
ലേഡി സൂപ്പര്‍ സ്റ്റാര്‍ പറയുന്നത് കേട്ട് ചിക്കന്‍ മസാലയും മുളക്പൊടിയും വാങ്ങി കഴിക്കുന്നവർക്ക് ക്യാൻസർ ഉറപ്പ്; ഈസ്റ്റേണ്‍, അജ്മി, ആൻസ്, കിച്ചണ്‍ ട്രഷേഴ്‌സ്, ബ്രാഹ്മിന്‍സ് , നിറപറ, സാറാസ്, സ്വാമീസ്, ക്വാളിറ്റി ….. കേരളത്തിലെ പല ബ്രാന്‍ഡഡ് കറി പൗഡറുകളും മായം കലര്‍ന്നതെന്ന് റിപ്പോർട്ട്; കരള്‍, നാഡീവ്യൂഹം, കാഴ്ച തകരാർ, വന്ധ്യത, കാൻസർ നിങ്ങൾ ഒരു നിത്യരോഗിയാകാൻ മസാലപ്പൊടികൾ മതി; ഭക്ഷ്യ സുരക്ഷാ വകുപ്പിൽ നിന്നും തേർഡ് ഐ ന്യൂസിന് ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങൾ
ഏ.കെ ശ്രീകുമാർ
കോട്ടയം: സംസ്ഥാനത്ത് തുടർച്ചയായുണ്ടാകുന്ന ഭക്ഷ്യവിഷബാധയ്ക്ക് ഉത്തരവാദിയാര്. ?
ഹോട്ടലുകാർ മാത്രമല്ലെന്ന് പറയേണ്ടിവരും.
സംസ്ഥാനത്ത് വിറ്റഴിക്കുന്ന കറി പൗഡറുകളിലെല്ലാം തന്നെ മാരകമായ വിഷം കലർന്നിട്ടുണ്ടെന്ന ഞെട്ടിക്കുന്ന റിപ്പോർട്ടുകളാണ്
14 ജില്ലകളിൽ നിന്നുമുള്ള ഭക്ഷ്യസുരക്ഷാ വകുപ്പ് ഓഫീസുകളിൽ നിന്നും തേർഡ് ഐ ന്യൂസിന് ലഭിച്ചത്.
ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയില്‍ പ്രമുഖ കറിപൗഡറുകളിലെല്ലാം രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ടെന്നാണ് കണ്ടെത്തൽ.. മുളകുപൊടി, കാശ്മീരി മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി, മീറ്റ് മസാല, ചിക്കന്‍ മസാല, രസം പൊടി, സാമ്പാർ പൊടി എന്നിവയിലാണ് മായം ചേർത്തിരിക്കുന്നതായി കണ്ടെത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കിച്ചണ്‍ ട്രഷേഴ്‌സ്, ഈസ്റ്റേണ്‍, ആൻസ്, അജ്മി, ബ്രാഹ്മിന്‍സ്, നിറപറ, സാറാസ്, ക്വാളിറ്റി ഫുഡ് പ്രൊഡക്ട്‌സ്, സൂപ്പര്‍ നോവ, ഫെസ്റ്റിംഗ്സ്, ആക്സ് ഫുഡ്, ക്വാളിറ്റി, സ്വാമീസ്, റെയ്ഡ്കോ, കെവിഎസ്, ബോസ്കോ ചില്ലി, ലക്ഷ്മി പ്രീയൻ , എയ്ഞ്ചൽ, റെഡിബിൾ, മസാലാ മാനിലാ, റോയൽ ടേസ്റ്റ്, അമീസ് ഫുഡ്, ഇൻ്റർഗ്രോ, സതേൺ ഗ്രീൻ, പാണ്ഡെ, യൂണിടേസ്റ്റ് ഷറഫിയ, ഗ്രീൻ കോഫി & സ്പൈസസ്, വൈക്കത്തുള്ള മിത്രം സൂപ്പർ മാർക്കറ്റിൽ വിറ്റ ലൂസ് മുളകുപൊടി, സത്യാഗ്ലോബൽ, എവിഎ തുടങ്ങിയ ജനപ്രിയ കറിപൗഡറുകളുടെ പരസ്യം കണ്ട് ഇവ വാങ്ങിച്ച് ഭക്ഷണമുണ്ടാക്കിയാല്‍ കാൻസറും, ഹൃദയാഘാതവുമടക്കമുള്ള അസുഖമുണ്ടാനിടയുണ്ടെന്ന് പറയുന്നത് സംസ്ഥാനത്തെ ഭക്ഷ്യസുരക്ഷാ വകുപ്പാണ്.
ക്ലോര്‍പൈറിഫോസ് എഥൈല്‍, ബിഫെന്‍ത്രിന്‍, പ്രൊഫെനോഫോസ്, എത്തിയോണ്‍, ഫെന്‍പ്രോപാത്രിന്‍, എറ്റോഫെന്‍പ്രോസ്, പെന്‍ഡിമെതാലിന്‍, ടെബുകോണസോള്‍, ക്ളോത്തിയാനിഡിന്‍, ഇമാമെക്ടിന്‍, ബെന്‍സോയേറ്റ്, പ്രൊപമോകാര്‍ഡ്, ട്രൈസിക്ലാസോള്‍ തുടങ്ങിയ രാസവസ്തുക്കളാണ് വിവിധ കമ്പനികളുടെ കറിപൗഡറുകളില്‍ ചേർത്തിട്ടുള്ളതായി ഭക്ഷ്യസുരക്ഷാ വകുപ്പ് തേർഡ് ഐ ന്യൂസിനെ അറിയിച്ചിട്ടുള്ളത്.
മുളക് പൊടി : സാറാസ് , ക്വാളിറ്റി, ഈസ്റ്റേൺ കെവിഎസ്, ബോസ്കോ ചില്ലി, ലക്ഷ്മി പ്രിയൻ, അജ്മി, എയ്ഞ്ചൽ റെഡിബിൾ, മസാല മാനില, റോയൽ ടേസ്റ്റ്, കിച്ചൺ ട്രഷേഴ്സ് എന്നീ കമ്പനികളുടെ മുളക് പൊടികളിലാണ് മായം ഉണ്ടെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് പറയുന്നത്
കാശ്മീരി മുളക് പൊടി : കിച്ചൺ ട്രഷേഴ്സ് , ഇൻ്റെർഗ്രോ, ഈസ്റ്റേൺ എന്നീ കമ്പനികളുടെ കാശ്മീരി മുളക് പൊടികളിലാണ് മായം കലർന്നിട്ടുണ്ടെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് വ്യക്തമാക്കിയത്.
സാമ്പാർ പൊടി : ബ്രാഹ്മിൻസ് ,ഈസ്റ്റേൺ, എവിഎ
എന്നീ കമ്പനികളുടെ സാമ്പാർ പൊടികളിലാണ് മായം ഉണ്ടെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് വ്യക്തമാക്കിയത്
മല്ലിപൊടി : സതേൺ ഗ്രീൻ, ഇൻ്റെർ ഗ്രോ കമ്പനി, കിച്ചൺ ട്രെഷേഴ്സ്, പാണ്ഡേ, ബ്രാഹ്മിൻസ് , ക്വാളിറ്റി, സൂപ്പർ നോവ, ഷറഫിയ, ഗ്രീൻ കോഫി സ്പെസസ്, റെയ്ഡ്കോ, യൂണിടേസ്റ്റ്, അജ്മി, നിറപറ, മേനോൻസ്, സത്യാഗ്ലോബൽ എന്നീ കമ്പനികളുടെ മല്ലിപ്പൊടികളിലാണ് മായം കലർന്നിട്ടുള്ളതായി ഭക്ഷ്യസുരക്ഷാ വകുപ്പ് വ്യക്തമാക്കിയത്.
മീറ്റ് മസാല : അജ്മി, ഈസ്റ്റേൺ, ഫെസ്റ്റിംങ്ങ്സ് കമ്പനി ചിറ്റടി മുണ്ടക്കയം
മഞ്ഞൾ പൊടി : അമീസ് ഫുഡ്സ്
രസം പൊടി : ആക്സ് ഫുഡ്
ഫിഷ് മസാല : അജ്മി, ആൻസ് കറി പൗഡർ
ചിക്കൻ മസാല : ഈസ്റ്റേൺ കറി പൗഡർ കമ്പനി
എന്നീ കമ്പനികളുടെ മസാല പൊടികളിലാണ്
കാന്‍സര്‍, നാഡീവ്യൂഹത്തിന് തകരാര്‍, കിഡ്നി, കരള്‍ എന്നിവയുടെ പ്രവര്‍ത്തന തടസം, ഹൃദയാഘാതം, വന്ധ്യത, തളർച്ച, എന്നിവയുണ്ടാക്കുന്ന മായം ചേർത്തിട്ടുള്ളതായി ഭക്ഷ്യസുരക്ഷാ വകുപ്പ് തേർഡ് ഐ ന്യൂസിനെ രേഖാമൂലം അറിയിച്ചത്.
ഇത്തരം രാസവസ്തുക്കള്‍ പതിവായി ഉള്ളില്‍ ചെന്നാല്‍ സംഭവിക്കുന്നതെന്നാണ് ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം. ഇതിനുള്ള സാധ്യതകളുണ്ടെന്ന് ആരോഗ്യരംഗത്തെ പ്രമുഖര്‍ തന്നെ പറയുന്നു.
ഇത്രയധികം നിയമലംഘനമുണ്ടായിട്ടും പലപ്പോഴും നടപടി പിഴയില്‍ മാത്രം ഒതുങ്ങുകയാണ്. വന്‍തുക പിഴയിട്ടിട്ടും കറിപൗഡർ നിർമാണ കമ്പനികള്‍ നിയമലംഘനം നിർബാധം തുടരുകയാണ്. പലപ്പോഴും പരിശോധനാ റിപ്പോര്‍ട്ടുകള്‍ പുറം ലോകം അറിയുന്നതുമില്ല. മുഖ്യധാരാ പത്രങ്ങളെല്ലാം ഇത്തരം വാർത്തകൾ മുക്കുകയുമാണ്.
കോട്ടയം സംക്രാന്തിയിലെ മലപ്പുറം കുഴിമന്തി ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ് ചികിൽസയിലായിരുന്ന നഴ്സ് രശ്മി രാജ് മരിച്ചത് ഒരു വർഷം മുൻപാണ് .
തുടർച്ചയായി ഹോട്ടലുകൾ റെയ്ഡ് നടത്തി പൂട്ടിക്കുന്ന ഭക്ഷ്യ സുരക്ഷാ വകുപ്പ് മസാല പൊടി നിർമ്മാതാക്കളെ തൊടാൻ ഭയക്കുകയാണ്.