play-sharp-fill
അദ്ധ്യാപകരും വിദ്യാർത്ഥികളും നൂറ് മൺചിരാതുകൾ തെളിച്ചു;  ചെമ്മനത്തുകര സ്കൂളിന്റ ശതാബ്ദിക്ക് തുടക്കമായി

അദ്ധ്യാപകരും വിദ്യാർത്ഥികളും നൂറ് മൺചിരാതുകൾ തെളിച്ചു; ചെമ്മനത്തുകര സ്കൂളിന്റ ശതാബ്ദിക്ക് തുടക്കമായി

 

സ്വന്തം ലേഖകന്

ചെമ്മനത്തുകര:സ്കൂളിന്റെശതാബ്ദിയെ അനുസ്മരിച്ച് വിദ്യാർഥികളും അധ്യാപകരും ചേർന്ന് നൂറ് മൺചെരാതുകൾ തെളിച്ചതോടെ ചെമ്മനത്തുകര ഗവൺമെന്റ് യുപി സ്കൂളിന്റെ ശതാബ്ദി ആഘോഷങ്ങൾക്ക് തുടക്കമായി. ആഘോഷ കമ്മറ്റി ചെയർമാൻ എസ്.ബിജുവിന്റെ അധ്യക്ഷതയിൽ സ്കൂൾ അങ്കണത്തിൽ നടന്ന യോഗത്തിൽ സി.കെ. ആശ എം എൽ എ ഒരു വർഷം നീളുന്ന ആഘോഷ പരിപാടികളുടെ ഉദ്ഘാടനം നിർവഹിച്ചു.

 

ആയിരങ്ങൾക്ക് അറിവിന്റെ ആദ്യാക്ഷരം പകർന്നു നൽകിയ ശതാബ്ദിയുടെ നിറവിലായ സ്കൂളിന് ശതാബ്ദി സ്മാരകം നിർമ്മിക്കുന്നതിനായി ശ്രമം നടത്തുമെന്ന് ഉദ്ഘാടനപ്രസംഗത്തിൽ സി.കെ. ആശ എം എൽ എ പറഞ്ഞു. ലോഗോ പ്രകാശനം ടി വി പുരം പഞ്ചായത്ത് പ്രസിഡന്റ് ശ്രീജി ഷാജിയും ശതാബ്ദി ദീപപ്രകാശനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.രഞ്ജിത്തും നിർവഹിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

പി ടി എ പ്രസിഡന്റ് സി.എൻ. ഉണ്ണികൃഷ്ണൻ , ഹെഡ്മിസ്ട്രസ് സീമ ജെ.ദേവൻ, ആഘോഷകമ്മറ്റി കൺവീനർ ഇ.കെ. കിഷോർ, പഞ്ചായത്ത് അംഗങ്ങളായ സീമ സുജിത്ത്, കെ.ടി. ജോസഫ് , ദീപ ബിജു, സിനി ഷാജി, ബ്ലോക്ക് പഞ്ചായത്ത് അംഗം എ.കെ. റാണിമോൾ , എ ഇ ഒ എം.ആർ. സുനിമോൾ , വി.വി.വേണുഗോപാൽ തുടങ്ങിയവർ സംബന്ധിച്ചു. തുടർന്ന് ചെമ്മനത്തുകര നാട്യ കൈരളിയുടെ തിരുവാതിര, കോമഡി ഉത്സവം ഫെയിം രാജേഷ് കടവന്ത്ര നയിച്ച വൺ മാൻ ഷോ എന്നിവ നടന്നു