സി സി ടി വി കണക്ഷന് വിച്ഛേദിച്ചതു സംബന്ധിച്ചുണ്ടായ തർക്കം; ഭാര്യയുടെ തലയ്ക്ക് ചുറ്റികകൊണ്ടടിച്ചു ഭർത്താവ്; പ്രതി ഒളിവിൽ
സ്വന്തം ലേഖകൻ
പറവൂര്‍: ഭാര്യയുടെ മുറിയിലെ ക്യാമറയുടെ കണക്ഷൻ വിച്ഛേദിച്ചതു സംബന്ധിച്ചുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് ചുറ്റികകൊണ്ടു ഭാര്യയുടെ തലയ്ക്കടിച്ച സംഭവത്തില്‍ ഭര്‍ത്താവിനെതിരേ പോലീസ് കേസെടുത്തു.പറയകാട് വേട്ടുംതറ രാജേഷി (42) നെതിരേ വടക്കേക്കര പോലീസാണു കേസെടുത്തത്. കഴിഞ്ഞ 11നായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ ഭാര്യ സുമയെ ചാലാക്ക മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച ശേഷം രാജേഷ് ഒളിവില്‍ പോയി.
ഇവര്‍ തമ്മില്‍ വിവാഹമോചനത്തിനു കേസ് നടക്കുന്നുണ്ടെങ്കിലും ഒരു വീട്ടിലായിരുന്നു താമസം. രണ്ടുപേരുടെയും മുറികളില്‍ നിരീക്ഷണ കാമറ സ്ഥാപിച്ചിരുന്നു. സംഭവ ദിവസം സുമയുടെ മുറിയിലെ കാമറയുടെ കണക്ഷന് വിച്ഛേദിച്ചതു സംബന്ധിച്ചുണ്ടായ തര്‍ക്കത്തെത്തുടര്‍ന്നാണ് രാജേഷ് ചുറ്റികകൊണ്ട് അടിച്ചതെന്നു പോലീസ് പറഞ്ഞു. രാജേഷ് ഇലക്ട്രീഷനാണ്. ഇവരുടെ മകനെ പോലീസ് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മുമ്പാകെ ഹാജരാക്കി. കുട്ടിയെ മൂന്നു മാസത്തേക്കു അമ്മയുടെ സംരക്ഷണയില്‍ വിട്ടതായി പോലീസ് പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group