അഫ്ഗാന്‍റെ പോരാട്ടവീര്യമൊന്നും കിവീസിന് മുന്നില്‍ ചെലവായില്ല; ലോകകപ്പില്‍ വമ്പൻ ജയവുമായി ഇന്ത്യയെ പിന്തള്ളി ന്യൂസിലന്‍ഡ് ഒന്നാമത്….

സ്വന്തം ലേഖകൻ ചെന്നൈ: ഇംഗ്ലണ്ടിനെ അട്ടിമറിച്ചെത്തിയ അഫ്ഗാനിസ്ഥാന്‍റെ പോരാട്ടവീര്യമൊന്നും ന്യൂസിലന്‍ന്‍ഡിന്‍റെ മുന്നില്‍ ചെലവായില്ല. ലോകകപ്പില്‍ അഫ്ഗാനെ 149 റണ്‍സിന് വീഴ്ത്തി തുടര്‍ച്ചയായ നാലാം ജയവുമായി അഫ്ഗാനിസ്ഥാന്‍ പോയന്‍റ് പട്ടികയില്‍ ഇന്ത്യയെ പിന്തള്ളി ഒന്നാം സ്ഥാനത്തേക്ക് കയറി. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 289 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ അഫ്ഗാന്‍റെ പോരാട്ടം 34.4 ഓവറില്‍ 139 റണ്‍സില്‍ അവസാനിച്ചു. 62 പന്തില്‍ 36 റണ്‍സെടുത്ത റഹ്മത്ത് ഷാ ആണ് അഫ്ഗാന്‍റെ ടോപ് സ്കോറര്‍. കിവീസിനായി ലോക്കി ഫെര്‍ഗൂസനും മിച്ചല്‍ സാന്‍റ്നറും മൂന്ന് വിക്കറ്റ് വീതം […]

ഡച്ച്‌ വിപ്ലവം…! ഐസിസി ഏകദിന ലോകകപ്പില്‍ വീണ്ടുമൊരു വമ്പന്‍ അട്ടിമറി; സൗത്താഫ്രിക്കയ്ക്ക് വന്‍ ഷോക്ക്; ഇന്ത്യയും ഹാപ്പി; കാരണമിതാ…….

സ്വന്തം ലേഖിക ധര്‍മശാല: ഐസിസി ഏകദിന ലോകകപ്പില്‍ വീണ്ടുമൊരു വമ്പന്‍ അട്ടിമറി. രണ്ടു വമ്പന്‍ തുടര്‍ ജയങ്ങളുമായി കുതിച്ച സൗത്താഫ്രിക്കയ്ക്കു നെതര്‍ലാന്‍ഡ്‌സാണ് അപ്രതീക്ഷിത ഷോക്ക് നല്‍കിയത്. ദിവസങ്ങള്‍ക്കു മുൻപ് നിലവിലെ ചാംപ്യന്‍മാരായ ഇംഗ്ലണ്ടിനെ അഫ്ഗാനിസ്താന്‍ അട്ടിമറിച്ചിരുന്നു. ഇതിന്റെ ഞെട്ടല്‍ മാറും മുമ്ബാണ് ഡച്ച്‌ വിപ്ലവം സംഭവിച്ചിരിക്കുന്നത്. രണ്ടു തുടര്‍ തോല്‍വികള്‍ക്കു ശേഷം ടൂര്‍ണമെന്റിലെ ആദ്യ വിജയം കൂടിയാണ് അവര്‍ നേടിയത്. സൗത്താഫ്രിക്കയെ ഡച്ച്‌ ടീം 38 റണ്‍സിനു വീഴ്ത്തുകയായിരുന്നു. നെതര്‍ലാന്‍ഡ്‌സിന്റെ സര്‍പ്രൈസ് വിജയം ഇന്ത്യക്കും ആഹ്ലാദിക്കാന്‍ വക നല്‍കുന്നതാണ്. കാരണം, സൗത്താഫ്രിക്കയുടെ പരാജയം ഇന്ത്യയെ […]

ഓസ്‌ട്രേലിയ- ശ്രീലങ്ക മത്സരത്തിനിടെ മേല്‍ക്കൂരയിലെ പരസ്യ ബോര്‍ഡ് തകര്‍ന്നു ഗാലറിയില്‍ വീണു; അലറി വിളിച്ചോടി കാണികള്‍; ഒഴിവായത് വൻ ദുരന്തം; വീഡിയോ കാണാം….!

സ്വന്തം ലേഖിക ലഖ്‌നൗ: ഓസ്‌ട്രേലിയയും ശ്രീലങ്കയും തമ്മിലുള്ള ലോകകപ്പ് മത്സരത്തിനിടെ ഏക്‌ന ക്രിക്കറ്റ് സ്റ്റേഡിയത്തിലെ പരസ്യ ബോര്‍ഡ് തകര്‍ന്നു വീണത് ആശങ്കയുയര്‍ത്തി. മത്സരത്തിനിടെ ശക്തമായ കാറ്റടിച്ചിരുന്നു. അതിനിടെയാണ് സംഭവം. ശ്രീലങ്ക ബാറ്റ് ചെയ്യുന്നതിനിടെ 43ാം ഓവറിനിടെയാണ് സംഭവം. ഫ്രെയിം ചെയ്ത ഫ്‌ളക്‌സ് ബോര്‍ഡ് കാണികളുടെ ഇരിപ്പിടത്തിലേക്ക് തകര്‍ന്നു വീഴുകയായിരുന്നു. ഇളകി വീഴുന്നതും കാണികള്‍ അലറി വിളിക്കുന്നതിന്റേയും വീഡിയോ ദൃശ്യങ്ങള്‍ പ്രചരിക്കുന്നുണ്ട്. Due to strong winds, hoardings are falling all over Lucknow's Ekana Stadium.Spectators running for safety.#CWC23 #AUSvSL #WorldCup2023 […]

ശ്രീലങ്കയെ അഞ്ച് വിക്കറ്റിന് തകര്‍ത്ത് ലോകകപ്പിലെ ആദ്യ ജയം സ്വന്തമാക്കി ഓസ്ട്രേലിയ; തുടര്‍ച്ചയായ മൂന്നാം തോല്‍വിക്ക് കീഴടങ്ങി ശ്രീലങ്ക

സ്വന്തം ലേഖകൻ ലഖ്നൗ: ലോകകപ്പില്‍ ശ്രീലങ്കയെ അഞ്ച് വിക്കറ്റിന് തകര്‍ത്ത് ഓസേ്ട്രേലിയ. ആദ്യം ബാറ്റ് ചെയ്ത ലങ്ക ഉയര്‍ത്തിയ 210 റണ്‍സ് വിജയലക്ഷ്യം 15 ഓവറുകള്‍ ബാക്കി നിര്‍ത്തി അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ഓസീസ് മറികടന്നു. അര്‍ധസെഞ്ചുറികള്‍ നേടിയ ജോഷ് ഇംഗ്ലിസും മിച്ചല്‍ മാര്‍ഷുമാണ് ഓസീസ് ജയം അനായാസമാക്കിയത്. അവസാനം ആഞ്ഞടിച്ച ഗ്ലെന്‍ മാക്സ്‌വെല്ലും മാര്‍ക്കസ് സ്റ്റോയ്നിസും ചേര്‍ന്ന് ഓസീസ് ജയം വേഗത്തിലാക്കി. ഈ ലോകകപ്പില്‍ ഓസ്ട്രേലിയ ആദ്യ ജയം കുറിച്ചപ്പോള്‍ ശ്രീലങ്ക തുടര്‍ച്ചയായ മൂന്നാം തോല്‍വി വഴങ്ങി. സ്കോര്‍ ശ്രീലങ്ക 43.3 ഓവറില്‍ […]

ഹാട്രിക് തോല്‍വി ഒഴിവാക്കാൻ ; ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ഓസ്‌ട്രേലിയ ഇന്ന് ശ്രീലങ്കയെ നേരിടും; ലങ്കയോടും തോറ്റാല്‍ ഓസീസിന്റെ സെമി പ്രതീക്ഷകള്‍ക്ക് തിരിച്ചടി

സ്വന്തം ലേഖകൻ  ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ഓസ്‌ട്രേലിയ ഇന്ന് ശ്രീലങ്കയെ നേരിടും. ലഖ്നൗവില്‍ ഉച്ചയ്ക്ക് രണ്ടിനാണ് കളി തുടങ്ങുക. ഹാട്രിക് തോല്‍വി ഒഴിവാക്കാനാണ് ഇരു ടീമുകളും ഇന്നിറങ്ങുന്നത്. ലങ്കയോടും തോറ്റാല്‍ ഓസീസിന്റെ സെമി പ്രതീക്ഷകള്‍ക്ക് തിരിച്ചടിയാവും. അതേസമയം കളിച്ച രണ്ട് കളിയിലും തോറ്റെങ്കിലും 300 റണ്‍സിലേറെ നേടിയെന്ന ആശ്വാസമുണ്ട് ലങ്കയ്ക്ക്. നായകന്‍ ദുസന്‍ ഷനക പരിക്കേറ്റ് പുറത്തായതോടെ കുശാല്‍ മെന്‍ഡിസാവും ലങ്കയെ നയിക്കുക. പകരമെത്തിയ ചമിക കരുണരത്‌നെയും പ്ലേയിംഗ് ഇലവനിലെത്തും. പേസര്‍ പതിരാനയ്ക്ക് പരിക്കേറ്റതും ഏഷ്യന്‍ സംഘത്തിന് തിരിച്ചടിയാണ്. ലോകകപ്പില്‍ ഏറ്റുമുട്ടിയ പതിനൊന്ന് കളിയില്‍ […]

അഹമ്മദാബാദിൽ ഇന്ത്യൻ പടയോട്ടം ; പാക്കിസ്ഥാനെ 7 വിക്കറ്റിന് തകർത്ത് ഇന്ത്യ; 117 പന്ത് ബാക്കി നിൽക്കെ 192 റൺസെന്ന ലക്ഷ്യം ഇന്ത്യ മറികടന്നു; ഏകദിന ലോകകപ്പിൽ പാക്കിസ്ഥാനോട് തോൽക്കാറില്ലെന്ന് ആവർത്തിച്ച് ചരിത്രം വീണ്ടും കുറിച്ചു

സ്വന്തം ലേഖകൻ ഡൽഹി: ലോകകപ്പ് ക്രിക്കറ്റിലെ എൽ – ക്ളാസിക്കോയിൽ പാക്കിസ്ഥാനെ നിഷ്പ്രഭമാക്കി ഇന്ത്യക്ക് മിന്നും ജയം. ഒരു ലക്ഷത്തിന് മുകളിൽ ആരാധകരുടെ ആരവങ്ങൾക്കിടെ അഹമ്മദാബാദ് മോദി സ്റ്റേഡിയത്തിൽ ഏഴു വിക്കറ്റിനാണ് ഇന്ത്യ പാക്കിസ്ഥാനെ തോൽപ്പിച്ചത്. 117 പന്ത് ബാക്കി നിൽക്കെ 192 റൺസെന്ന ലക്ഷ്യം മറികടന്ന ഇന്ത്യ ഏകദിന ലോകകപ്പിൽ പാക്കിസ്ഥാനോട് തോൽക്കാറില്ലെന്ന ചരിത്രം ആവർത്തിച്ചു. ഇന്ത്യ, ഇന്ത്യ എന്ന ആരവങ്ങൾക്കിടയിൽ പാക്കിസ്ഥാൻ ഒരിക്കൽ കൂടി തല കുനിച്ചു. അവർ ഈ ദിനം ഓർക്കാൻ ആഗ്രഹിക്കുന്നുണ്ടാവില്ല. നിസാരമായ 192 എന്ന ലക്ഷ്യത്തെ ഇന്ത്യ […]

ലോകകപ്പില്‍ തുടര്‍ച്ചയായി രണ്ടാം മത്സരത്തിലും തോല്‍വി ; 200 പോലും കടക്കാതെ ദക്ഷിണാഫ്രിക്കയ്ക്ക് മുന്നിലും കീഴടങ്ങി ഓസ്‌ട്രേലിയ

സ്വന്തം ലേഖകൻ ലഖ്നൗ: ലോകകപ്പില്‍ തുടര്‍ച്ചയായി രണ്ടാം മത്സരത്തിലും തോല്‍വി ഏറ്റുവാങ്ങി ഓസ്‌ട്രേലിയത്. ഇന്ത്യക്ക് പിന്നാലെ ദക്ഷിണാഫ്രിക്കയ്ക്ക് മുന്നിലും ഓസീസ് തകര്‍ന്നു വീണു. 134 റണ്‍സിന്റെ വമ്പന്‍ ജയമാണ് ദക്ഷിണാഫ്രിക്ക ആഘോഷിച്ചത്. 312 റണ്‍സിന്റെ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഓസ്‌ട്രേലിയ 40.5 ഓവറില്‍ 177 റണ്‍സില്‍ പുറത്തായി. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 311 റണ്‍സ് കണ്ടെത്തി. ടോസ് നേടി ഓസ്‌ട്രേലിയ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഓസീസിനു 70 റണ്‍സ് ചേര്‍ക്കുന്നതിനിടെ ആറ് മുന്‍നിര ബാറ്റര്‍മാരെ നഷ്ടമായിരുന്നു. […]

ലോകകപ്പില്‍ ആറ് സെഞ്ച്വറികള്‍ നേടിയ സച്ചിന്റെ റെക്കോര്‍ഡ് മറികടന്നു ; രോഹിത്തിന് ഒറ്റ സെഞ്ച്വറിയില്‍ രണ്ട് റെക്കോര്‍ഡ്; സച്ചിനേയും കപിലിനേയും മറികടന്നു ; ലോകകപ്പിലെ ഏഴാമത്തെ സെഞ്ച്വറി

സ്വന്തം ലേഖകൻ  ഏകദിന ലോകകപ്പില്‍ അഫ്ഗാനിസ്ഥാനെതിരായ മത്സരത്തില്‍ സെഞ്ച്വറിയടിച്ച് ഇന്ത്യന്‍ നായാകന്‍ രോഹിത് ശര്‍മ. ലോകകപ്പിലെ ഏഴാമത്തെ സെഞ്ച്വറിയാണ് രോഹിതിന്റേത്. ഇതോടെ ലോകകപ്പില്‍ ആറ് സെഞ്ച്വറികള്‍ നേടിയ സച്ചിന്റെ റെക്കോര്‍ഡ് മറികടന്നു. 63 പന്തിലാണ് സെഞ്ച്വറി അടിച്ചത്. ഏകദിനത്തില്‍ രോഹിതിന്റെ 34 ആം സെഞ്ച്വറി കൂടിയാണിത്. 20 ഇന്നിങ്സില്‍ നിന്നാണ് സച്ചിന്‍ ഈ നേട്ടത്തിലെത്തിയത്. 19 ഇന്നിങ്സില്‍ നിന്ന് രോഹിതും. ലോകകപ്പില്‍ ഇന്ത്യന്‍ താരത്തിന്റെ വേഗമേറിയ സെഞ്ച്വറി കൂടിയാണ് ഇത്. 1983ലെ കപില്‍ ദേവിന്റെ റെക്കോര്‍ഡും ഇതോടെ മറികടന്നു. 1983 ജൂണ്‍ 18-ന് ടേണ്‍ബ്രിഡ്ജ് […]

ഓസ്‌ട്രേലിയക്കെതിരെ ആറ് വിക്കറ്റ് വിജയത്തോടെ തുടങ്ങിയ ഇന്ത്യ ; ഇന്ന് അഫ്ഗാനെ നേരിടും; ശുഭ്മാന്‍ ഗില്‍ ഇന്നും കളത്തിലിറങ്ങില്ല; അശ്വിന് പകരം ശാര്‍ദുല്‍ ഠാക്കൂറിന് സാധ്യത

സ്വന്തം ലേഖകൻ ന്യൂഡല്‍ഹി: ഓസ്‌ട്രേലിയക്കെതിരെ ആറ് വിക്കറ്റ് വിജയത്തോടെ തുടങ്ങിയ ഇന്ത്യ, ഇന്ന് അഫ്ഗാനെ നേരിടുമ്പോള്‍ അതിനെക്കാള്‍ മികവാര്‍ന്ന ജയമാണ് ലക്ഷ്യമിടുന്നത്. ഡല്‍ഹിയിലെ അരുണ്‍ ജെയ്റ്റ്‌ലി സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍ ഇന്നും കളത്തിലിറങ്ങില്ല. സിക്സറുകളുടെ മൈതാനമാണ് ഡല്‍ഹി. മൂന്നുദിവസംമുമ്പ് ദക്ഷിണാഫ്രിക്ക-ശ്രീലങ്ക മത്സരത്തില്‍ പറന്നത് 31 സിക്സറുകളായിരുന്നു. ഇരുടീമുകളും അടിച്ചുകൂട്ടിയത് 754 റണ്‍. ലോകകപ്പിലെ അതിവേഗ സെഞ്ച്വറിയും ഇവിടെ പിറന്നു.വിരാട് കോഹ്ലി, കെഎല്‍ രാഹുല്‍ സഖ്യമായിരുന്നു ഓസീസിനെതിരെ ജയമൊരുക്കിയത്. ഇരുവര്‍ക്കും സമ്മര്‍ദമില്ലാതെ ബാറ്റ് ചെയ്യാനുള്ള അവസരംകൂടിയാണ് ഇന്ന്. ഇഷാന്‍ കിഷനും ശ്രേയസ് […]

ഡെങ്കിപ്പനി; അഫ്​ഗാനെതിരെയും ശുഭ്മാന്‍ ഗില്‍ കളിക്കില്ല; ​ഗില്ലിന്റെ തിരിച്ചു വരവ് വൈകും; മുഹമ്മദ് ഷമി തിരിച്ചെത്തിയേക്കും

ഡൽഹി: ഏകദിന ലോകകപ്പില്‍ ഇന്ത്യയുടെ രണ്ടാം മത്സരത്തിലും ശുഭ്മാന്‍ ഗില്‍ കളിക്കില്ല. ബുധനാഴ്ച്ച ഡൽഹി, അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിലാണ് ഇന്ത്യയുടെ രണ്ടാം മത്സരം. ഗില്‍ ഇന്ത്യന്‍ ടീമിനൊപ്പം ഡൽഹിയിലേക്ക് യാത്ര ചെയ്തിട്ടില്ലെന്നും ബിസിസിഐ ഔദ്യോഗിക വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി. ഡെങ്കിപ്പനിയെ തുടര്‍ന്ന് ഗില്‍ ഓസ്‌ട്രേലിയക്കെതിരെ ആദ്യ മത്സരം കളിച്ചിരുന്നില്ല. താരം ഡെങ്കിയില്‍ നിന്ന് പൂര്‍ണമോചിതനായിട്ടില്ല. പകരം ഇഷാന്‍ കിഷനാണ് കളിച്ചിരുന്നത്. അഫ്ഗാനെതിരെ ഇഷാന്‍ ഓപ്പണറായി തുടരും. ഓസ്‌ട്രേലിയക്കെതിരായ മത്സരത്തില്‍ കിഷന്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്തായിരുന്നു. ഓസ്‌ട്രേലിയക്കെതിരെ കളിച്ച ബാറ്റര്‍മാര്‍ എല്ലാവരും അഫ്ഗാനിസ്ഥാനെതിരെ തുടരും. […]