യു.എസ്.എയെ തകര്‍ത്ത് ക്വാര്‍ട്ടറിലേക്ക് നെതർലാൻഡ്; യുഎസിനെ ഒന്നിനെതിരേ മൂന്ന് ഗോളിന് തകര്‍ത്താണ് ഡച്ച് ടീമിന്റെ ക്വാര്‍ട്ടര്‍ പ്രവേശനം

ദോഹ: തകര്‍പ്പന്‍ പ്രകടനത്തോടെ യു.എസ്.എയെ പരാജയപ്പെടുത്തി നെതര്‍ലന്‍ഡ്‌സ് ക്വാര്‍ട്ടറില്‍. കടുത്ത പോരാട്ടം കാഴ്ചവെച്ച യുഎസിനെ ഒന്നിനെതിരേ മൂന്ന് ഗോളിന് തകര്‍ത്താണ് ഡച്ച് ടീമിന്റെ ക്വാര്‍ട്ടര്‍ പ്രവേശനം. മെംഫിസ് ഡീപെ, ബ്ലിന്‍ഡ്, ഡംഫ്രിസ് എന്നിവരാണ് നെതര്‍ലാന്‍ഡ്സിനായി ഗോളുകള്‍ നേടിയത്. യുഎസ്എയുടെ ആശ്വാസ ഗോള്‍ റൈറ്റാണ് കണ്ടെത്തിയത്. നെതര്‍ലാന്‍ഡ്സിനെ അമ്പരിപ്പിക്കുന്ന പ്രകടനത്തോടെയാണ് യുഎസ്എ കളി തുടങ്ങിയത്. മൂന്നാം മിനിറ്റില്‍ തന്നെ ഡച്ച് ഗോള്‍ മുഖത്ത് യുഎസ്എ അപകടം വിതച്ചു. ഓഫ്സൈഡ് കെണിയെ തകര്‍ത്ത് ക്രിസ്റ്റ്യന്‍ പുലിസിച്ച് എടുത്ത ഷോട്ട് ഡച്ച് ഗോള്‍ കീപ്പര്‍ നൊപ്പാര്‍ട്ട് കാല് കൊണ്ട് […]

ലോകകപ്പിന് ശേഷം ഒളിമ്പിക്‌സിനും ഖത്തര്‍ വേദിയാകും..? 32 കായിക ഇനങ്ങളിലായി 10,500 അത്‌ലറ്റുകള്‍ പങ്കെടുക്കുകയും ദശലക്ഷക്കണക്കിന് കാണികളെത്തുകയും ചെയ്യുന്ന പരിപാടി നടത്താനുള്ള അടിസ്ഥാന സൗകര്യം ചെറിയ രാജ്യത്തിനുണ്ടോയെന്ന ഒളിമ്പിക് കമ്മിറ്റിയുടെ സംശയത്തിന് മറുപടി ഫിഫ ലോകകപ്പ്

സ്വന്തം ലേഖകന്‍ ദോഹ: ലോകത്തിന്റെ പ്രശംസകളേറ്റുവാങ്ങി നടക്കുന്ന ഫിഫ ലോകകപ്പ് സംഘാടനത്തിന് ശേഷം ഒളിമ്പിക്സും ഖത്തര്‍ ഏറ്റെടുത്തേക്കുമെന്ന് വാര്‍ത്ത. 2036ലെ ശരത്കാല ഒളിമ്പിക്‌സ് നടത്തിപ്പ് രാജ്യം ഏറ്റെടുത്തേക്കുമെന്ന് ദി ഗാര്‍ഡിയനാണ് റിപ്പോര്‍ട്ട് ചെയ്തത്. ഒളിമ്പിക്‌സ് സംഘാടക പദവിക്കായുള്ള ശ്രമം നേരത്തെ മൂന്നു വട്ടം പരാജയപ്പെട്ടിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞു. 32 കായിക ഇനങ്ങളിലായി 10,500 അത്‌ലറ്റുകള്‍ പങ്കെടുക്കുകയും ദശലക്ഷക്കണക്കിന് കാണികളെത്തുകയും ചെയ്യുന്ന പരിപാടി നടത്താനുള്ള അടിസ്ഥാന സൗകര്യം ഇത്രയും ചെറിയ രാജ്യത്തിനുണ്ടോയെന്ന അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ സംശയം കൊണ്ടാണ് നേരത്തെ ഖത്തറിന് അവസരം ലഭിക്കാതിരുന്നത്. എന്നാല്‍ […]

മെസ്സി@1000! ചരിത്രത്തിലേക്ക് പന്തുതട്ടാൻ ഇതിഹാസം; പ്രീക്വാർട്ടറിൽ കങ്കാരുക്കളോട് മുട്ടാൻ അർജന്റീന; ദേശീയ ടീമിനായി 169-ാമത്തെ മത്സരത്തിനായി മെസ്സി ഇറങ്ങുന്നു; ക്ലബ് ഫുട്‌ബോളിൽ ഇതുവരെ ബൂട്ടണിഞ്ഞത് ബാഴ്‌സലോണയ്ക്കായി 778 മത്സരങ്ങളിലും നിലവിലെ ടീമായ പി.എസ്.ജിക്കായി 53 മത്സരങ്ങളിലും

സ്വന്തം ലേഖകൻ ദോഹ: ലോകകപ്പ് ഫുട്‌ബോളിന്റെ പ്രീക്വാർട്ടർ ആദ്യദിനത്തിലെ രണ്ടാം മത്സരത്തിൽ അർജന്റീന ഇന്ന് ആസ്‌ട്രേലിയയെ നേരിടും. അവസാന മത്സരത്തിൽ പോളണ്ടിനെ തോൽപ്പിച്ച് ഗ്രൂപ്പ് ചാംപ്യന്മാരായാണ് അർജന്റീന പ്രീക്വാർട്ടറിലെത്തിയത്. ഗ്രൂപ്പ് ഡിയിൽ ഡെന്മാർ ഉൾപ്പെടെയുള്ളവരെ പിന്തള്ളിയാണ് ഓഷ്യാനൻ രാജ്യമായ ആസ്‌ട്രേലിയ പ്രീക്വാർട്ടർ യോഗ്യത നേടിയത്. അടുത്ത റൗണ്ടിലേക്ക് കടക്കാനുള്ള നിർണായക മത്സരം ഇന്ന് ഇതിഹാസതാരം ലയണൽ മെസ്സിക്ക് ഒരു ചരിത്രമുഹൂർത്തം കൂടിയാണ്. പ്രൊഫഷനൽ കരിയറിൽ ഇന്ന് ആയിരം മത്സരങ്ങൾ പൂർത്തിയാക്കാനിരിക്കുകയാണ് സൂപ്പർതാരം. ദേശീയ ടീമിനായി ഇന്ന് 169-ാമത്തെ മത്സരത്തിനാണ് മെസ്സി ഇറങ്ങുന്നത്. ക്ലബ് ഫുട്‌ബോളിൽ […]

ആദ്യ പൊന്ന് പാലക്കാടിന്..! സംസ്ഥാന സ്‌കൂൾ കായികോത്സവത്തിൽ ആദ്യ സ്വർണം പാലക്കാടിന്; സ്വർണം ലഭിച്ചത് സീനിയർ ആൺകുട്ടികളുടെ മൂവായിരം മീറ്ററിൽ കല്ലടി സ്‌കൂളിലെ മുഹമ്മദ് മഷൂദിന്

സ്വന്തം ലേഖകൻ തിരുവനന്തപുരം: 64-ാമത് സംസ്ഥാന സ്‌കൂൾ കായികോത്സവത്തിന് തിരുവനന്തപുരത്ത് തുടക്കം. പാലക്കാട് ജില്ലയ്ക്ക് മീറ്റിലെ ആദ്യ സ്വർണം ലഭിച്ചു. സീനിയർ ആൺകുട്ടികളുടെ മൂവായിരം മീറ്ററിൽ കല്ലടി സ്‌കൂളിലെ മുഹമ്മദ് മഷൂദിനാണ് സ്വർണം ലഭിച്ചത്. പെൺകുട്ടികളുടേതിൽ പൂഞ്ഞാർ എസ്.എൻ.വി ഹയർ സെക്കൻഡറി സ്‌കൂളിലെ ദേബിക ബെൻ സ്വർണം നേടി. ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം, യൂണിവേഴ്സിറ്റി സ്റ്റേഡിയം എന്നിവിടങ്ങളിലായാണ് മത്സരം സംഘടിപ്പിക്കുന്നത്. കോവിഡ് കഴിഞ്ഞ് രണ്ടുവർഷത്തെ ഇടവേളക്ക് ശേഷമാണ് കായികോത്സവം സംഘടിപ്പിക്കുന്നത്. നാലു വർഷത്തിന് ശേഷം തിരുവനന്തപുരം വീണ്ടും ആതിഥേയത്വം വഹിക്കുന്ന കായികമേള കൂടിയാണിത്. മത്സരത്തിന്‍റെ […]

ഖത്തറിൽ അട്ടിമറികൾ തുടരുന്നു ; കാനറികളുടെ ചിറകരിഞ്ഞ് കാമറൂൺ; തോൽവി വഴങ്ങിയിട്ടും ബ്രസീൽ പ്രീ ക്വാർട്ടറിലേക്ക് ; പ്രതീക്ഷകൾ അവസാനിച്ച് കാമറൂണിന് മടക്കം

ദോഹ: കാമറൂണിനെതിരെയുള്ള പോരാട്ടത്തിൽ കാലിടറി വീണ് ബ്രസീൽ . അട്ടിമറികൾക്ക് ഒരു പഞ്ഞവും ഇല്ലാത്ത സീസണായി ഖത്തർ വേൾഡ് കപ്പ് മാറിക്കഴിഞ്ഞു. ഇൻജുറി ടൈമിൽ വലകുലുക്കി കാനറികളുടെ ചിറകരിഞ്ഞുകൊണ്ട് കാമറൂൺ കരുത്തുകാട്ടി. ഏകപക്ഷീയമായ ഒരു ഗോളിനാണ് കാമറൂണിന്റെ വിജയം. സൂപ്പർ താരം വിൻസന്റ് അബൂബക്കറാണ് കാമറൂണിനായി വിജയഗോൾ നേടിയത്. തോൽവി വഴങ്ങിയിട്ടും ബ്രസീൽ ഗ്രൂപ്പ് ചാമ്പ്യന്മാരായി പ്രീ ക്വാർട്ടറിലേക്ക് കടന്നു. കാമറൂണിനെതിരെ ബ്രസീൽ പട ഇന്നിറങ്ങിയത് ഒമ്പത് മാറ്റങ്ങളോടെയാണ്.ആദ്യ പകുതിയിൽ 68 ശതമാനം പന്ത് കൈവശം വെച്ചത് ബ്രസീലാണ്.രണ്ടാം പകുതിയിൽ ഇരുടീമും ഒപ്പത്തിനൊപ്പം പോരാടുന്ന […]

കൊറിയൻ കുതിപ്പിൽ കൊമ്പ്കുത്തി പറങ്കിപ്പട..! ജയിച്ചിട്ടും ഘാനയുടെ ശാപം സുവാരസിനെയും കൂട്ടരെയും വിട്ടൊഴിഞ്ഞില്ല; ഗ്രൂപ്പ് എച്ച് ൽ നിന്ന് പ്രീക്വാർട്ടറിലേക്ക് മാർച്ച് ചെയ്ത് പോർച്ചുഗലും ദക്ഷിണകൊറിയയും

സ്വന്തം ലേഖകൻ ദോഹ:ഗ്രൂപ്പ് എച്ചിലെ അവസാന മത്സരങ്ങളിലൊന്നിൽ പറങ്കിക്കപ്പൽ മുക്കി ദക്ഷിണ കൊറിയൻ പടയോട്ടം. ഒന്നിനെതിരെ രണ്ടുഗോളുകൾക്കാണ് ഏഷ്യൻ ടീം വിജയിച്ചത്. മത്സരത്തിന്റെ രണ്ടാം പകുതിയുടെ അധികസമയത്താണ് പോർച്ചുഗലിന് ഇൻജുറിയേറ്റത്. 91ാം മിനുട്ടിൽ ഹവാങ് ഹീ ചാനാണ് കൊറിയയുടെ രണ്ടാം ഗോൾ നേടിയത്. ഇതോടെ പോർച്ചുഗലും ദക്ഷിണ കൊറിയയും പ്രീക്വാർട്ടറിലെത്തി. അതേസമയം, ഗ്രൂപ്പ് എച്ചിലെ മറ്റൊരു മത്സരത്തിൽ ഘാനയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് യുറുഗ്വായ് തോൽപ്പിച്ചു. ആദ്യപകുതിയിൽ അരാസ്‌കെയ്റ്റയുടെ ഇരട്ടഗോളുകളാണ് യുറുഗ്വായ്ക്ക് വിജയം സമ്മാനിച്ചത്. പോർച്ചുഗൽ-ദക്ഷിണകൊറിയ മത്സരത്തിൽ കൊറിയ ജയിച്ചതോടെ ഘാനയും യുറുഗ്വായും പ്രീക്വാർട്ടർ […]

പെരുമയൊന്നും അവകാശപ്പെടാതെ എത്തി; വമ്പന്മാരെ വിറപ്പിച്ച് മൊറോക്കോ മാജിക്ക്; ബെൽജിയത്തിന് പുറത്തേക്കുള്ള വഴി തുറന്നും ക്രൊയേഷ്യയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയും മുന്നേറ്റം; ഈ ലോകകപ്പിലെ ബ്ലാക്ക് ഹോഴ്സസ് മൊറോക്കോയാകുമോ? റോക്കിങ് മൊറോക്കോ ത്രില്ലിംഗ് ദ വേള്‍ഡ്..!

സ്വന്തം ലേഖകൻ ദോഹ: അവകാശവാദങ്ങളൊന്നും ഇല്ലാതെയാണ് മൊറോക്കോയുടെ വരവ്. പക്ഷേ കളത്തിൽ അവർ അമ്പരപ്പിക്കുകയാണ്. ബെൽജിയത്തിന് പുറത്തേക്കുള്ള വഴി തുറന്ന് ക്രൊയേഷ്യയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയുള്ള മുന്നേറ്റം. നോക്കൗട്ടിലും ഒരു കൈ നോക്കാനാകും ഇനി മൊറോക്കോയിറങ്ങുക. സ്പെയിന് തെക്ക്, ജിബ്രാൾട്ടർ കടലിടുക്ക് കടന്നാൽ ഒരു നാടുണ്ട്. വടക്കൻ ആഫ്രിക്കൻ രാജ്യമായ മൊറോക്കൊ. അവിടെ ഒരുകൂട്ടം കാൽപന്താട്ടക്കാരുണ്ട്. ആരാധകർ അവരെ സ്നേഹത്തോടെ അറ്റ്ലസ് ലയൺസ് എന്നുവിളിച്ചു. കാൽപന്തിലെ പെരുമയോ സമ്പന്നമായ ചരിത്രമോ പറയാനില്ല. ആഫ്രിക്കൻ നേഷൻസ് കപ്പിലെ ഒരു കിരീടം. അറബ് കപ്പിലെ ഒരു കിരീടനേട്ടം. […]

മോടിയോടെ മൊറോക്കോ..! കടന്ന്കൂടി ക്രൊയേഷ്യ..! തൊട്ടതെല്ലാം പിഴച്ച ലുക്കാക്കുവിന്റെ ബെല്‍ജിയത്തിനും കാനഡയ്ക്കും മടക്ക ടിക്കറ്റ്

സ്വന്തം ലേഖകൻ ദോഹ: ഖത്തർ ലോകകപ്പിൽ ഏറ്റവും കിരീടസാധ്യത കൽപ്പിക്കപ്പെട്ടിരുന്ന ടീമുകളിലൊന്നായ ബെൽജിയത്തിന്, ഗ്രൂപ്പ് ഘട്ടത്തിൽത്തന്നെ തോറ്റ് കണ്ണീരോടെ മടക്കം. ഗ്രൂപ്പ് എഫിലെ നിർണായക മത്സരത്തിൽ ക്രൊയേഷ്യയോടു ഗോൾരഹിത സമനില വഴങ്ങിയാണ് ബെൽജിയം ഗ്രൂപ്പ് ഘട്ടത്തിൽത്തന്നെ പുറത്തായത്. രണ്ടാം പകുതിയിൽ ലഭിച്ച ഒട്ടേറെ സുവർണാവസരങ്ങൾ അവിശ്വസനീയമാംവിധം പാഴാക്കിയാണ് ബെൽജിയം ഖത്തറിൽനിന്ന് മടങ്ങുന്നത്. ഇതേ സമയത്ത് നടന്ന മറ്റൊരു മത്സരത്തിൽ മൊറോക്കോ കാനഡയെ തോൽപ്പിച്ചതും ബെൽജിയത്തിന് വിനയായി. കാനഡയ്‌ക്കെതിരായ വിജയത്തോടെ മൂന്നു കളികളിൽനിന്ന് ഏഴു പോയിന്റുമായി ക്രൊയേഷ്യയും ബെൽജിയവും ഉൾപ്പെടുന്ന ഗ്രൂപ്പിൽ മൊറോക്കോ ചാംപ്യൻമാരായി. കഴിഞ്ഞ […]

സൗദി ബോക്സിലേക്ക് ആക്രമിച്ച് കയറിയ മെക്സിക്കോ ; സൗദിയെ ഒന്നിനെതിരേ രണ്ട് ഗോളുകൾക്ക് തകർത്തു ; ഒടുവിൽ പ്രീക്വാർട്ടർ കാണാതെ മെക്സിക്കോയ്ക്ക് മടക്കം; തിരിച്ചടിയായത് ഗോൾ വ്യത്യാസം ; 1978-ന് ശേഷം ഇതാദ്യമായി മെക്സിക്കോ ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായി

ദോഹ: മത്സരത്തിന്റെ തുടക്കം മുതൽ സൗദി ബോക്സിലേക്ക് ആക്രമിച്ച് കയറിയ മെക്സിക്കോ, ഒടുവിൽ പ്രീ ക്വാർട്ടർ കാണാതെ മടക്കം. സൗദിയെ ഒന്നിനെതിരേ രണ്ട് ഗോളുകൾക്ക് തകർത്ത മെക്സിക്കോയ്ക്ക് തിരിച്ചടിയായത് ഗോൾ വ്യത്യാസമായിരുന്നു. നാലു പോയിന്റുമായി പോളണ്ടിനൊപ്പമെത്തിയ മെക്സിക്കോയ്ക്ക്, ഗോൾശരാശരിയിൽ പിന്നിലായതാണ് പുറത്തേയ്ക്ക് വഴി കാട്ടിയത്. വലയിലെത്തിച്ച രണ്ട് ഗോളുകൾ ഓഫ് സൈഡായതും മെക്സിക്കോയ്ക്ക് തിരിച്ചടിയായി.ഇതോടെ സൗദി അകത്തേയ്ക്കും മെക്സിക്കോ പുറത്തേയ്ക്കും. ഹെന്റി മാർട്ടിനും ലൂയിസ് ഷാവേസുമാണ് മെക്സിക്കോയ്ക്കായി സ്കോർ ചെയ്തത്. സൗദിക്കായി സലീം അൽ ദൗസാരി ഗോൾ സ്വന്തമാക്കി. ഗോളടിച്ച് കൂട്ടാൻ ലക്ഷ്യമിട്ടാണ് മെക്സിക്കോ […]

പോളണ്ടിനെ പഞ്ഞിക്കിട്ട് മിശിഹയും പിള്ളേരും പ്രീക്വാർട്ടറിലേക്ക് ; അർജന്റീനൻ ജയം എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ; ജൂലിയൻ അൽവാരസും, അലിസ്റ്ററും അർജന്റീനയ്ക്കായി ഗോൾ നേടി ; ആദ്യ മത്സരത്തിൽ സൗദിയോട് തോറ്റ മെസ്സിപ്പട ഗ്രൂപ്പ് ചാമ്പ്യന്മാരായി പ്രീക്വാർട്ടറിലേയ്ക്ക്; പ്രീക്വാർട്ടറിൽ ഓസ്ട്രേലിയയിലാണ് എതിരാളി

ദോഹ : പോളണ്ടിന്റെ പ്രതിരോധ മതിൽ തകർത്ത് അർജന്റീന. എണ്ണം പറഞ്ഞ രണ്ട് ഗോളിൽ മെസ്സിപ്പട പ്രീക്വാർട്ടറിൽ. ലോകകപ്പിൽ ഗ്രൂപ്പ് സിയിലെ അവസാന മത്സരത്തിൽ പോളണ്ടിനെ രണ്ടു ഗോളുകൾക്ക് മറികടന്നാണ് അർജന്റീന ലോകകപ്പ് പ്രീക്വാർട്ടറിൽ പ്രവേശിച്ചത്. ജൂലിയൻ അൽവാരസും, അലിസ്റ്ററുമാണ് അർജന്റീനയ്ക്കായി ഗോൾ കണ്ടെത്തിയത്. ആദ്യ മത്സരത്തിൽ സൗദിയോട് തോൽവി ഏറ്റുവാങ്ങിയ മെസ്സിപ്പട ആറു പോയിന്റുമായി ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് പ്രീക്വാർട്ടറിലേയ്ക്ക് എത്തുന്നത്. ആസ്ത്രേലിയയാണ് പ്രീക്വാർട്ടറിൽ അർജന്റീനയുടെ എതിരാളി. കളിയിലുടനീളം നിരന്തരം പൊളണ്ട് ബോക്സ് ലക്ഷ്യമാക്കി പായുന്ന അർജന്റീനൻ താരങ്ങളുടെ മുന്നേറ്റമായിരുന്നു കണ്ടത്. കളിയുടെ ആദ്യ […]