നിപ : രണ്ട് നഴ്‌സുമാർ ഉൾപ്പെടെ നാലുപേർ കൂടി നിരീഷണത്തിൽ,ചികിത്സയിൽ കഴിയുന്ന വിദ്യാർത്ഥിയുടെ ആരോഗ്യനില തൃപ്തികരം
സ്വന്തംലേഖിക എറണാകുളം : പനിബാധിച്ച് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന വിദ്യാർത്ഥിക്ക് നിപ വൈറസ് ബാധയെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെ നാലു പേർ കൂടി നിരീക്ഷണത്തിലെന്ന് അരോഗ്യമന്ത്രി കെ കെ ശൈലജ് അറിയിച്ചു. നിലവിൽ നിപ സ്ഥിരീകരിച്ച പറവൂർ സ്വദേശിയായ യുവാവിനെ പരിചരിച്ച രണ്ട് നഴ്‌സുമാർ ഉൾപ്പെടെയാണ് നിരീക്ഷണത്തിലുള്ളത്. ഇവർക്ക് ചെറിയ തോതിൽ പനിയും തൊണ്ട വേദനയും അസ്വസ്ഥതയും കണ്ടതിനെ തുടർന്നാണ് നടപടി. നിരീക്ഷണത്തിലുള്ള ഒരാളെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റിയതായും അരോഗ്യമന്ത്രി അറിയിച്ചു. ചികിൽസയിൽ കഴിയുന്ന യുവാവുമായി അടുത്തിഴപഴകിയ സുഹൃത്തിനെയാണ് ഐസൊലേഷൻ വാർഡിലേക്ക് മാറ്റിയത്.അതേസമയം, […]