അഹമ്മദാബാദിൽ ഇന്ത്യൻ പടയോട്ടം ; പാക്കിസ്ഥാനെ 7 വിക്കറ്റിന് തകർത്ത് ഇന്ത്യ; 117 പന്ത് ബാക്കി നിൽക്കെ 192 റൺസെന്ന ലക്ഷ്യം ഇന്ത്യ മറികടന്നു;  ഏകദിന ലോകകപ്പിൽ പാക്കിസ്ഥാനോട് തോൽക്കാറില്ലെന്ന് ആവർത്തിച്ച് ചരിത്രം വീണ്ടും കുറിച്ചു

അഹമ്മദാബാദിൽ ഇന്ത്യൻ പടയോട്ടം ; പാക്കിസ്ഥാനെ 7 വിക്കറ്റിന് തകർത്ത് ഇന്ത്യ; 117 പന്ത് ബാക്കി നിൽക്കെ 192 റൺസെന്ന ലക്ഷ്യം ഇന്ത്യ മറികടന്നു; ഏകദിന ലോകകപ്പിൽ പാക്കിസ്ഥാനോട് തോൽക്കാറില്ലെന്ന് ആവർത്തിച്ച് ചരിത്രം വീണ്ടും കുറിച്ചു

സ്വന്തം ലേഖകൻ

ഡൽഹി: ലോകകപ്പ് ക്രിക്കറ്റിലെ എൽ – ക്ളാസിക്കോയിൽ പാക്കിസ്ഥാനെ നിഷ്പ്രഭമാക്കി ഇന്ത്യക്ക് മിന്നും ജയം. ഒരു ലക്ഷത്തിന് മുകളിൽ ആരാധകരുടെ ആരവങ്ങൾക്കിടെ അഹമ്മദാബാദ് മോദി സ്റ്റേഡിയത്തിൽ ഏഴു വിക്കറ്റിനാണ് ഇന്ത്യ പാക്കിസ്ഥാനെ തോൽപ്പിച്ചത്. 117 പന്ത് ബാക്കി നിൽക്കെ 192 റൺസെന്ന ലക്ഷ്യം മറികടന്ന ഇന്ത്യ ഏകദിന ലോകകപ്പിൽ പാക്കിസ്ഥാനോട് തോൽക്കാറില്ലെന്ന ചരിത്രം ആവർത്തിച്ചു.

ഇന്ത്യ, ഇന്ത്യ എന്ന ആരവങ്ങൾക്കിടയിൽ പാക്കിസ്ഥാൻ ഒരിക്കൽ കൂടി തല കുനിച്ചു. അവർ ഈ ദിനം ഓർക്കാൻ ആഗ്രഹിക്കുന്നുണ്ടാവില്ല. നിസാരമായ 192 എന്ന ലക്ഷ്യത്തെ ഇന്ത്യ മറികടക്കുമ്പോൾ ഒന്ന് പ്രതിരോധിക്കാൻ പോലും കഴിയാതെ പാക്കിസ്ഥാൻ താരങ്ങൾ നിരായുധരായി നിന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡെങ്കിപ്പനിക്ക് ശേഷം മടങ്ങിയെത്തിയ ശുഭ്മാൻ ഗിൽ ബൗണ്ടറിയോടെ തുടങ്ങിയെങ്കിലും 4 ബൗണ്ടറിയുമായി 16 റൺസെടുത്ത് മടങ്ങി. പിന്നെ രോഹിത് പടയോട്ടമായിരുന്നു. കോലിയുമായി ചേർന്ന് 36 പന്തിൽ 50 റൺസ് കൂട്ടുകെട്ട്. 16 റൺസെടുത്ത് കോലി മടങ്ങിയപ്പോൾ ശ്രേയസ് അയ്യരെ കൂട്ടുപിടിച്ച് രോഹിത് വെടിക്കെട്ട് തുടർന്നു. 6 സിക്സ് ഉൾപ്പെടെ 86 റൺസ് വിജയ ഗാഥക്ക് രോഹിത്തിന്റെ സംഭാവന.

ശ്രേയസ് അയ്യർ 53 റൺസുമായും കെ .എൽ രാഹുൽ 19 റൺസുമായും പുറത്താകാതെ നിന്നു.പാക്കിസ്ഥാന് വേണ്ടി ഷഹീൻ അഫ്രീഡി രണ്ടും ഹസൻ അലി ഒരു വിക്കറ്റും വീഴ്ത്തി. ഇന്ത്യൻ ബൗളിങ് ഒരിക്കലും നേരിടാത്ത പോലെയാണ് ടോസ് നഷ്ടപ്പെട്ട പാക്കിസ്ഥാൻ ആദ്യം ബാറ്റ് ചെയ്തത്. ഓപ്പണർമാർ നിരാശപ്പെടുത്തിപ്പോൾ മൂന്നാം വിക്കറ്റിൽ ഒന്നിച്ച ക്യാപ്റ്റൻ ബാബർ അസമും മുഹമ്മദ് റിസ്വാനും സ്കോർ മുന്നൂറ് കടത്തുമെന്ന് ഒരു ഘടത്തിൽ തോന്നിപ്പിച്ചു.

50 റൺസെടുത്ത ബാബറിന്റെ വിക്കറ്റ് സിറാജും 49 റൺസിൽ റിസ്വാനെ ബുംറയും എറിഞ്ഞിട്ടതോടെ പാക് പോരാട്ടം നിലച്ചു . 32 ഓവറിൽ സൗദ് ഷക്കീലിനെയും ഇഫ്തിക്കാർ അഹദനയും ഇഫ്തിക്കാർ അഹമ്മദിനെയും വീഴ്ത്തി കുൽ ദ്വീപ് യാദവ് പാക്കിസ്ഥാനെ വിറപ്പിച്ചു. പിന്നാലെ മറ്റു പാക് ബാറ്റർമാർ ചടങ്ങിന് ക്രീസ് കണ്ടു മടങ്ങി. ബുംറയും സിറാജും കുൽ ദ്വീപ് യാദവും ഹാർദിക് പാണ്ടിയയും രവീന്ദ്ര ജഡേജയും രണ്ടു വിക്കറ്റ് വീഴ്ത്തി ബൗളിങ് നിരയുടെ കരുത്തറിയിച്ചു.