play-sharp-fill

ചാലുകുന്നില്‍ നിയന്ത്രണം വിട്ട കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ക്ക് പരിക്ക് ; ഇരുവരുടെയും സ്ഥിതി അതീവഗുരുതരം ; പരിക്കേറ്റത് ഇല്ലിക്കൽ,പാറപ്പാടം സ്വദേശികൾക്ക് : 15 മിനുറ്റോളം കോട്ടയം -കുമരകം റോഡില്‍ ഗതാഗതം മുടങ്ങി

സ്വന്തം ലേഖകന്‍

കോട്ടയം : കുമരകം റോഡില്‍ നിയന്ത്രണം വിട്ട കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ക്ക് ഗുരുതര പരിക്ക്. ബൈക്ക് യാത്രക്കാരായ യുവാക്കാള്‍ക്കാണ് പരിക്കേറ്റത്.

കിളിരൂര്‍ നോര്‍ത്ത് കൊച്ചുപറമ്പില്‍ ഷംനാദ് (19) താഴത്തങ്ങാടി മാരാം മുപ്പതില്‍ എബിന്‍ ബാബു (19) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഒരാളെ
മെഡിക്കല്‍ കോളജിലും ഒരാളെ ജില്ലാ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഞായാറാഴ്ച വൈകീട്ട് 7.45ഓടെ ചാലുകുന്ന് ജംഗ്ഷന് സമീപത്ത് വളവിലായിരുന്നു അപകടം. കോട്ടയം ഭാഗത്ത് നിന്നും കുമരകം ഭാഗത്തേക്ക് പോവുകയായിരുന്ന കാര്‍ എതിര്‍ ദിശയില്‍ നിന്നെത്തിയ ബൈക്കിലിടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ രണ്ടുപേരും റോഡില്‍ തെറിച്ചുവീണു. ഓടിക്കൂടിയ നാട്ടുകാരും പൊലീസും ചേര്‍ന്നാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. അപകടത്തെ തുടര്‍ന്ന് ബൈക്ക് റോഡില്‍ വീണ് കിടന്നത് ഗതാഗതക്കുരുക്കിന് ഇടയാക്കി.

കണ്‍ട്രോള്‍ റൂം പൊലീസെത്തിയാണ് വാഹനങ്ങള്‍ റോഡില്‍ നിന്നും മാറ്റിയത്. സംഭവത്തില്‍ വെസ്റ്റ് പൊലീസ് കേസെടുത്തു.