കോഹ്‌ലിക്ക് അർധ സെഞ്ച്വറി ; പിന്നാലെ മടക്കം . ഓസീസ് വീണ്ടും ഇന്ത്യക്കുമേൽ പ്രഹരം ഏൽപ്പിക്കുന്നു.ഇന്ത്യ 148/4 എന്ന നിലയിൽ പരുങ്ങലിൽ .

സ്വന്തം ലേഖകൻ അഹമ്മദാബാദ് : ഇന്ത്യൻ മൂന്നു മുൻനിര താരങ്ങൾ തിരികെ കൂടാരം കയറിയപ്പോൾ ഇന്ത്യൻ ക്രിക്കറ്റ് രാജാവ് ക്രീസിൽ ഉറച്ചു നിന്ന് പോരാടി . ഓസീസ് ബൗളേഴ്‌സിന്റെ കൃത്യതയാർന്ന ഓരോ പന്തിനേയും തന്റെ എക്സ്പീരിയൻസ് കൊണ്ട് നേരിട്ടു വിരാട്. മാറ്റങ്ങൾ ഒന്നും കൊണ്ട് വരാതെ ഇറക്കിയ ഇന്ത്യൻ ടീം തിരിച്ചടിയാകുമോ എന്ന് അറിയില്ല. രോഹിത് നന്നായി തുടങ്ങി എങ്കിലും കുതിപ്പ് തുടരാൻ അത് പകമല്ലാരുന്നു. വിരാടിന് കൂട്ടായി രാഹുലും ശ്രദ്ധയോടെ ആണ് ഓരോ പന്തും നേരിടുന്നത്. ടോസ് കിട്ടിയാൽ ആദ്യം ബാറ്റു ചെയ്യാനാണ് […]

ടോസ് നഷ്ടപ്പെട്ടു ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യക്കു തിരിച്ചടി; ഇന്ത്യയുടെ മൂന്നു വിക്കറ്റുകൾ എടുത്തു വിരട്ടി ഓസീസ് ബൗളേഴ്‌സ്.

    സ്വന്തം ലേഖകൻ അഹമ്മദാബാദ് : ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യക്കു ബാറ്റിംഗ് തകർച്ച . ഓസീസ് ബൗളേഴ്‌സ് ഇന്ത്യൻ ബാറ്സ്മാനെ വരഞ്ഞു മുറുക്കുന്നു . അഞ്ചാം ഓവറിൽ തന്നെ ഓപ്പണർ ആയ ഗിൽ ഔട്ട് ആയി ഏഴു പന്തിൽ നിന്നും ൪ റൺസ് ആയിരുന്നു സമ്പാദ്യം. നന്നായി ബാറ്റു ചെയ്തു വന്നിരുന്ന രോഹിത്തിനെ ഗ്ലെൻ മാക്‌സ്‌വെൽ ട്രാവിസ് ഹെഡിന്റെ കൈകളിലെത്തിച്ചു. 31 പന്തിൽ നിന്നും 47 റൺസ് . എടുത്ത രോഹിതിന്റെ ഇന്നിങ്സിൽ 4 ഫോറും 3 സിക്സും ഉൾപ്പെടുന്നു. […]

ഫൈനൽ കളിക്കാൻ അശ്വിനെ ഉൾപ്പെടുത്തിയാൽ സൂര്യകുമാർ യാദവ് അല്ലെങ്കിൽ കുൽദീപ് യാദവ് പുറത്തിരിക്കേണ്ടിവരും ; എല്ലാവർക്കും അവസരം നൽകുമെന്ന് ക്യാപ്റ്റൻ രോഹിത്

    സ്വന്തം ലേഖകൻ   അഹമ്മദാബാദ്: ലോകകപ്പ് ഫൈനലിനായി ആവേശത്തോടെ കാത്തിരിക്കുകയാണ് ക്രിക്കറ്റ് ലോകം. ഇന്ത്യയും ഓസ്‌ട്രേലിയയും സൂപ്പര്‍പോരാട്ടത്തിനായി അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ ഇറങ്ങാന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണ് ബാക്കിയുള്ളത്.   ഇന്ത്യയുടെ അവസാന ഇലവനെ കുറിച്ചാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്. ഫൈനലിലും വിന്നിംഗ് ടീമിനെ തന്നെയാണോ ഇന്ത്യ അണിനിരത്തുക എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്.   എന്നാല്‍ അഹമ്മദാബാദിലേത് സ്ലോ പിച്ചാണെങ്കില്‍ അശ്വിന് അവസരം നല്‍കാന്‍ സാധ്യതയുണ്ട്. ഈ ലോകകപ്പില്‍ ഉടനീളം ഏറെ കുറെ ഒരേ ടീമിനെയാണ് ഇന്ത്യ കളിപ്പിച്ചത്. ആദ്യ രണ്ട് […]

മൂന്നാം ലോക കിരീടത്തിന് ഇന്ത്യ ; അഞ്ചു കിരീടങ്ങളുടെ പാരമ്പര്യവുമായി ഓസ്ട്രേലിയ ; പ്രാർത്ഥിക്കാം, കാത്തിരിക്കാം…മോഹക്കപ്പിൽ ഇന്ന് ഇന്ത്യ മുത്തമിടുന്നതും കാത്ത് ആരാധകർ

സ്വന്തം ലേഖകൻ അഹമ്മദാബാദ്: പത്തരമാറ്റ് വിജയങ്ങളുടെ തിളക്കത്തിൽ 2003 ഫൈനൽ തോൽവിക്ക് കണക്കു തീർത്ത് മൂന്നാം ലോക കിരീടത്തിന് ഇന്ത്യ. അഞ്ചു കിരീടങ്ങളുടെ പാരമ്പര്യവുമായി ഓസ്ട്രേലിയ… ഇന്ന് അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിൽ രോഹിത് ശർമ്മയും സംഘവും ലോകകപ്പിൽ മുത്തമിടുന്നതും കാത്തിരിക്കുകയാണ് ശതകോടി ഇന്ത്യൻ ആരാധകർ. ‌ഈ ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ ആറു വിക്കറ്റിന് ഓസ്ട്രേലിയയെ തകർത്ത ഇന്ത്യയ്ക്കു തന്നെയാണ് ക്രിക്കറ്റ് വിദഗ്ദ്ധർ സാദ്ധ്യത കൽപ്പിക്കുന്നത്. എന്നാൽ ആദ്യ രണ്ട് മത്സരങ്ങളിലെ തോൽവിയിൽ നിന്ന് സടകുടഞ്ഞെണീറ്റ് എട്ട് തുടർവിജയങ്ങളുടെ അകമ്പടിയോടെ നിൽക്കുകയാണ് കംഗാരുക്കൾ. രാഷ്ട്രപതി […]

ലോകകപ്പില്‍ ഇന്ത്യ – ഓസ്‌ട്രേലിയ ഫൈനല്‍; ദക്ഷിണാഫ്രിക്കയെ മൂന്ന് വിക്കറ്റിന് തകർത്തു ; ഓസീസ് എട്ടാം ഫൈനലിന്

സ്വന്തം ലേഖകൻ കൊല്‍ക്കത്ത: ലോകകപ്പില്‍ വീണ്ടും ഇന്ത്യ-ഓസ്‌ട്രേലിയ സ്വപ്ന ഫൈനല്‍. കൊല്‍ക്കത്തയില്‍ നടന്ന രണ്ടാം സെമി ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ മൂന്ന് വിക്കറ്റിന് തകര്‍ത്താണ് ഓസ്‌ട്രേലിയ ലോകകപ്പില്‍ എട്ടാം ഫൈനലിന് അര്‍ഹരായത്. ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 213 റണ്‍സ് വിജയലക്ഷ്യം ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 16 പന്ത് ബാക്കി നിര്‍ത്തി ഓസീസ് മറികടന്നു. തുടക്കത്തില്‍ തകര്‍ത്തടിച്ച ട്രാവിസ് ഹെഡും ഡേവിഡ് വാര്‍ണറും ഓസീസിന് മികച്ച തുടക്കമിട്ടു. എന്നാല്‍ ഷംസിയും കേശവ് മഹാരാജും പന്തെറിയാനെത്തിയതോടെ തകര്‍ന്നടിഞ്ഞ ഓസീസ് 137-5 ലേക്ക് വീണെങ്കിലും സ്റ്റീവ് സ്മിത്തും ജോഷ് ഇംഗ്ലിസും ചേര്‍ന്ന് […]

ഏകദിന ക്രിക്കറ്റില്‍ 50 സെഞ്ച്വറി സ്വന്തമാക്കിയ വിരാട് കോഹ്‌ലിയെ പ്രശംസിച്ച് സച്ചിൻ ടെണ്ടുൽക്കർ. “ഒരു ഇന്ത്യൻ താരം തന്നെ തന്റെ റെക്കോര്‍ഡ് തകര്‍ത്തു എന്ന കാര്യത്തില്‍ താൻ അഭിമാനിക്കുന്നു,ആ കുട്ടി വിരാട് ഒരു വലിയ കളിക്കാരനായി വളര്‍ന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്”.സച്ചിൻ കുറിച്ചു.

സ്വന്തം ലേഖിക മുംബൈ:ചരിത്ര നിമിഷങ്ങള്‍ക്കാണു മുംബൈ വാങ്കഡെ സ്റ്റേഡിയം കഴിഞ്ഞ ദിവസം സാക്ഷ്യം വഹിച്ചത്. ലോകകപ്പിന്റെ ആദ്യ സെമിയില്‍ ന്യൂസിലന്‍ഡുമായുള്ള മത്സരത്തില്‍ ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ വിരാട് കോഹ്‌ലി ഏകദിന ക്രിക്കറ്റില്‍ 50 സെഞ്ച്വറി സ്വന്തമാക്കി. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ബാറ്റ്‌സ്മാനായും വിരാട് കോഹ്‌ലി മാറി.സച്ചിന്റെ 49 ഏകദിന സെഞ്ച്വറിയെന്ന റെക്കോര്‍ഡാണ് കോഹ്‌ലി തിരുത്തി കുറിച്ചത്.അതേസമയം വിരാട് കോഹ്‌ലി തന്റെ സെഞ്ച്വറി റെക്കോര്‍ഡ് തകര്‍ത്തതില്‍ താരത്തെ അഭിനന്ദിച്ച്‌ സച്ചിൻ ടെണ്ടുല്‍ക്കറും രംഗത്തെത്തി.ബുധനാഴ്ച നടന്ന സെമി ഫൈനലില്‍ സച്ചിനെ സാക്ഷി നിര്‍ത്തി ആയിരുന്നു വിരാട് […]

ഷമിക്ക് ഏഴ് വിക്കറ്റ് ; ന്യൂസിലൻഡിനെ 70 റൺസിനു പരാജയപ്പെടുത്തി ഇന്ത്യ ലോകകപ്പ് ഫൈനലിൽ

സ്വന്തം ലേഖകൻ ന്യൂസിലൻഡിന്‍റെ അവസാന വിക്കറ്റും മത്സരത്തിലെ തന്‍റെ ഏഴാം വിക്കറ്റുംസ്വന്തമാക്കിക്കൊണ്ട് മുഹമ്മദ് ഷമിയുടെ അദ്ഭുത പ്രകടനം. ന്യൂസിലൻഡിനെ 70 റൺസിനു പരാജയപ്പെടുത്തിയ ഇന്ത്യ ലോകകപ്പ് ഫൈനലിൽ സ്ഥാനം നേടി. ഏകദിന ലോകകപ്പ് ചരിത്രത്തില്‍ ഇന്ത്യയുടെ നാലാം ഫൈനല്‍. ഇന്ത്യ ഉയര്‍ത്തിയ 398 റണ്‍സ് വിജലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത കിവീസ് 48.5 ഓവറില്‍ 327 റണ്‍സിന് ഓള്‍ഔട്ടായി. വ്യാഴാഴ്ച നടക്കുന്ന ഓസ്‌ട്രേലിയ – ദക്ഷിണാഫ്രിക്ക രണ്ടാം സെമി ഫൈനല്‍ വിജയികളെ ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ഇന്ത്യ നേരിടും. ഇന്ത്യ ഉയര്‍ത്തിയ കൂറ്റന്‍ വിജയലക്ഷ്യത്തിനു മുന്നില്‍ പതറാതെ […]

സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ റെക്കോര്‍ഡ് മറികടന്നു;ഏകദിനത്തിൽ 50 സെഞ്ചുറി നേടി വിരാട് കോഹ്‌ലി

സ്വന്തം ലേഖകൻ മുംബൈ: ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടിയ താരമായി വിരാട് കോഹ്‌ലി. ന്യൂസിലന്‍ഡിനെതിരെ നടക്കുന്ന ലോകകപ്പ് സെമിയിലാണ് താരം ചരിത്രമെഴുതിയത്. കിവീസിനെതിരെയാണ് 50-ാമത് ഏകദിന സെഞ്ച്വറി താരം പൂര്‍ത്തിയാക്കിയത്. ഇതോടെ ഏകദിന സെഞ്ച്വറി റെക്കോര്‍ഡില്‍ ഇതിഹാസതാരം സച്ചിന്‍ ടെണ്ടുല്‍ക്കറെ കോഹ്ലി മറികടന്നു. 2003 ലോകകപ്പിൽ സച്ചിൻ നേടിയ 673 റെക്കോർഡാണ് 2023 ൽ കോഹ്ലി മറിടന്നത്. ഇന്നത്തെ സെമിഫൈനലിൽ  സച്ചിന്റെ പേരിലുള്ള റെക്കോർഡ് തിരുത്തപ്പെട്ടു. മുന്‍ ഓസീസ് താരം മാത്യൂ ഹെയ്ഡനാണ് സച്ചിന് പിറകിൽ മൂന്നാമതായുള്ളത്.    

സച്ചിന്റെ റെക്കോര്‍ഡ് തകര്‍ത്ത് സെഞ്ച്വറികളില്‍ ഹാഫ് സെഞ്ച്വറിയുമായി കൊഹ്ലി; ഇന്ത്യ കൂറ്റൻ സ്കോറിലേക്ക്

മുംബെെ: ഏകദിന സെഞ്ച്വറികളില്‍ ഹാഫ് സെഞ്ച്വറിയുമായി ഇന്ത്യയുടെ സൂപ്പര്‍ താരം വിരാട് കൊഹ്ലി. ലോകകപ്പില്‍ ന്യൂസീലൻഡിനെതിരായ സെമിഫൈനല്‍ മത്സരത്തിലാണ് കൊഹ്ലിയുടെ ഐതിഹാസിക നേട്ടം. ക്രിക്കറ്റ് ദൈവം സച്ചിൻ ടെൻഡുല്‍ക്കറുടെ റെക്കോര്‍ഡാണ് ഇതോടെ പഴങ്കഥയായത്. തന്റെ റെക്കോര്‍ഡ് കൊഹ്ലി മറികടക്കുന്നത് കാണാൻ സച്ചിനും എത്തിയിരുന്നു. കൈയടികളോടെയാണ് അദ്ദേഹം കൊഹ്ലിയെ അനുമോദിച്ചത്. ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ്, ഏറ്റവും കൂടുതല്‍ 50+ സ്കോര്‍ നേടുന്ന താരം എന്നീ റെക്കോര്‍ഡുകളിലും കൊഹ്ലി സച്ചിനെ മറികടന്നു. 106 പന്തുകളില്‍നിന്നാണ് കോലി സെഞ്ചറി പൂര്‍ത്തിയാക്കിയത്. ന്യൂസിലൻഡിനെതിരായ മത്സരത്തില്‍ കൊഹ്ലിയുടെയും ശുഭ്മൻ […]

ഇന്ത്യ- ന്യൂസിലൻഡ് സെമി പോരാട്ടം; വാങ്കഡെ സ്റ്റേഡിയത്തില്‍ തീ പാറും; ബാറ്റര്‍മാര്‍ക്ക് ഏറെ അനുകൂല്യം; പിച്ച്‌ റിപ്പോര്‍ട്ട് ഇതാ…..

മുംബൈ: ബാറ്റര്‍മാരുടെ പറുദീസയായ മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ നാളെ റണ്ണെഴുകും. ഇന്ത്യയിലെ മറ്റ് സ്‌റ്റേഡിയങ്ങളുമായി താരതമ്യം ചെയ്യുമ്ബോള്‍ ബൗണ്ടറി ലൈനുകള്‍ ചെറുതായ വാങ്കഡെയില്‍ ബാറ്റര്‍മാര്‍ക്ക് ഏറെ അനുകൂല്യം ലഭിക്കും. 64 മുതല്‍ 68 വരെയാണ് ബൗണ്ടറിയുടെ നീളം. അതിനാല്‍ ബാറ്റര്‍മാര്‍ക്ക് ഏളുപ്പത്തില്‍ സിക്‌സും ഫോറും പായിക്കാമെന്നതാണ് ബൗളര്‍മാരുടെ ആശങ്ക. മത്സരത്തിന്റെ തുടക്കത്തില്‍ പേസ് ബൗളര്‍മാര്‍ക്ക് ചെറിയ ആനുകൂല്യം പിച്ചില്‍ നിന്ന് ലഭിച്ചേക്കാമെങ്കിലും കളി പുരോഗമിക്കുന്നതോടെ ബാറ്റര്‍മാര്‍ക്ക് അനുകൂലമായി പിച്ച്‌ മാറും. വാങ്കഡെയില്‍ ഫ്‌ലഡ്‌ലൈറ്റില്‍ പന്തെറിയാൻ ഫാസ്റ്റ് ബോളര്‍മാര്‍ ആഗ്രഹിക്കുന്നുണ്ടെങ്കിലും മഞ്ഞുവീഴ്ച ഒരു പ്രശ്‌നമാകാൻ സാധ്യതയുണ്ട്. […]