Friday, April 24, 2026

 ‘സുരക്ഷാ പ്രശ്‌നം തോന്നുന്നില്ല, കോസ്റ്റ് ഗാര്‍ഡ് അറിയിച്ചിരുന്നു’; ശബരിമല സന്നിധാനത്തിന് മുകളില്‍ ഹെലികോപ്റ്റര്‍ പറന്നതില്‍ പ്രതികരിച്ച്‌ ദേവസ്വം പ്രസിഡന്‍റ്

Spread the love

തിരുവനന്തപുരം: ശബരിമല സന്നിധാനത്തിന് മുകളിലൂടെ കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ അനുമതി ഇല്ലാതെ പറന്ന സംഭവത്തില്‍ സുരക്ഷാ പ്രശ്‌നം ഉള്ളതായി തോന്നുന്നില്ലെന്ന് തിരുവിതാംകൂർ ദേവസ്വം പ്രസിഡന്‍റ് കെ ജയകുമാർ.

video
play-sharp-fill

കോപ്റ്റർ പറന്നപ്പോള്‍ തന്നെ വിവരം ലഭിച്ചെന്നും സാങ്കേതിക പ്രശ്നം കോസ്റ്റ് ഗാർഡ് വിളിച്ചറിയിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

ശബരിമല സന്നിധാനത്തിനു മുകളില്‍ ഇതാദ്യമായുണ്ടായ ഹെലികോപ്റ്റർ സാന്നിധ്യം വലിയ വിവാദമായി തുടരുന്നതിനിടെയാണ് ദേവസ്വം പ്രസിഡന്‍റ് നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം സന്നിധാനത്തിന് മുകളിലൂടെ ഹെലികോപ്റ്റർ പറന്നതില്‍ പമ്ബ പൊലീസ് കേസ് എടുത്തിട്ടുണ്ട്.

അതീവ സുരക്ഷാമേഖലയുടെ മുകളിലൂടെ ഹെലികോപ്റ്റർ പറത്തിയത് അതീവ ഗൗരവതമെന്ന് സ്പെഷ്യല്‍ കമ്മീഷണർ ഹൈക്കോടതിയെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. അന്തരീക്ഷം മേഘാവൃതമായതിനെ തുടർന്ന് ദിശതെറ്റി പറന്നു പോയതാണെന്നാണ് കോസ്റ്റ് ഗാർഡിന്‍റെ വിശദീകരണം.