്‍വലിച്ചത്. ജനങ്ങളെ വിഡ്ഢിയാക്കരുത്. ഇത്തരം പോസ്റ്ററുകള്‍ എന്താണ് ഉദ്ദേശിക്കുന്നത് തുടങ്ങിയ ചോദ്യങ്ങളുമായി പലരും രംഗത്തെത്തി.

വനിതാ ശിശുക്ഷേമ വകുപ്പിന് സമീപകാലത്തൊന്നും കേള്‍ക്കേണ്ടിവന്നിട്ടില്ലാത്ത വലിയ വിമര്‍ശനമാണ് ഇന്ന് മന്ത്രിക്കെതിരെ അടക്കം ഉയര്‍ന്നത്. ഇതിന് പിന്നാലെയാണ് പോസ്റ്റ് പിന്‍വലിച്ചത്.