play-sharp-fill

കളത്തിൽ ജ്വല്ലറി – ചിട്ടി തട്ടിപ്പ്: പൊലീസ് പ്രതികളെ കുടുക്കിയത് തന്ത്രപരമായി; നാലു പേരെയും ബുധനാഴ്ച കോടതിയിൽ ഹാജരാക്കും

സ്വന്തം ലേഖകൻ കോട്ടയം: ജ്വല്ലറി – ചിട്ടി തട്ടിപ്പ് നടത്തിയ ശേഷം പാപ്പർ ഹർജി നൽകി നാട് വിട്ട കുന്നത്ത് കളത്തിൽ ഗ്രൂപ്പ് ഉടമകൾ പൊലീസിനെ വെട്ടിക്കാൻ സ്വീകരിച്ചത് പരമ്പരാഗത മാർഗങ്ങൾ. മൊബൈൽ ഫോൺ ഉപയോഗിക്കാതെ, വ്യത്യസ്ത ഒളിത്താവളങ്ങളിൽ കഴിഞ്ഞിരുന്ന പ്രതികൾക്ക് സഹായം നൽകിയത് ബന്ധുക്കളും പൊലീസുകാരുമായിരുന്നു. കഴിഞ്ഞ ദിവസം തൃശൂരിലെ ഒളിത്താവളങ്ങളിൽ നിന്നും പ്രത്യക അന്വേഷണ സംഘം പിടികൂടിയ പ്രതികളെ ബുധനാഴ്ച കോടതിയിൽ ഹാജരാക്കും. കഴിഞ്ഞ മാസം 18 നാണ് കുന്നത്തുകളത്തിൽ ഗ്രൂപ്പ് സ്ഥാപനങ്ങൾ പൂട്ടി കോട്ടയം സബ് കോടതിയിൽ പാപ്പർ ഹർജി […]

പത്ത് ട്രെയിനുകൾ റദ്ദാക്കി: കുഴഞ്ഞ് മറിഞ്ഞ് ട്രെയിൻ ഗതാഗതം : മഴയും കാറ്റും അഞ്ചാം ദിവസവും ശക്തം

തേർഡ് ഐ ബ്യൂറോ കോട്ടയം: കനത്ത മഴയും ശക്തമായ കാറ്റും തുടരുന്നതോടെ ജില്ലയിലൂടെ കടന്നു പോകുന്ന പത്ത് ട്രെയിനുകൾ റെയിൽവേ റദ്ദാക്കി. റെയിൽവേ പാലങ്ങൾക്കടിയിൽ അപകടകരമായ രീതിയിൽ ജലനിരപ്പ് ഉയർന്നതോടെയാണ് ട്രെയിനുകൾ റദ്ദാക്കാൻ റയിൽവേ നിർബന്ധിതമായത്. തുടർച്ചയായ അഞ്ചാം ദിവസവും ജില്ലയിൽ കനത്ത മഴ തുടരുകയാണ്. താഴ്ന്ന പ്രദേശങ്ങളെല്ലാം ഇതോടെ വെള്ളത്തിനടിയിലായി. തിരുന്നൽവേലി – പാലക്കാട്, പാലക്കാട് – തിരുന്നൽവേലി പാലരുവി എക്സ്പ്രസ്, എറണാകുളം – കോട്ടയം, കോട്ടയം – എറണാകുളം പാസഞ്ചർ , കായംകുളം – എറണാകുളം , എറണാകുളം – കായംകുളം […]

മഴ വെള്ളവും ആറ്റിലെ ജലനിരപ്പും ട്രാക്കിൽ തൊട്ടു; റെഡ് അലേർട്ടുമായി റെയിൽവേ; ട്രെയിൻ ഗതാഗതം താറുമാറായി

സ്വന്തം ലേഖകൻ കോട്ടയം: റെയിൽവേ ലൈനിൽ മരം വീണതിനു പിന്നാലെ റെയിൽവേ പാലങ്ങൾക്കടയിൽ അപകടകരമായി ജല നിരപ്പ് ഉയർന്നതോടെ കായംകുളം – എറണാകുളം റൂട്ടിൽ ട്രെയിൻ ഗതാഗതം പൂർണമായും തടസപ്പെട്ടു. കർശന പരിശോധനകൾക്കു ശേഷം ട്രെയിനിന്റെ വേഗം നിയന്ത്രിച്ച് കടത്തിവിടുകയാണ റെയിൽവേ അധികൃതർ ഇപ്പോൾ ചെയ്യുന്നത്. അപകട സാധ്യത കണക്കിലെടുത്ത് ആറുകൾക്കു മുകളിലുള്ള പാലങ്ങളിൽ ട്രെയിന്റെ വേഗം 20 കിലോമീറ്റററായി നിജപ്പെടുത്തി. മൂന്നര മണിക്കൂർ നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിൽ വൈകിട്ട് അഞ്ചരയോടെ ട്രെയിൻ ഗതാഗതം പുനസ്ഥാപിച്ചു. നീലിമംഗലത്ത് പാലവും ആറ്റിലെ വെള്ളവും തമ്മിലുള്ള അകലം 1.50 […]

കുന്നത്ത്കളത്തിൽ ജ്വല്ലറി – ചിട്ടി തട്ടിപ്പ്: വിശ്വനാഥനും ഭാര്യയും അടക്കം മുഴുവൻ പ്രതികളും പിടിയിൽ

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിൽ വൻകിട ജ്വല്ലറി – ചിട്ടി തട്ടിപ്പുകാരായ കുന്നത്ത്കളത്തിൽ ഗ്രൂപ്പിലെ മുഴുവൻ പ്രതികളെയും പൊലീസ് പിടികൂടി. ജ്വല്ലറി ഉടമ വിശ്വനാഥൻ, ഭാര്യ രമണി, മകൾ നീതു, മരുമകൻ ഡോ.ജയചന്ദ്രൻ എന്നിവരെയാണ് പൊലീസ് സംഘം തൃശൂരിൽ നിന്നും ഇരിങ്ങാലക്കുടയിൽ നിന്നുമായി അറസ്റ്റ് ചെയ്തത്. മകൾ നീതുവിനെയും മരുകമൻ ഡോ.ജയചന്ദ്രനെയും തിങ്കളാഴ്ച ഉച്ചയോടെ തൃശൂരിൽ നിന്നും പിടികൂടിയപ്പോൾ, വിശ്വനാഥനെയും ഭാര്യ രമണിയെയും ചൊവ്വാഴ്ച ഉച്ചയ്ക്ക് ഇരിങ്ങാലക്കുടയിലെ രഹസ്യ സങ്കേതത്തിൽ നിന്നുമാണ് പൊലീസ് സംഘം പിടികൂടിയത്. വെസ്റ്റ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ നാലു […]

ജ്വല്ലറി – ചിട്ടി തട്ടിപ്പ്: കുന്നത്ത്കളത്തിൽ വിശ്വനാഥന്റെ മകളും മരുമകനും പിടിയിൽ

സ്വന്തം ലേഖകൻ കോട്ടയം: ജ്വല്ലറി – ചിട്ടി തട്ടിപ്പ് നടത്തിയ ശേഷം സ്ഥലം വിട്ട കുന്നത്ത് കളത്തിൽ വിശ്വനാഥന്റെ മകളെയും മരുമകനെയും പൊലീസ് പിടികൂടി.  തൃശൂരിൽ നിന്നുമാണ് ഇരുവരെയും പൊലീസ്  സംഘം പിടികൂടിയത്. ഇരുവർക്കുമെതിരെ നേരത്തെ ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു. ഹൈക്കോടതിയിൽ നൽകിയ മുൻകൂർ ജാമ്യത്തിന്റെ അടിസ്ഥാനത്തിൽ നടപടികൾ സ്വീകരിക്കാതെ വന്നതോടെയാണ് പൊലീസ് സംഘം അറസ്റ്റിലേയ്ക്കു കടന്നത്. രണ്ടു പേരെയും ഉടൻ തന്നെ ജില്ലയിൽ എത്തിച്ചേക്കും. വെസ്റ്റ് സി.ഐ നിർമ്മൽ ബോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇരുവരെയും തൃശൂരിലെ ഒളി സങ്കേതത്തിൽ നിന്നും പിടികൂടിയത്. തിങ്കളാഴ്ച […]

പ്രണയം നടിച്ച് പത്തൊൻപതുകാരിയെ തട്ടിക്കൊണ്ട് പോയി പീഢിപ്പിച്ച കേസിലെ പ്രതിക്ക് 20 വർഷം കഠിന തടവും ഒന്നര ലക്ഷം രൂപ പിഴയും

സ്വന്തം ലേഖകൻ കോട്ടയം: പത്തൊൻപതുകാരിയും രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിനിയുമായ പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഢിപ്പിച്ച കേസിലെ പ്രതിക്ക് 20 വർഷം കഠിന തടവും ഒന്നര ലക്ഷം രൂപ പിഴയും. വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമായ പ്രതി പ്രണയം നടിക്കുകയും വിവാഹം കഴിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പെൺകുട്ടിയെ വീട്ടിൽനിന്നും കടത്തിക്കൊണ്ടുപോയി മുത്തോലിയിലുള്ള വാടക വീട്ടിൽ രണ്ടാഴ്ചയോളം താമസിപ്പിച്ച് ലൈംഗികമായി പീഢിപ്പിക്കുകയും ചെയ്ത കേസിലെ പ്രതി ഇടുക്കി ജില്ലയിൽ ദേവികുളം താലൂക്കിൽ വെള്ളത്തൂവൽ വില്ലേജിൽ ചെല്ലിയാമ്പാറ ഭാഗത്ത് വലിയവിളയിൽ വീട്ടിൽ ലോറൻസ് മകൻ റോബിൻ […]

അഭിമന്യു വധം: നിലപാട് വിശദീകരിക്കാൻ പത്രസമ്മേളനത്തിനെത്തിയ എസ് ഡിപിഐ പ്രവർത്തകർ കസ്റ്റഡിയിൽ

സ്വന്തം ലേഖകൻ കൊച്ചി: അഭിമന്യു വധത്തിന്റെ നിലപാട് വിശദീകരിക്കാൻ പത്രസമ്മേളനത്തിനെത്തിയ ആറ് എസ്ഡിപിഐ പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു. എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് അബ്ദുൾ മജീദ് ഫൈസി ഉൾപ്പെടെയുള്ളവരാണ് കസ്റ്റഡിയിലായത്. അഭിമന്യു വധവുമായി ബന്ധപ്പെട്ടുള്ള നിലപാട് വിശദീകരിക്കുന്നതിന് വിളിച്ച വാർത്താ സമ്മേളനത്തിനെത്തിയ ഇവരെ കൊച്ചി പ്രസ് ക്ലബ്ബിൽ വെച്ച് വാർത്താസമ്മേളനം കഴിഞ്ഞ് ഇറങ്ങവെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. മജീദ് ഫൈസിയെ കൂടാതെ സംസ്ഥാന വൈസ് പ്രസിഡന്റ് കെഎം മനോജ് കുമാർ, സംസ്ഥാന ജനറൽ സെക്രട്ടറി റോയി അറയ്ക്കൽ, എറണാകുളം ജില്ലാ പ്രസിഡന്റ് ഷൗക്കത്തലി എന്നിവരാണ് കസ്റ്റഡിയിലായത്. […]

സംസ്ഥാനത്ത് നാളെ എസ്.ഡി.പി.ഐ ഹർത്താൽ

സ്വന്തം ലേഖകൻ കോട്ടയം: എറണാകുളം പ്രസ് ക്ലബ്ബിൽ വാർത്താ സമ്മേളനം നടത്തി ഇറങ്ങവേ അകാരണമായി എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് അബ്ദുൾ മജീദ് ഫൈസി, വൈസ് പ്രസിഡന്റ് എം.കെ മനോജ് കുമാർ, ജനറൽ സെക്രട്ടറി റോയി അറയ്ക്കൽ, എറണാകുളം ജില്ലാ പ്രസിഡന്റ് ഷൗക്കത്തലി തുടങ്ങിയ നേതാക്കളെ കസ്റ്റഡിയിൽ എടുത്തതിൽ പ്രതിഷേധിച്ച് 17.07.18 (ചൊവ്വ) രാവിലെ 6 മുതൽ വൈകുന്നേരം 6 മണിവരെ സംസ്ഥാന വ്യാപകമായി ഹർത്താൽ ആചരിക്കുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി പി. അബ്ദുൾ ഹമീദ് വാർത്താക്കുറിപ്പിൽ അറിയിച്ചു. പാൽ, പത്രം, ആശുപത്രി എന്നിവ ഹർത്താലിൽ […]

കൊല്ലത്ത് ട്രെയിനിന് തീപിടിച്ചു

സ്വന്തം ലേഖകൻ കൊല്ലം: റെയിൽവേ സ്റ്റേഷനിൽ ട്രെയിനിന് തീപിടിച്ചു. ചെന്നൈയിൽ നിന്ന് കൊല്ലത്തേക്ക് വന്ന അനന്തപുരി എക്സ്പ്രസിന്റെ എഞ്ചിനിലാണ് തീപിടിത്തമുണ്ടായത്. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ കൊല്ലം സ്റ്റേഷനിലെ മൂന്നാമത്തെ പ്‌ളാറ്റ്‌ഫോമിലായിരുന്നു സംഭവം നടന്നത്. ട്രെയിനിനിന്റെ ജനറേറ്ററിൽ ഉണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണം. അഗ്‌നിശമന സേനയുടെ മൂന്ന് യൂണിറ്റ് സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. ട്രെയിൻ പ്‌ളാറ്റ്‌ഫോമിലേക്ക് പ്രവേശിക്കുന്നതിനിടെയാണ് എഞ്ചിനിൽ നിന്ന് തീയും പുകയും ഉയർന്നത്. ഉടൻ തന്നെ റെയിൽവേ ഉദ്യോഗസ്ഥരും ഫയർഫോഴ്‌സും ചേർന്ന് തീ അണച്ചു. ആളപായമില്ല.

കൊല്ലത്ത് ട്രെയിനിന് തീപിടിച്ചു

സ്വന്തം ലേഖകൻ കൊല്ലം: റെയിൽവേ സ്റ്റേഷനിൽ ട്രെയിനിന് തീപിടിച്ചു. ചെന്നൈയിൽ നിന്ന് കൊല്ലത്തേക്ക് വന്ന അനന്തപുരി എക്സ്പ്രസിന്റെ എഞ്ചിനിലാണ് തീപിടിത്തമുണ്ടായത്. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ കൊല്ലം സ്റ്റേഷനിലെ മൂന്നാമത്തെ പ്‌ളാറ്റ്‌ഫോമിലായിരുന്നു സംഭവം നടന്നത്. ട്രെയിനിനിന്റെ ജനറേറ്ററിൽ ഉണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണം. അഗ്‌നിശമന സേനയുടെ മൂന്ന് യൂണിറ്റ് സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. ട്രെയിൻ പ്‌ളാറ്റ്‌ഫോമിലേക്ക് പ്രവേശിക്കുന്നതിനിടെയാണ് എഞ്ചിനിൽ നിന്ന് തീയും പുകയും ഉയർന്നത്. ഉടൻ തന്നെ റെയിൽവേ ഉദ്യോഗസ്ഥരും ഫയർഫോഴ്‌സും ചേർന്ന് തീ അണച്ചു. ആളപായമില്ല.