
കൊച്ചി: നഗരത്തിലെ ജലാശയങ്ങളില്‍ അപകടകരമായ ബാക്ടീരിയകളുടെ സാന്നിദ്ധ്യം വൻതോതിലുള്ളതായി പഠന റിപ്പോർട്ട്.
ജെയിൻ യൂണിവേഴ്സിറ്റിയുടെ ഫ്യൂച്ചർ കേരള മിഷൻ കൊച്ചിയിലെ ജലാശയങ്ങളുടെ ഗുണനിലവാരത്തെക്കുറിച്ച് നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍.
മനുഷ്യന്റെയും മൃഗങ്ങളുടെയും വിസർജ്യങ്ങള്‍ ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ നേരിട്ടും തുടർച്ചയായും ജലാശയങ്ങളിലേക്ക് എത്തുന്നതാണ് ഈ ഗുരുതരാവസ്ഥയ്ക്ക് കാരണം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ജി.ഐ.എസ് മാപ്പിംഗ് ഉപയോഗപ്പെടുത്തി സുതാര്യമായ രീതിയില്‍ വിവരങ്ങള്‍ പൊതുജനങ്ങളിലെത്തിക്കാനാണ് പഠനം ലക്ഷ്യമിടുന്നത്.
പരിശോധിച്ച കേന്ദ്രങ്ങളില്‍ ഉദരസംബന്ധമായ അസുഖങ്ങള്‍ക്ക് കാരണമാകുന്ന ഇ-കോളി ബാക്ടീരിയയുടെ സാന്നിദ്ധ്യം കണ്ടെത്തി. ഇതിനുപുറമെ, തുതിയൂർ വെട്ടുവേലി ഫെറിയില്‍ രക്തത്തില്‍ അണുബാധയ്ക്ക് കാരണമാകുന്ന സ്ട്രെപ്റ്റോകോക്കി ബാക്ടീരിയയുടെ സാന്നിദ്ധ്യവും സ്ഥിരീകരിച്ചു.
പോക്കാലി പാർക്കില്‍ വെള്ളത്തില്‍ അലിഞ്ഞുചേർന്നിട്ടുള്ള ഖരമാലിന്യങ്ങളുടെ അളവ് അപകടകരമായ നിലയിലാണ്. മേയ് മാസത്തില്‍ ഇത് 10,316എം.ജി/എല്‍ ആയിരുന്നത് ജൂണില്‍ 3,068 എം.ജി/എല്‍ ആയി തുടരുകയാണ്. ക്ലോറൈഡിന്റെ അളവ് 1,277.62 എം.ജി/എല്‍ ആയതിനാല്‍ ഈ വെള്ളം ഗാർഹികാവശ്യങ്ങള്‍ക്കോ വിനോദങ്ങള്‍ക്കോ ഉപയോഗിക്കാനാവില്ലെന്നും മുന്നറിയിപ്പ്.
കാക്കനാട് ഫെറി ടെർമിനലില്‍ ജലത്തിന്റെ കലക്കല്‍ അനുവദനീയമായതിലും പത്തിരട്ടിയിലധികമാണ് (9.2 എൻ.ടി.യു).







