റോഡിലൂടെ നടന്നു പോയ വയോധികയുടെ മാല പൊട്ടിച്ച് കൊണ്ട് കടന്നുകളഞ്ഞു; പുതുപ്പള്ളി സ്വദേശി പൊലീസ് പിടിയിൽ
സ്വന്തം ലേഖിക
പുതുപ്പള്ളി: മാല മോഷണ കേസിൽ പ്രതി പിടിയിൽ.
പുതുപ്പള്ളി കുന്നേൽ പറമ്പിൽ വീട്ടിൽ സലി മകൻ അനീബ് (35) എന്നയാളെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ വൈകിട്ട് ശ്രീരംഗം ഓഡിറ്റോറിയത്തിന് സമീപം നടന്നുപോവുകയായിരുന്ന 72 വയസ്സുള്ള സ്ത്രീയുടെ കഴുത്തിൽ കിടന്ന മാല പൊട്ടിച്ച് ഇയാൾ ഓടുകയായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
സ്ത്രീ ബഹളം വച്ചതിനെ തുടർന്ന് നാട്ടുകാർ പോലീസിനെ വിവരമറിയിക്കുകയും, പോലീസ് പ്രതിയെ പിടികൂടുകയുമായിരുന്നു. കോട്ടയം വെസ്റ്റ് സ്റ്റേഷൻ എസ്.എച്ച്.ഓ അനൂപ് കൃഷ്ണ, എസ്.ഐ മാരായ ശ്രീജിത്ത്.ടി, ഷൈജു, സി.പി.ഓ മാരായ രഞ്ജിത്ത്.ജി, ജിജി മോസസ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Third Eye News Live
0