സി.എഫ് തോമസ് എം.എൽ.എ അന്തരിച്ചു; അന്ത്യം തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ; വിടവാങ്ങിയത് കെ.എം മാണിയുടെ വിശ്വസ്തൻ

സി.എഫ് തോമസ് എം.എൽ.എ അന്തരിച്ചു; അന്ത്യം തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ; വിടവാങ്ങിയത് കെ.എം മാണിയുടെ വിശ്വസ്തൻ

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: കേരള കോൺഗ്രസ് ജോസഫ് വിഭാഗം ഡെപ്യൂട്ടി ചെയർമാനും മുൻ മന്ത്രിയുമായിരുന്ന സി.എഫ് തോമസ് എം.എൽ.എ(81) അന്തരിച്ചു. ചങ്ങനാശേരി എം.എൽ.എയായിരുന്നു. കേരള കോൺഗ്രസിന്റെ മുതിൽന്ന നേതാക്കളിൽ ഒരാളായിരുന്നു. ദിവസങ്ങളായി പൊതുവേദിയിൽ നിന്നും വിട്ടു നിൽക്കുകയായിരുന്നു. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

1980 മുതൽ ചങ്ങനാശേരിയിലെ എം.എൽ.എയായിരുന്നു. ഒൻപത് തവണയാണ് ഇദ്ദേഹം തുടർച്ചയായി എം.എൽ.എയായിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ഇദ്ദേഹത്തിന്റെ എംഎൽ.എ സ്ഥാനത്തിന്റെ നാൽപതാം വർഷം ആഘോഷിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാലു പതിറ്റാണ്ടിനിടെ ഒരു തവണ പോലും ഇദ്ദേഹത്തിനെതിരെ ആരോപണങ്ങൾ ഉയർന്നിരുന്നില്ല. കേരള കോൺഗ്രസിന്റെ ആദ്യ ചെയർമാൻമാരിൽ ഒരാളായിരുന്നു. കേരള കോൺഗ്രസ് പിളർന്നപ്പോൾ സി.എഫ് തോമസ് എന്നും കെ.എം മാണിയുടെ പക്ഷത്തായിരുന്നു അദ്ദേഹം. ഏറ്റവും ഒടുവിൽ കേരള കോൺഗ്രസ് പിളർന്നപ്പോൾ ഇദ്ദേഹം ജോസ് കെ.മാണിയ്‌ക്കൊപ്പം നിൽക്കാതെ, ജോസഫ് വിഭാഗത്തിന് ഒപ്പം പോരുകയായിരുന്നു.

2001 മുതൽ 2006 വരെയുള്ള എ.കെ ആന്റണി മന്ത്രിസഭയിൽ മന്ത്രിയായിരുന്നു അദ്ദേഹം. ഗ്രാമവികസന വകുപ്പ് മന്ത്രിയുമായിരുന്നു അദ്ദേഹം. 43 വർഷമാണ് സി.എഫ് തോമസ് എം.എൽ.എയായിരുന്നത്. അതും ചങ്ങനാശേരി മണ്ഡലത്തിൽ മാത്രമാണ് ഇദ്ദേഹം പ്രതിനിധാനം ചെയ്തത്.

1939 ജൂലായ് 30 ന് സി.ടി ഫ്രാൻസിസിന്റെയും അന്നമ്മ ഫ്രാൻസിസിന്റെയും മകനായാണ് സി.എഫ് തോമസ് ജനിച്ചത്. ചങ്ങനാശേരി സെന്റ് ബെർക്കുമാൻസ് കോളേജിലെ അദ്ധ്യാപകനായിരുന്നു അദ്ദേഹം. 1962 മുതൽ 1980 വരെ ഇദ്ദേഹം അദ്ധ്യാപകനായി ജോലി ചെയ്തിരുന്നു. തുടർന്നാണ് ഇദ്ദേഹം മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തനത്തിനായി ഇറങ്ങിയത്.

1956 ലാണ് ഇദ്ദേഹം കെ.എസ്.യുവിലൂടെ രാഷ്ട്രീയത്തിലേയ്ക്കു പ്രവേശിച്ചത്. 1964 ൽ കേരള കോൺഗ്രസിന്റെ ഭാഗമായി. കേരള കോൺഗ്രസിന്റെ സ്ഥാപകന അംഗങ്ങളിൽ ഒരാളായിരുന്നു അദ്ദേഹം. കോൺഗ്രസിന്റെ ടൗൺ മണ്ഡലം വൈസ് പ്രസിഡന്റായാണ് ഇദ്ദേഹം രാഷ്ട്രീയ പ്രവർത്തനത്തിന് തുടക്കം കുറിച്ചത്.

മുൻ മന്ത്രിയും ചങ്ങനാശ്ശേരി നിയോജക മണ്ഡലത്തിലെ എം.എൽ.എ. യുമാണ് സി.എഫ്. തോമസ്. കേരളാ കോൺഗ്രസ്സ് (എം) മുതിർന്ന നേതാവായ ഇദ്ദേഹം ഒമ്പത് തവണ (1980, 1982, 1987, 1991, 1996, 2001 , 2006, 2011, 2016) തുടർച്ചയായി ചങ്ങനാശ്ശേരി നിയോജകമണ്ഡലത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് . മുഴുവൻ പേര്‌ ചെന്നിക്കര ഫ്രാൻസിസ് തോമസ്. ജനനം: 30 ജൂലൈ 1939; പിതാവ്: സി.ടി. ഫ്രാൻസിസ്, മാതാവ്: അന്നമ്മ ഫ്രാൻസിസ്. ജനനം: ചങ്ങനാശ്ശേരി.