play-sharp-fill
ഒരു നാടൻ പെൺകിടാവിന്റെ നിഷ്കളങ്കമായ അമ്പിളിച്ചന്തത്തിലൂടെ മലയാള ചലച്ചിത്രഗാനരചനാ രംഗത്ത് മാരിവിൽച്ചന്തം വിരിയിച്ച ഗാനരചയിതാവിന് ജന്മദിനാശംസകൾ  : ഗാനരചയിതാവ് ആരെന്നറിയാമോ

ഒരു നാടൻ പെൺകിടാവിന്റെ നിഷ്കളങ്കമായ അമ്പിളിച്ചന്തത്തിലൂടെ മലയാള ചലച്ചിത്രഗാനരചനാ രംഗത്ത് മാരിവിൽച്ചന്തം വിരിയിച്ച ഗാനരചയിതാവിന് ജന്മദിനാശംസകൾ : ഗാനരചയിതാവ് ആരെന്നറിയാമോ

 

 

കോട്ടയം: കമൽ സംവിധാനം ചെയ്ത് പൃഥ്വിരാജ് നായകനായി “സെല്ലുലോയ്ഡ് ” എന്ന ചിത്രം പല പുതുമകൾ കൊണ്ടും ശ്രദ്ധേയമായിരുന്നു.
അത്യധികം പ്രതിബന്ധങ്ങളെ തരണം ചെയ്തുകൊണ്ട്ഒരു നാടൻ പെൺകിടാവിന്റെ നിഷ്കളങ്കമായ അമ്പിളിച്ചന്തത്തിലൂടെ മലയാള ചലച്ചിത്രഗാനരചനാ രംഗത്ത് മാരിവിൽച്ചന്തം വിരിയിച്ച ഗാനരചയിതാവിന് ജന്മദിനാശംസകൾ നേരുന്നു. മലയാളത്തിലെ ആദ്യ ചലച്ചിത്രമായ “വിഗതകുമാരൻ ” നിർമ്മിക്കുവാൻ ജെ സി ഡാനിയൽ എന്ന സാഹസികൻ നടത്തിയ പോരാട്ടങ്ങളുടെ ചലച്ചിത്രാവിഷ്ക്കാരമായിരുന്നു “സെല്ലുലോയ്ഡ് . ”

സ്ത്രീകൾ കലാരംഗത്തേക്കോ പൊതുരംഗത്തേക്കോ കടന്നു വരാത്ത ആ കാലഘട്ടത്തിൽ ചിത്രത്തിലെ നായികയെ സംഘടിപ്പിക്കാനായിരുന്നു ഡാനിയൽ ഏറ്റവുമധികം ബുദ്ധിമുട്ടിയത്. അവസാനം കാക്കരശ്ശി നാടകങ്ങളിലൊക്കെ അഭിനയിച്ചിരുന്ന തിരുവനന്തപുരം സ്വദേശിനിയായ ഒരു ദളിത് പെൺകുട്ടി ഈ സിനിമയിൽ നായികയായി എത്തുന്നു.

സിനിമ എന്താണെന്നു പോലുമറിയാത്ത ആ ഗ്രാമീണ പെൺകുട്ടിയുടെ മനസ്സു നിറയെ സംശയങ്ങളായിരുന്നു.
സിനിമാപടത്തിൽ നടിക്കണമെങ്കിൽ ചന്തം വേണമെന്ന ചിന്തയാലും അതിലുപരി
ആ മഹാസംരംഭത്തിൽ പങ്കാളിയാകുന്നതിന്റെ ഉത്‌കണ്ഠയാലും നായിക പാടുന്ന ഒരു പാട്ടുണ്ട് ഈ ചിത്രത്തിൽ …

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

“ഏനുണ്ടോടീ അമ്പിളിച്ചന്തം ഏനുണ്ടോടീ താമരച്ചന്തം ഏനുണ്ടോടീ മാരിവിൽച്ചന്തം ഏനുണ്ടോടീ മാമഴച്ചന്തം
കമ്മലിട്ടോ പൊട്ടു തൊട്ടോ
ഏനിതൊന്നും അറിഞ്ഞതേ ഇല്ലേ പുന്നാരപ്പൂങ്കുയിലേ… ”

ഒരു കീഴാള യുവതിയുടെ നിഷ്കളങ്ക മനസ്സിന്റെ ജിജ്ഞാസകളെ തനി ഗ്രാമീണ ശൈലിയിൽ ഒപ്പിയെടുത്തത് ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ എന്ന കവിയാണ്.
കേരളത്തിന്റെ തനതു സംഗീത സംസ്കൃതികളെ തൊട്ടുണർത്തിയ നാടൻ പാട്ടുകളിൽ എന്നും പുതുമ നശിക്കാത്ത

“നിന്നെക്കാണാൻ എന്നേക്കാളും
ചന്തം തോന്നും കുഞ്ഞിപ്പെണ്ണേ
എന്നിട്ടെന്തേ
നിന്നെക്കെട്ടാൻ
ഇന്നുവരെ വന്നില്ലാരും … ”

എന്ന ജനപ്രിയ ഗാനത്തിലൂടെ
കലാകേരളത്തിന്റെ മനം കവർന്ന ചന്ദ്രശേഖരൻ ഒട്ടനവധി പ്രതികൂല സാഹചര്യങ്ങളെ തരണം ചെയ്തുകൊണ്ടാണ് മലയാളചലച്ചിത്ര വിഹായസ്സിൽ തന്റേതായ ഒരു സ്ഥാനം നേടിയെടുത്തത്.
മലയാള സിനിമയ്ക്ക് അന്താരാഷ്ട്ര പ്രശസ്തി നേടിക്കൊടുത്ത ചെമ്മീനിന്റെ ശില്പി രാമുകാര്യാട്ടിന്റെ മണ്ണായ

തൃശ്ശൂർ ജില്ലയിലെ ഏങ്ങണ്ടിയൂരിൽ നിന്നെത്തിയ ഈ ചലച്ചിത്രഗാന രചയിതാവ്
ബിജു വർക്കിയുടെ ” .ചന്ദ്രനിലേക്കുള്ള വഴി ” എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്ത് പ്രവേശിക്കുന്നത്.
അതിനു മുമ്പ് തന്നെ റെക്സ് വിജയന്റെ “അവിയൽ ” ബാൻഡിനു വേണ്ടിയും ജോബ് കുരിയന്റെ മ്യൂസിക്കൽ ആൽബങ്ങൾക്കു വേണ്ടിയും ഒട്ടനേകം ഗാനങ്ങൾ ചന്ദ്രശേഖരൻ എഴുതിയിരുന്നു.
“ഉറുമി ” എന്ന ചിത്രത്തിൽ ശ്രദ്ധേയമായ മൂന്നു ഗാനങ്ങളെഴുതി കൊണ്ടാണ് ഇദ്ദേഹം ചലച്ചിത്രഗാനരചനാ രംഗത്ത് കൂടുതൽ ശ്രദ്ധേയനായത്.

“നേരംപോയി … ”
( ഷേക്സ്പിയർ എം എ മലയാളം )
“ആരാന്നേ ആരാന്നേ … ”
(ഉറുമി )

“ഒരു നാളും കാണാതെ ഇരുപുറവും അറിയാതെ ..”.( ചാപ്പാകുരിശ് )
“ആരാണു നീ … ”
(ഗ്രാൻഡ്മാസ്റ്റർ )
“കന്നിപ്പൂമാനത്ത് പൊട്ടു നിലാവത്ത് ..”
. (സെക്കൻഡ് ഷോ )
“പ്രാണന്റെ നാളങ്ങൾ … ”

( തട്ടത്തിൻ മറയത്ത് )
“നീലാകാശം അലിവായി …”
( നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി )
“വെയിൽ ചില്ല പൂക്കും നാളിൽ . ”
( സക്കറിയായുടെ ഗർഭിണികൾ ) “താനാരോ താൻതന്നെ …. ”
( നോർത്ത് 24 കാതം )
“മാനത്തെ ചന്ദനക്കീറ്. …'”
(വിക്രമാദിത്യൻ )

“താനേ പൂക്കും നാണപ്പൂവേ ..”.( സപ്തമ ശ്രീ തസ്കര )
എന്നിവയൊക്കെയാണ് ഈ ഗാനരചയിതാവിന്റെ പ്രശസ്ത ഗാനങ്ങൾ .
1960 ഏപ്രിൽ 25 ന് ജനിച്ച ഏങ്ങണ്ടിയൂർ ചന്ദശേഖരന്റെ ജന്മദിനമാണിന്ന്.
ഒരു നാടൻ പെൺകിടാവിന്റെ നിഷ്കളങ്കമായ അമ്പിളിച്ചന്തത്തിലൂടെ മലയാള ചലച്ചിത്രഗാനരചനാ രംഗത്ത് മാരിവിൽച്ചന്തം വിരിയിച്ച ഗാനരചയിതാവിന് ജന്മദിനാശംസകൾ നേരുന്നു