
ബര്‍മിംഗ്ഹാം: വനിതാ ടി20 ലോകകപ്പിൽ ആദ്യ മത്സരത്തില്‍ പാകിസ്ഥാനെതിരെ ടോസ് നേടി ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുത്തു.
ടോസ് സമയത്ത് പതിവുള്ള
ഹസ്തദാനത്തിന് ഇന്ത്യൻ ക്യാപ്റ്റൻ ഹര്‍മന്‍പ്രീത് കൗറും പാകിസ്ഥാൻ ക്യാപ്റ്റൻ ഫാത്തിമ സനയും തയാറായില്ലെന്നത് ശ്രദ്ധേയമായി.
ടോസ് നേടിയിരുന്നെങ്കില്‍ ബാറ്റിംഗ് തെരഞ്ഞെടുക്കുമായിരുന്നുവെന്ന് പാക് ക്യാപ്റ്റൻ ഫാത്തിമ സനയും പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അടുത്തിടെ ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പര 2-1 ന് നഷ്ടമായെങ്കിലും,അതിനുശേഷമുള്ള വാം-അപ്പ് മത്സരങ്ങളിൽ മികച്ച പ്രകടനമാണ് ഇന്ത്യ കാഴ്ചവെച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഇറങ്ങുന്നത്.
വെസ്റ്റ് ഇൻഡീസിനെതിരെ ആത്മവിശ്വാസം നൽകുന്ന വിജയം നേടിയപ്പോൾ, ഇംഗ്ലണ്ടിനെതിരായ
രണ്ടാം വാം-അപ്പ് മത്സരത്തിൽ അഞ്ച് റൺസിന്റെ നേരിയ പരാജയം മാത്രമാണ് ഇന്ത്യ വഴങ്ങിയത്.
ടി20 ലോകകപ്പിന്റെ ചരിത്രത്തിൽ പാകിസ്ഥാനെതിരെ ഇന്ത്യക്ക് വ്യക്തമായ മേൽക്കൈയുണ്ട്. ഇരുടീമുകളും ലോകകപ്പിൽ ഇതുവരെ 8 തവണ
ഏറ്റുമുട്ടിയപ്പോൾ 6 തവണയും വിജയം ഇന്ത്യക്കൊപ്പമായിരുന്നു.
പാകിസ്ഥാന് 2 തവണ മാത്രമാണ് വിജയിക്കാനായത്.







