play-sharp-fill

മുല്ലപ്പെരിയാർ: വരാനിരിക്കുന്നത് വൻ ദുരന്തം; സാധാരണക്കാരന്റെ ജീവന് പുല്ലുവില കല്പിച്ച് സർക്കാർ

ശ്രീകുമാർ തിരുവനന്തപുരം: സ്വാതന്ത്ര്യം ലഭിക്കുന്നതിനു മുമ്പ് 1939-ൽ ഉണ്ടാക്കിയ വ്യവസ്ഥകളും ചട്ടങ്ങളുമായി പ്രവർത്തിക്കുന്ന മുല്ലപ്പെരിയാർ ഡാമിന്റെ സംഭരണ ശേഷി 142 അടിയിലേക്ക് എത്തിക്കാൻ തമിഴ്‌നാട് തീരുമാനിച്ചു. 100 വർഷത്തോളം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമിന് സുരക്ഷാ ഭീഷണിയുണ്ടെന്നും പുതിയത് നിർമ്മിക്കണമെന്നും കേരളം പല തവണ ആവശ്യപ്പെട്ടിട്ടും തമിഴ്‌നാടോ സുപ്രീംകോടതിയോ അംഗീകരിക്കുന്നില്ല. ഡാമിൽ പല സ്ഥലങ്ങളിലായി വെള്ളം താഴേക്ക് ഒലിച്ചിറങ്ങുന്നു. അതീവ ഗുരുതരമായ അവസ്ഥയാണിത്. ചെറിയ ഭൂമികുലുക്കം ഉണ്ടായാൽപോലും മുല്ലപ്പെരിയാർ ഡാം തകർന്നേക്കാം. ഇങ്ങനെ വന്നാൽ ഡാമിൽനിന്നും തള്ളുന്ന വെള്ളം താങ്ങാൻ പെരിയാറിനോ താഴെയുള്ള ചെറുഡാമുകൾക്കോ കഴിയില്ല. […]

ഫോർമാലിൻ മീനോട് വിടപറഞ്ഞ് വയനാട്; അമ്പതുമുതൽ നൂറുകിലോവരെയുള്ള പുഴമീനുകൾ വീട്ടുമുറ്റത്ത്

ബാലചന്ദ്രൻ വയനാട്: ഫോർമാലിൻ മീനുകളോട് വിടപറഞ്ഞ് നൂറുകിലോവരെയുള്ള പുഴമീനുകളുമായി വയനാടുകാർ. തോളിൽത്തൂക്കിയിട്ടും കമ്പിൽ കൊളുത്തി ചുമന്നുമാണ് യുവാക്കൾ മീനും കൊണ്ടു പോകുന്നത്. അമ്പതും നൂറും കിലോവരെയുള്ള പുഴമീനുകളാണ് വീട്ടുമുറ്റത്തുനിന്നും വയനാട്ടുകാർക്ക് കിട്ടുന്നത്. ചില മീനുകളേ എടുക്കാൻ രണ്ടാൾ പിടിക്കണം. അത്രക്ക് ഭാരം. ബാണാസുര സാഗർ അണകെട്ട് തുറന്നപ്പോൾ ഷട്ടറിനടിയിലേ കുത്തൊഴുക്കിൽ പെട്ട് വൻ മീനുകൾ ഒഴുകി വരുന്നതാണ്. പുഴയുടെ കല്ലുകളിൽ ഇടിച്ച് അവശ നിലയിലാണ് ഇവ വരുന്നത്. മയങ്ങി വരുന്ന മീനുകളെ പുഴയിൽ നിന്നും വെറുതേ എടുത്താൽ മതിയാവും. 50ഉം 100ഉം കിലോയുള്ള മീനുകൾ […]

എസ് ഐയെ അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ ജില്ലാ പോലീസ് മേധാവിയോട് വനിതാ കമ്മീഷൻ

സ്വന്തം ലേഖകൻ ആലപ്പുഴ: എസ്.ഐയുടെ ശല്യം സഹിക്കവയ്യാതെ ഒരു കൂട്ടം വനിതകൾ വനിതാ കമ്മിഷനിൽ തെളിവുസഹിതം പരാതി നൽകി. ഹാജരാക്കിയ പരാതി ബോധ്യപ്പെട്ട വനിതാ കമ്മിഷൻ മുൻ എസ്.ഐയോട് ഹാജരാകാൻ പറഞ്ഞിരുന്നെങ്കിലും സിറ്റിങിനെത്താൻ അദ്ദേഹം കൂട്ടാക്കിയില്ല. തുടർന്ന് അടുത്ത സിറ്റിങിൽ മുൻ എസ്.ഐയെ അറസ്റ്റ് ചെയ്ത് ഹാജരാക്കണമെന്ന് ജില്ലാ പോലീസ് മേധാവിയോട് കമ്മിഷൻ ആവശ്യപ്പെട്ടു. കുടുംബശ്രീ ജൻഡർ ഡസ്‌കിന്റെ സഹായത്തോടെയാണ് തെളിവ് സഹിതം മുൻ.എസ്്.ഐയുടെ സ്വഭാവ വൈകൃത കഥകൾ പരാതിക്കാരായ വനിതകൾ കമ്മിഷനിലെത്തിച്ചത്. വഴി തർക്കത്തെ തുടർന്നാണ് പ്രശ്നങ്ങൾ ആരംഭിച്ചതെങ്കിലും അയൽവാസികളുടെ വീടിനെ ലക്ഷ്യമാക്കി […]

ഉറ്റസുഹൃത്തുക്കളുടെ വിയോഗത്തിൽ വിതുമ്പി ഏലപ്പാറ

സ്വന്തം ലേഖകൻ ഏലപ്പാറ: എം.സി റോഡിൽ ഒക്കലിനും വല്ലത്തിനും ഇടയിൽ കാരിക്കോട് വളവിൽ ഇന്നലെയുണ്ടായ അപകടത്തിൽ മരിച്ചത് ഏലപ്പാറ സ്വദേശികളായ ഉറ്റസുഹൃത്തുക്കൾ. ഇവരുടെ വിയോഗം ഏലപ്പാറ ഗ്രാമത്തെ കണ്ണീരണിയിച്ചു. സന്തതസഹചാരികളായിരുന്ന അഞ്ചുപേരാണ് പെരുമ്പാവൂരിൽ അപകടത്തിൽപെട്ട് മരണമടഞ്ഞത്. തോട്ടം തൊഴിലാളികളായ നിർധന കുടുംബങ്ങളിലെ അംഗങ്ങളായിരുന്നു ജനീഷ്, വിജയ്, ഉണ്ണി, കിരൺ എന്നിവർ ഏലപ്പാറയിൽ ഓട്ടോ ഡ്രൈവർമാരായിരുന്നു. ഇവർക്കൊപ്പം സമീപവാസിയായ ജെറിനും ഒരുമിച്ചായിരുന്നു എപ്പോഴും യാത്ര. വിജയ് ന് അഞ്ചുമാസം പ്രായമുള്ള കുഞ്ഞുണ്ട്. അപകട വിവരം വ്യാഴാഴ്ച രാവിലെയാണ് തോട്ടത്തിലും മേഖലയിലും വീടുകളിലുമറിയുന്നത്. അതോടെ മരിച്ചവരുടെ ലയങ്ങളിലേക്ക് […]

ഉറ്റസുഹൃത്തുക്കളുടെ വിയോഗത്തിൽ വിതുമ്പി ഏലപ്പാറ

സ്വന്തം ലേഖകൻ ഏലപ്പാറ: എം.സി റോഡിൽ ഒക്കലിനും വല്ലത്തിനും ഇടയിൽ കാരിക്കോട് വളവിൽ ഇന്നലെയുണ്ടായ അപകടത്തിൽ മരിച്ചത് ഏലപ്പാറ സ്വദേശികളായ ഉറ്റസുഹൃത്തുക്കൾ.   ഇവരുടെ വിയോഗം ഏലപ്പാറ ഗ്രാമത്തെ കണ്ണീരണിയിച്ചു. സന്തതസഹചാരികളായിരുന്ന അഞ്ചുപേരാണ് പെരുമ്പാവൂരിൽ അപകടത്തിൽപെട്ട് മരണമടഞ്ഞത്. തോട്ടം തൊഴിലാളികളായ നിർധന കുടുംബങ്ങളിലെ അംഗങ്ങളായിരുന്നു ജനീഷ്, വിജയ്, ഉണ്ണി, കിരൺ എന്നിവർ ഏലപ്പാറയിൽ ഓട്ടോ ഡ്രൈവർമാരായിരുന്നു. ഇവർക്കൊപ്പം സമീപവാസിയായ ജെറിനും ഒരുമിച്ചായിരുന്നു എപ്പോഴും യാത്ര. വിജയ് ന് അഞ്ചുമാസം പ്രായമുള്ള കുഞ്ഞുണ്ട്. അപകട വിവരം വ്യാഴാഴ്ച രാവിലെയാണ് തോട്ടത്തിലും മേഖലയിലും വീടുകളിലുമറിയുന്നത്. അതോടെ മരിച്ചവരുടെ ലയങ്ങളിലേക്ക് […]

ഓഡ്രി മിറിയം നായികയാവുന്ന ഓർമ്മയുടെ ഷൂട്ടിംഗ് നെല്ലിയാമ്പതിയിൽ പുരോഗമിക്കുന്നു

അജയ് തുണ്ടത്തിൽ പരിസ്ഥിതി പ്രവർത്തനത്തിലും സാമൂഹ്യ പ്രവർത്തനത്തിലും ആളിപ്പടരുന്ന അഗ്ഗിക്കതിരു പോലെ പ്രവർത്തിച്ച ജയകൃഷ്ണൻ മാഷിന്റെ വധവുമായി ബന്ധപ്പെട്ട് ഉറ്റസുഹൃത്തും പോലീസുകാരനുമായ സിബിയുടെ പങ്കെത്ര? ജയകൃഷ്ണനെ കൊന്നതിലൂടെ സിബിക്കുണ്ടായ നേട്ടമെന്ത്? ജയകൃഷ്ണന്റെ മകളായ അനാമികയുടെ അന്വേഷണം നീളുന്നു. ആ അന്വേഷണത്തിന്റെ പരിസമാപ്തിയാണ് പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധങ്ങളെ, സുഹൃത്ത്, സഹോദര, മാതാപിതാപുത്ര ബന്ധങ്ങളെ അടയാളപ്പെടുത്തുന്ന ഓർമ്മ. ഗായത്രി അരുൺ, ഓഡ്രി മിറിയം, ജയകൃഷ്ണൻ, സൂരജ് കുമാർ (‘ ക്വീൻ’ ഫെയിം), ദിനേശ് പണിക്കർ , വി കെ ബൈജു, ബാലാജി, ജയൻ ചേർത്തല, ഷിബുലബാൻ […]

കാലവർഷക്കെടുതി: അഞ്ച് ക്യാമ്പുകൾ കൂടി തുറന്നു, ആകെ 28135 പേർ ക്യാമ്പുകളിൽ

സ്വന്തം ലേഖകൻ കാലവർഷ കെടുതിയിൽ ജില്ലയിൽ ഇന്ന് (ജൂലൈ 19) ഉച്ചയ്ക്ക് രണ്ട് മണി വരെയുള്ള റിപ്പോർട്ട് അനുസരിച്ച് 161 ദുരിതാശ്വാസ ക്യാമ്പുകളിലായി 28135 പേരെ മാറ്റി പാർപ്പിച്ചു. 8001 കുടുംബങ്ങളെയാണ് കോട്ടയം, ചങ്ങനാശ്ശേരി, വൈക്കം, മീനച്ചിൽ താലൂക്കുകളിലുളള വിവിധ ക്യാമ്പുകളിൽ പാർപ്പിച്ചിട്ടുള്ളത്. കോട്ടയം താലൂക്കിൽ 64, ചങ്ങനാശ്ശേരി 30, വൈക്കം 60, മീനച്ചിൽ ഏഴ് എന്നിങ്ങനെയാണ് ക്യാമ്പുകൾ ക്രമീകരിച്ചിട്ടുള്ളത്. വൈക്കത്ത് മാത്രം 19474 പേർ ക്യാമ്പുകളിലുണ്ട്. ചങ്ങനാശ്ശേരിയിൽ 5500 പേരും കോട്ടയത്ത് 2892 പേരും മീനച്ചിൽ താലൂക്കിൽ 269 പേരും വിവിധ ക്യാമ്പുകളിലുണ്ട്. […]

മഴക്കെടുതിയിൽ ദുരിതം അനുഭവിക്കുന്നവർക്ക് സൗജന്യ റേഷൻ എത്തിക്കണം; തിരുവഞ്ചൂർ

സ്വന്തം ലേഖകൻ കൊല്ലാട് : കോട്ടയം മുൻസിപ്പാലിറ്റി വിജയപുരം പഞ്ചയാത്ത്, പനച്ചിക്കാട് പഞ്ചായത്ത്, എന്നീ പ്രദേശങ്ങളിലെ നിരവധി പ്രദേശങ്ങളിൽ വെള്ളം കയറുകയും കാറ്റിലും മഴയിലും നിരവധി വീടുകൾ നഷ്ടപ്പെടുകയും, കൃഷി നാശം ഉണ്ടാവുകയും ചെയ്തു. വീടുകളിൽ വെള്ളം കയറുകയും, റോഡുകൾക്ക് കേടുപാടുകൾ ഉണ്ടാവുകയും ചെയ്തു. വീടുകൾ പോയവർക്കും കൃഷി നഷ്ട്ടപെട്ടവർക്കും ധനസഹായം നൽകണമെന്നും വെള്ളം കയറിയ കുടുംബങ്ങൾക്ക് സൗജന്യ റേഷൻ അനുവദിക്കണം എന്നും ഗവൺമെൻറ് അടിയന്തര നടപടികൾ സ്വീകരിക്കണം എന്നും ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കണം എന്നും എം.ൽ.എ. കൊല്ലാട് കോൺഗ്രസ് […]

PC ജോർജിനെ ഗുണ്ടാലിസ്റ്റിൽ ഉൾപ്പെടുത്തണം: യൂത്ത്ഫ്രണ്ട് (എം)

സ്വന്തം ലേഖകൻ ഡൽഹി: അധികാരത്തിന്റെ മത്ത് പിടിച്ച് ഭക്ഷണം തമാസിച്ചതിന്റെ പേരിൽ മുമ്പ് ക്യന്റിൻ ജീവനക്കരന്റെ കരണത്തടിച്ച PC ജോർജ് ഇന്നലെ തൃശൂരിൽ ടോൾ ബൂത്ത് തല്ലിതകർത്ത് ജീവനക്കാരനെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചത്, ഈഴവ സമുദായത്തെ അധിക്ഷേപിച്ച വിഷയത്തിൽ ഉണ്ടായ വാർത്തയിൽ നിന്നും ശ്രദ്ധ തിരിക്കൻ വേണ്ടി ആണെന്നും, പട്ടികജാതിക്കാരെ അധിക്ഷേപിക്കുകയും, മുണ്ടക്കയത്ത് തോട്ടം തൊഴിലാളികൾക്ക് എതിരെ തോക്കെടുക്കുകയും ചെയ്ത ഗുണ്ടായിസം നടത്തിവരുന്ന ജോർജിനെ ഗുണ്ട ലിസ്റ്റിൽ ഉൾപ്പെടുത്തണമെന്നും , മനോനില തെറ്റി ആണ് ജോർജിനെ ഈ പ്രവൃത്തികൾ ചെയ്യുന്നത് എങ്കിൽ സംസ്ഥാന സർക്കാർ ഇടപെട്ട് […]

എസ്ഡിപിഐ പ്രവർത്തകന്റെ വീട്ടിൽ റെയ്ഡ്; മാരകായുധങ്ങൾ കണ്ടെത്തി

സ്വന്തം ലേഖകൻ പത്തനംതിട്ട: എസ്ഡിപിഐ പ്രവർത്തകന്റെ വീട്ടിൽ നടത്തിയ പോലീസ് റെയ്ഡിൽ മാരാകായുധങ്ങൾ കണ്ടെടുത്തു. പാറക്കോട് സ്വദേശി ഷെഫീഖിന്റെ വീട്ടിൽ നിന്നാണ് ആയുധങ്ങൾ പിടിച്ചെടുത്തത്. രഹസ്യവിവരത്തെ തുടർന്നാണ് പോലീസ് റെയ്ഡ് നടത്തിയത്. നാല് വടിവാളുകളും രണ്ടു മഴവും തോക്കിന് ഉപയോഗിക്കുന്ന തിരകളുമെല്ലാം ഇയാൾ വീട്ടിൽ നിന്ന് കണ്ടെടുത്തു. സംഭവത്തെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. മഹാരാജാസിലെ എസ്എഫ്ഐ നേതാവ് അഭിമന്യുവിനെ എസ്ഡിപിഐ സംഘം കൊലപ്പെടുത്തിയതിന് പിന്നാലെ സംസ്ഥാനത്തുടനീളം പോലീസ് എസ്ഡിപിഐ കേന്ദ്രങ്ങളിലും പ്രവർത്തകരുടെ വീടുകളിലും റെയ്ഡ് നടത്തിയിരുന്നു. ഇതിന്റെ തുടർച്ചയാണ് ഇന്ന് നടന്ന റെയ്ഡും.