Spread the love

കായംകുളം: പന്ത്രണ്ട് വർഷം മുമ്പ് പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു.
ചേരാവള്ളി പെരുമുഖത്ത് വടക്കതിൽ ജയിംസ് (60 )ആണ് മരിച്ചത്. ഇദ്ദേഹത്തിനെ വർഷങ്ങൾക്ക് മുൻപ് വീടിന്റെ മുറ്റത്ത് വെച്ചാണ് അണലി കടിച്ചത്.

video
play-sharp-fill

അതിനെ തുടർന്ന് മാരകമായ ശാരീരിക പ്രശ്നങ്ങൾ ഉണ്ടാകുകയും സ്ട്രോക്ക് വരികയും ചെയ്തു. തലയിൽ രക്തം കട്ടപിടിച്ചതിനാൽ ശസ്ത്രക്രിയ നടത്തുകയും ചെയ്തു. ദീർഘനാളായി അബോധാവസ്ഥയിലായിരുന്നു.