കനകകാവ്യം പോസ്റ്റർ റിലീസ് ചെയ്തു
സ്വന്തം ലേഖകൻ അടൂർ : മങ്ങാട് സെയിന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയുടെ സുവർണ്ണജൂബിലി ഗാനമായ കനകകാവ്യത്തിന്റെ പോസ്റ്റർ റിലീസ് ചെയ്തു. ഇന്നു രാവിലെ ചായലോട് സെയിന്റ് ജോർജ്ജ് ആശ്രമത്തിൽ വെച്ചു നടന്ന ചടങ്ങിൽ മലങ്കര ഓർത്തഡോക്സ് സഭയുടെ അടൂർ-കടമ്പനാട് മെത്രാസനാധിപൻ അഭിവന്ദ്യ ഡോ. സഖറിയാസ് മാർ അപ്രേം തിരുമനസ്സുകൊണ്ട്, ഇടവക വികാരി റവ.ഫാ. പോൾ വർഗ്ഗീസിന് നൽകിക്കൊണ്ടാണ് പ്രകാശനകർമ്മം നിർവ്വഹിച്ചത്. ഇടവകയിലെ യുവജന പ്രസ്ഥാനം ഭാരവാഹികളും, ജൂബിലി കമ്മിറ്റി അംഗങ്ങളും, മറ്റു അഭ്യുദയാകാംക്ഷികളും ചടങ്ങിൽ സന്നിഹിതരായിരുന്നു. മികച്ച നിലവാരത്തിൽ അണിയിച്ചൊരുക്കിയിരിക്കുന്ന ജൂബിലിഗാനം ഡിസംബർ 31 […]