
എറണാകുളം : സ്വകാര്യബസിന്റെ തുറന്നിട്ട വാതിലിലൂടെ പുറത്തേക്കു തെറിച്ചുവീണ കന്യാസ്ത്രീ മരിച്ചു. ബസ് വളവു തിരിയുമ്പോൾ മുൻവാതിലിലൂടെ റോഡിലേക്ക് തലയിടിച്ചു വീണ സിസ്റ്റർ ഹെയ്സ്‌ലെറ്റ് പുത്തേട്ട് (56) ആണു മരിച്ചത്. വാഴക്കുളം–കോതമംഗലം റൂട്ടിൽ സർവീസ് നടത്തുന്ന റെജിമോൻ എന്ന ബസിലാണ് അപകടം ഉണ്ടായത്.
കഴിഞ്ഞ ചൊവ്വ രാവിലെ കോഴിപ്പിള്ളി ഗവ.എൽപി സ്കൂളിന് സമീപമാണ് അപകടം ഉണ്ടായത്. സിസ്റ്റർ ഹെയ്സ്‌ലെറ്റ് കയറിയപ്പോൾ ബസിൽ നിറയെ യാത്രക്കാരായതിനാൽ വാതിലിനരികെ നിൽക്കുകയായിരുന്നു. ഡ്രൈവർ നിയന്ത്രിക്കുന്ന ഹൈഡ്രോളിക് വാതിൽ അടച്ചിരുന്നില്ല. പിന്നാലെയാണ് വളവ് തിരിയുന്ന സമയത്ത് ഇവർ ബസിൽ നിന്നും പുറത്തേക്ക് തെറിച്ചു വീണത്.
നിലവിൽ ബസ് കസ്റ്റഡിയിലെടുത്ത പൊലീസ് ജീവനക്കാർക്കെതിരെ കേസെടുത്തു. ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുമെന്നും ബസിന്റെ പെർമിറ്റ് സസ്പെൻഡ് ചെയ്യാൻ ശുപാർശ നൽകുമെന്നും ജോയിന്റ് ആർടിഒ അറിയിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കോതമംഗലം സെന്റ് ജോർജ്, വെളിയേൽചാൽ സെന്റ് ജോസഫ്സ്, ഊന്നുകൽ ലിറ്റിൽ ഫ്ലവർ സ്കൂളുകളിൽ അധ്യാപികയും വിവിധ മഠങ്ങളിൽ പ്രൊവിൻഷ്യൽ കൗൺസിലറും മദർ സുപ്പീരിയറുമായിരുന്നു മരിച്ച സിസ്റ്റർ ഹെയ്സ്‌ലെറ്റ്.







