Spread the love

തിരുവനന്തപുരം: മുഖ്യമന്ത്രി ചർച്ചകളോട് താല്‍പര്യമില്ലെന്ന് കെ സി വേണുഗോപാല്‍. താല്പര്യമില്ലായ്മയെ എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിക്കാമെന്നും, ചർച്ച ചെയ്യുന്നവർ ചെയ്യട്ടെയെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.

video
play-sharp-fill

ഖർഗെയോട് തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണം തേടിയ സംഭവം വിചിത്രമായ കാര്യമാണ്. അദ്ദേഹം തമിഴ്നാട്ടില്‍ വച്ച്‌ തന്നെ പരാമർശം വിശദീകരിച്ചിരുന്നു. 24 മണിക്കൂർ മാത്രമാണ് മറുപടി നല്‍കാൻ സമയം നല്‍കിയതെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. അതേസമയം പ്രധാനമന്ത്രിയുടെ അഭിസംബോധന നഗ്നമായ ചട്ടലംഘനമാണെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.

പ്രധാനമന്ത്രിക്ക് കമ്മീഷൻ ക്ലീൻ ചീട്ട് നല്‍കി. പ്രധാനമന്ത്രിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ പരാതിയില്‍ കമ്മീഷൻ നടപടി സ്വീകരിച്ചില്ല. കമ്മീഷണറെ ഇംപീച്ച്‌ ചെയ്യാനുള്ള കാര്യങ്ങള്‍ പ്രതിപക്ഷം ആലോചിക്കും. കോഴിക്കോട് സ്‌ട്രോംഗ് റൂം തുറന്ന സംഭവത്തിലെ പരാതിയില്‍ നടപടിയില്ലെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group