ഈഡന്‍ ഗാര്‍ഡന്‍സില്‍ സാള്‍ട്ടിന്റെ വെടിക്കെട്ട്; ലഖ്‌നൗനെ വീഴ്ത്തി ;കൊല്‍ക്കത്തയ്ക്ക് കിടിലന്‍ ജയം

ഈഡന്‍ ഗാര്‍ഡന്‍സില്‍ സാള്‍ട്ടിന്റെ വെടിക്കെട്ട്; ലഖ്‌നൗനെ വീഴ്ത്തി ;കൊല്‍ക്കത്തയ്ക്ക് കിടിലന്‍ ജയം ബാറ്റിംഗിലെയും ബൗളിംഗിലെയും വെടിക്കെട്ട് പ്രകടനം കൊല്‍ക്കത്തയെ നയിച്ചത് സീസണിലെ നാലാം ജയത്തിലേക്ക്. 26 പന്ത് ബാക്കിനില്‍ക്കെയായിരുന്നു ലക്‌നൗവിനെതിരെ ശ്രേയസ് അയ്യരുടെയും സംഘത്തിന്റെയും അനായാസ ജയം. ലക്‌നൗ ഉയർത്തിയ 161 റണ്‍സ് വിജയ ലക്ഷ്യം 15.4 ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ കൊല്‍ക്കത്ത മറികടന്നു. സീസണിലെ നാലാം ജയത്തോടെ കൊല്‍ക്കത്തയ്‌ക്ക് എട്ട് പോയിന്റായി. ഫില്‍ സാള്‍ട്ടും ശ്രേയസ് അയ്യരുമാണ് കൊല്‍ക്കത്തയുടെ വിജയശില്‍പികള്‍. മറുപടി ബാറ്റിംഗിനിറങ്ങിയ കൊല്‍ക്കത്തയ്‌ക്ക് ഓപ്പണർമാരായ സുനില്‍ നരെയ്‌നും ഫില്‍ സാള്‍ട്ടും […]

ലഖ്നൗ സൂപ്പര്‍ ജയന്‍റ്സിന്‍റെ റെക്കോര്‍ഡ് ഡല്‍ഹി ക്യാപിറ്റല്‍സ് തകര്‍ത്തു ; 6 വിക്കറ്റ് ജയം; രാജസ്ഥാന്‍റെ ഒന്നാം സ്ഥാനത്തിന് ഭീഷണിയില്ല

സ്വന്തം ലേഖകൻ ലഖ്നൗ: ഏക്നാ സ്റ്റേഡിയത്തില്‍ 160 ന് മുകളിലുള്ള വിജയലക്ഷ്യം മുന്നോട്ടുവെച്ചപ്പോഴൊക്കെ ജയിച്ചിട്ടുള്ള ലഖ്നൗ സൂപ്പര്‍ ജയന്‍റ്സിന്‍റെ റെക്കോര്‍ഡ് ഡല്‍ഹി ക്യാപിറ്റല്‍സ് തകര്‍ത്തു. ആദ്യം ബാറ്റ് ചെയ്ത് ലഖ്നൗ ഉയര്‍ത്തിയ 168 റണ്‍സ് വിജയലക്ഷ്യം നാലു വിക്കറ്റ് നഷ്ടത്തില്‍ മറികടന്ന് ഡല്‍ഹി സീസണിലെ രണ്ടാം ജയം സ്വന്തമാക്കി. ജേക് ഫ്രേസര്‍ മക്‌ഗുര്‍ക്കിന്‍റെ അര്‍ധസെഞ്ചുറിയും പൃഥ്വി ഷായുടെയും ക്യാപ്റ്റന്‍ റിഷഭ് പന്തിന്‍റെയും ബാറ്റിംഗ് മികവിലാണ് ഡല്‍ഹി അനായാസ വിജയം നേടിയത്. സ്കോര്‍ ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ് 20 ഓവറില്‍ 167-8, ഡല്‍ഹി ക്യാപിറ്റല്‍സ് 18.1 […]

കരുത്തരുടെ പോരാട്ടം; എറിഞ്ഞിട്ട് ബുംറ; കത്തിക്കയറി ഇഷാനും സൂര്യയും; റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെ തകര്‍ത്ത് മുംബൈ ഇന്ത്യന്‍സ്

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ കരുത്തരുടെ പോരാട്ടത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെ തകര്‍ത്ത് മുംബൈ ഇന്ത്യന്‍സ്. ഏഴ് വിക്കറ്റിനാണ് ആതിഥേയരായ മുംബൈയുടെ ജയം. ആദ്യം ബാറ്റു ചെയ്ത ആര്‍സിബി 8 വിക്കറ്റിന് 196 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ മുംബൈ 15.3 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 199 റണ്‍സടിച്ച്‌ വിജയം നേടുകയായിരുന്നു. ബുംറയുടെ അഞ്ച് വിക്കറ്റും ഇഷാന്‍ കിഷന്‍ (69), സൂര്യകുമാര്‍ യാദവ് (52) എന്നിവരുടെ അര്‍ധ സെഞ്ച്വറികളുമാണ് മുംബൈക്ക് ജയമൊരുക്കിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ആര്‍സിബിയുടെ തുടക്കം അത്ര മികച്ചതായിരുന്നില്ല. ആദ്യ […]

കൈയെത്തുംദൂരത്ത് ജയം കൈവിട്ട് റോയല്‍സ്; ഗുജറാത്തിന് റാഷിദ്-തെവാട്ടിയ കൊട്ടിക്കലാശം; രാജസ്ഥാൻ റോയല്‍സിന് ആദ്യ തോല്‍വി

ജയ്പൂര്‍: ഒടുവില്‍ രാജസ്ഥാന്‍ റോയല്‍സും ഐപിഎല്ലില്‍ വീണിരിക്കുകയാണ്. തുടര്‍ച്ചയായ അഞ്ചാം വിജയമെന്ന നേട്ടത്തിനു തൊട്ടരികെ വരെയെത്തിയ ശേഷമാണ് സഞ്ജു സാംസണും സംഘവും കളി കൈവിട്ടത്. അവസാനത്തെ മൂന്നോവറുകളിലെ മോശം ബൗളിങാണ് റോയല്‍സിനെ ചതിച്ചത്. 197 റണ്‍സെന്ന വലിയ വിജയലക്ഷ്യത്തിലേക്കു ബാറ്റ് വീശിയ ജിടി ഏഴു വിക്കറ്റ് നഷ്ടത്തില്‍ അവസാന ബോളില്‍ വിജയ റണ്‍സ് കുറിക്കുകയായിരുന്നു. ആവേശ് ഖാനെറിഞ്ഞ 20ാം ഓവറില്‍ ജയിക്കാന്‍ 15 റണ്‍സായിരുന്നു ജിടിക്കു ജയിക്കാന്‍ വേണ്ടിയിരുന്നത്. ആദ്യ ബോളിലും മൂന്നാമത്തെ ബോളിലും റാഷിദ് ഖാന്‍ ഫോറുകള്‍ പായിച്ചതോടെ ജിടിക്കു കാര്യങ്ങള്‍ എളുപ്പമായി. […]

വീണ്ടും ശശാങ്ക്- അശുതോഷ് കോംബോ…! കൈയെത്തും ദൂരത്ത് ജയം നഷ്ടം; പഞ്ചാബ് കിങ്‌സിനെതിരേ ത്രസിപ്പിക്കുന്ന വിജയം സ്വന്തമാക്കി സണ്‍റൈസേഴ്‌സ് ഹൈദരാബാദ്; പൊരുതിവീണ് പഞ്ചാബ്

ചണ്ഡീഗഡ്: ഐപിഎല്‍ പോയിന്റ് പട്ടികില്‍ അടുത്തടുത്ത സ്ഥാനങ്ങളിലുള്ളവര്‍ തമ്മിലുള്ള പോരാട്ടത്തില്‍ പഞ്ചാബ് കിങ്‌സിനെതിരേ ത്രസിപ്പിക്കുന്ന വിജയം സ്വന്തമാക്കിയിരിക്കുകയാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. പഞ്ചാബിനെ അവരുടെ കാണികള്‍ക്കു മുന്നില്‍ രണ്ടു റണ്‍സിനാണ് പാറ്റ് കമ്മിന്‍സിന്റെ ഓറഞ്ച് ആര്‍മി മറികടന്നത്. തൊട്ടുമുമ്പത്തെ കളിയിലേതു പോലെ ശശാങ്ക് സിങ് (25 ബോളില്‍ 46*), അശുതോഷ് ശര്‍മ (15 ബോളില്‍ 33*) ജോടി കിടിലന്‍ കൂട്ടുകെട്ടിലൂടെ പഞ്ചാബിനെ ജയത്തിനു തൊട്ടരികെ വരെയെത്തിച്ചു. പക്ഷെ കൈയെത്തുംദൂരത്ത് ജയം നഷ്ടമായി. പഞ്ചാബ് ആറു വിക്കറ്റിനു 114 റണ്‍സില്‍ നില്‍ക്കെയാണ് ഈ ജോടി ക്രീസില്‍ ഒന്നിച്ചത്. […]

ഐപിഎല്‍ സീസണില്‍ ആദ്യ തോല്‍വി വഴങ്ങി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്; ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് ഏഴ് വിക്കറ്റ് ജയം; പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനം; തകര്‍ന്നത് നാലില്‍ നാലും ജയിക്കാനുള്ള കൊല്‍ക്കത്തൻ മോഹം

ചെന്നൈ: ഐപിഎല്‍ സീസണില്‍ തങ്ങളുടെ ആദ്യ തോല്‍വി വഴങ്ങി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഏഴ് വിക്കറ്റിനാണ് ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ ജയിച്ച്‌ കയറിയത്. കൊല്‍ക്കത്ത ഉയര്‍ത്തിയ വിജയലക്ഷ്യം 14 പന്തുകളും ഏഴ് വിക്കറ്റും ബാക്കി നില്‍ക്കെ സൂപ്പര്‍കിംഗ്‌സ് മറികടന്നു. ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്‌വാദ് 67*(58) പുറത്താകാതെ നിന്നു. സ്‌കോര്‍: കൊല്‍ക്കത്ത 137-9 (20), ചെന്നൈ 141-3 (17.4) രചിന്‍ രവീന്ദ്ര 15(8), ഡാരില്‍ മിച്ചല്‍ 25(19), ശിവം ദൂബെ 28(18) എന്നിവര്‍ ക്യാപ്റ്റന് മികച്ച പിന്തുണ നല്‍കിയപ്പോള്‍ എംഎസ് ധോണി 1*(3) […]

ഗുജറാത്തിനെ എറിഞ്ഞിട്ട് ലക്നൗ ;യാഷ് താകൂർ നു 5 വിക്കറ്റ്

ലക്നൗ : ഇന്നലെ നടന്ന ഐ പി എൽ പോരാട്ടത്തിൽ ഗുജറാത്ത് ടൈറ്റൻസിനെ ലക്നൗ നിലം പരിശാക്കുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്.താരതമ്യേന ചെറിയ സ്കോറിൽ ഒതുങ്ങിയ മത്സരം കാണികൾക്ക് തീർത്തും ആലോസരമായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ലക്നൗ മർകസ് സ്റ്റോയിനിസിന്റെ അർദ്ധ സെഞ്ച്വറി മികവിൽ 163 ന് 5 എന്ന സ്കോറിൽ എത്തുകയായിരുന്നു.ബാറ്റ്സ്മാൻ മാരുടെ മെല്ലപ്പോക്ക് ലക്നൗ ന്റെ ബാറ്റിങ്ങിൽ ശെരിക്കും പ്രകടമായിരുന്നു.ആയതിനാൽ തന്നെ അവർക്ക് സ്കോർ അധികം ഉയർത്താൻ സാധിച്ചില്ല. മറുപടി ബാറ്റിങ്ങിൽ തുടക്കം മുതൽ ഗുജറാത്തിന്റെ പതനമാണ് കാണികൾ സാക്ഷ്യം വഹിച്ചത്.ആർക്കും […]

ഐപിഎല്‍ ഇതിഹാസ പട്ടികയില്‍ സഞ്ജു…! 4,000 റണ്‍സ് പിന്നിട്ടു; റെക്കോര്‍ഡ് ബുക്കില്‍ പേരെഴുതി ചേര്‍ത്ത് മലയാളി പയ്യൻ

ജയ്പൂ‍‍ർ: ഐപിഎല്‍ റെക്കോർഡ് ബുക്കില്‍ മലയാളി പയ്യന്റെ പേരെഴുതി ചേർത്ത് രാജസ്ഥാൻ നായകൻ. ഇന്ത്യന്‍ പ്രീമിയർ ലീഗില്‍ 4,000 റണ്‍സ് പിന്നിട്ട ഇതിഹാ ബാറ്റർ‌മാരുടെ പട്ടികയിലാണ് ഈ അന്തപുരിക്കാരനും ഇടംപിടിച്ചത്. സ്ട്രൈക്ക് റേറ്റിലും സഞ്ജു മുൻപന്തിയിലാണ്. ആർ.സി.ബിക്കെതിരായ മത്സരത്തില്‍ യഷ് ദയാലിനെതിരെ നേടിയ ഇന്നിംഗ്സിലെ ആദ്യ ബൗണ്ടറിയാണ് സഞ്ജുവിനെ നേട്ടത്തിലെത്തിച്ചത്. ഇതുവരെ 16 പേരാണ് ഐപിഎല്ലില്‍ നാലായിരം റണ്‍സ് കടന്നത്. സ്ട്രൈക്ക് റേറ്റില്‍ സാംസണ് മുന്നിലുള്ളത് മൂന്നുപേരാണ്. ഇതിഹാസ താരങ്ങളായ എ.ബി ഡിവില്ലിയേഴ്സ് (151.68), ക്രിസ് ഗെയ്‍ല്‍ (148.96), ഡേവിഡ് വാർണർ (140) എന്നിവരാണ് […]

സഞ്ജുവിന്റെ ടീം ഇന്ന് ബംഗളൂരുവിനെതിരെ കളിക്കാൻ ഇറങ്ങുന്നത് പുതിയ പിങ്ക് ജേഴ്സിയിൽ

ജയ്‌പൂർ : സഞ്ജു സാംസണ് നയിക്കുന്ന രാജസ്ഥാന് റോയല്സ് ശനിയാഴ്ച രാത്രി ജയ്പൂരിലെ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ കളിക്കാനിറങ്ങുക പുതിയ പിങ്ക് ജേഴ്സിയില്‍. റോയല്സ് ടീം കടും പിങ്ക് നിറത്തിലുള്ള ജഴ്സിയണിഞ്ഞാണ് ഇറങ്ങുക. രാജ്യത്തെ വനിതകള്ക്കുള്ള സമര്പ്പണമായാണ് ‘പിങ്ക് പ്രോമിസ്’ മത്സരത്തില്‍ സവിശേഷ ജഴ്സിയണിഞ്ഞ് രാജസ്ഥാന് കളത്തിലിറങ്ങുക. രാജസ്ഥാനിലേയും ഇന്ത്യയിലെയും വനിതാ ശാക്തീകരണം, അവരുടെ ഉന്നമനം എന്നിവയുടെ പ്രതീകമായാണ് കടും നിറത്തിലുള്ള പിങ്ക് ജഴ്സി തയ്യാറാക്കിയിരിക്കുന്നത്. രാജസ്ഥാന്, ഗുജറാത്ത് സംസ്ഥാനങ്ങളില് പ്രചാരമുള്ള ബന്ധാനി ചിത്രമെഴുത്തിന്റെ സവിശേഷതകള് ഉള്‍പ്പെടുത്തിയാണ് ജഴ്സിയുടെ രൂപ കല്പ്പന. ബന്ധാനി പാറ്റേണിലുള്ള […]

ചെന്നൈ സൂപ്പര്‍കിംഗ്‌സിന് വീണ്ടും തോല്‍വി ; സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് ആറ് വിക്കറ്റ് വിജയം

സ്വന്തം ലേഖകൻ ഹൈദരാബാദ്: നിലവിലെ ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് തുടര്‍ച്ചയായ രണ്ടാം തോല്‍വി. ആറ് വിക്കറ്റുകള്‍ക്കാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് അവരെ തോല്‍പ്പിച്ചത്. ചെന്നൈ ഉയര്‍ത്തിയ 166 റണ്‍സ് വിജയലക്ഷ്യം 18.1 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ഹൈദരാബാദ് മറികടക്കുകയായിരുന്നു. 12 പന്തില്‍ നിന്ന് നാല് സിക്‌സറുകളും മൂന്ന് ബൗണ്ടറിയും ഉള്‍പ്പെടെ 37 റണ്‍സ് നേടിയ അഭിഷേക് ശര്‍മ്മ തകര്‍പ്പന്‍ തുടക്കമാണ് ഹൈദരാബാദിന് നല്‍കിയത്. ഓപ്പണര്‍ ട്രാവിസ് ഹെഡ് 31(24) റണ്‍സ് നേടിയപ്പോള്‍ എയ്ഡന്‍ മാര്‍ക്രം 50(36) അര്‍ദ്ധ സെഞ്ച്വറി നേടി. ഷാബാസ് അഹമ്മദ് […]